മൈ ഡിയർ യക്ഷി – 1 20

അഞ്ച് വരെ എണ്ണി അനക്കം ഇല്ല… ഇനി അറ്റ കൈ എടുക്കാം…

“അമ്മുക്കുട്ടാ ദേ നോക്കിയേ…”

ഞാൻ അവളുടെ അപ്പുറത്തെ സൈഡിൽ വന്ന് തലക്ക് കൈ കൊടുത്ത് കിടന്ന് ഒരു കൈ കൊണ്ട് അവളുടെ മുഖം എൻ്റെ നേരെ ആക്കിക്കൊണ്ട് പറഞ്ഞു…

കണ്ണൊക്കെ ചോര നിറം ആയി… ഈ പെണ്ണ് നിസാര കാര്യത്തിന് ഇങ്ങനെ.. ഇനി ഇതിനെ കെട്ടിച്ചു വിടുമ്പോൾ എന്താവും ഈശ്വരാ… ആ ചെക്കൻ്റെ വിധി… ഞാൻ മനസ്സിൽ ഓർത്തു..

” ഏട്ടൻ്റെ ബെസ്റ്റ് ഫ്രണ്ട് ആരാ… ആരാ..? ഹ് മ ആരാ?.”

ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു… ഒപ്പം എൻ്റെ ഇടം കൈ കൊണ്ട് അമ്മുൻ്റെ തലയിൽ മൃദുവായി തലോടി….

കണ്ണ് വീണ്ടും നിറഞ്ഞു ഒഴുകി…

ഞാൻ ചെറുതായി ചിരിച്ച് പുരികം കാണിചിട്ട് പറയാൻ പറഞ്ഞു…

“അമ്മു…”

വളരെ നേർത്ത ശബ്ദത്തോടെ കണ്ണുകൾ ചെറുതായി ചിമ്മിക്കൊണ്ട് പറഞ്ഞു… ഒപ്പം മുഖം വിടർന്ന് നിന്നു… ചെറിയ നാണം ഒക്കെ…

“ഒകെ. അപ്പൊ.. അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് ആരാ.. ഉം..ഉം..?”

ഞാനും ചെറിയ നാണം മുഖത്ത് വരുത്തി പുരികം രണ്ട് തവണ പൊക്കിക്കൊണ്ട് ചോദിച്ചു…

“എൻ്റെ… ൻ്റെ ജിത്തേട്ടൻ…..”

അമ്മുൻ്റെ മുഖം അങ്ങ് പൂത്തുലഞ്ഞു… നാണം കൊണ്ട് അവൾ കൈകൊണ്ട് മുഖം മറച്ചു….

“അയ്യട… എന്താ ഒരു നാണം എൻ്റെ കൊച്ചിന്…. ബാ എണീറ്റെ… ”

ഞാൻ കളിയാക്കികൊണ്ട് അമ്മുനെ ഏഴുനേൽപ്പിക്കാൻ നോക്കി….

“എനിക്ക് ഐസ്ക്രീമും വേണം…”

എഴുന്നേൽക്കാൻ മടിച്ചുകൊണ്ട് അമ്മു ആദ്യത്തെ ഡിമാൻഡ് വച്ചു….

“ഹും …. വേറെ എന്തെങ്കിലും ഉണ്ടോ മാഡം…”

ഞാൻ ചിരിയോടെ ചോദിച്ചു…

“വൈകുന്നേരം എന്നെ തിരിച്ച് കൊണ്ടുവരാൻ വന്നം…”

അല്പം ജാഡ ഇട്ടോണ്ട് പറഞ്ഞു…

“ശരി വരാം… ഇനി തമ്പുരാട്ടി എണീക്കാമോ ഒന്ന്..”

കഴിഞ്ഞോ എന്നറിയാൻ ഞാൻ ഒന്നു ചോദിച്ചു…

” കഴിഞ്ഞിട്ടില്ല…”

വീണ്ടും ഒരു തുറിച്ച് നോട്ടം… ചെറിയ ചിരി ഇല്ലാതില്ല…

ഇനിയെന്ത് എന്ന ഭാവത്തിൽ ഞാൻ അത്ബുദപ്പെട്ടു…

” ഇനി എന്നെ ആവശ്യമില്ലാതെ വഴക്ക് പറയാൻ പാടില്ല… പറഞ്ഞാല് ഞാൻ പറയുന്നത് ചെയ്യണം…”

ആണിയടിക്കുന്ന പോലെ അമ്മു മാഡത്തിൻ്റെ അവസാനത്തെ ആജ്ഞ…

” ഓ… സമ്മതിച്ചിരിക്കുന്നു… ഇനി തമ്പുരാട്ടി ഒന്നു എഴുന്നേറ്റാട്ടെ….”

ഞാൻ തൊഴുത്തുകൊണ്ട് സമ്മതിച്ചു. ഇപ്പൊൾ തർക്കിക്കാൻ നിന്നാൽ ആകെ പ്രശ്നം ആവും… ഇവളുടെ കുറുമ്പ് സഹിക്കുക തന്നെ. വേറെ ആരുടെയും അടുത്ത് ഇങ്ങനെ ഒരു സ്വഭാവം അവൾക്കില്ല എന്ന് ഞാൻ ഓർക്കുമ്പോൾ എനിക്ക് അത്ബുദം ആയിരുന്നു…

ഇവരുടെ ബന്ധുക്കളും കസിൻ പിള്ളേരൊക്കെ വന്നാലും അവൾ ഒരു പരിധി വിട്ട് അടുക്കില്ല…അതേക്കുറിച്ച് നിത ആൻ്റിയോട് ആൻറിയുടെയും ജയൻ അങ്കിളിൻ്റെയും ബന്ധുക്കൾ പരാതി പറയാറുണ്ട് എന്ന് അമ്മ വഴി ഞാൻ അറിഞ്ഞേർന്നു…അമ്മു എന്നോട് മാത്രം ഇങ്ങനെ ഓരോന്നു കാണിക്കുന്നത് കാണുമ്പോൾ ആൻ്റിയും അമ്മയും അതേപ്പറ്റി സംസാരിച്ചു ഞങ്ങളുടെ സ്നേഹം കണ്ടു കണ്ണ് നിറക്കാറുണ്ട്…

അമ്മക്ക് ഒരു മകൾ ഇല്ലാത്തത് നികത്തുന്നത് അമ്മുവാണ്… അതുകൊണ്ട് അമ്മുനെ കഴിഞ്ഞേ അമ്മ എന്നെ പരിഗണിക്കൂ… അമ്മുവിനും അതേപോലെ ആണ്.. വല്യമ്മ എന്ന് പറഞാൽ ജീവൻ ആണ് അവൾക്ക്… എന്ത് ഉണ്ടെങ്കിലും വല്യമ്മയോട് പറയാൻ അവൾ ഒരിക്കലും മറക്കാറില്ല… എന്നോട് പിന്നെ ചെറുപ്പം തൊട്ടേ എല്ലാം വന്ന് ആദ്യം പറഞ്ഞു കേൾപ്പിക്കുന്നതുകൊണ്ട് ശീലമായി… കേട്ടില്ലെങ്കിൽ പണിയാണ്…

ഇതൊക്കെ ആലോചിച്ച് കുറുമ്പിയെ ഒരു നോക്ക് നിന്നുപോയി…

അവൾ ബെഡിൽ

നിന്ന് എഴുന്നേറ്റ് മുടി ഒതുക്കിക്കൊണ്ട് എന്നോട് എന്താ എന്ന് കണ്ണുകൊണ്ട് കാണിച്ചു…ഞാൻ ഒന്നുമില്ല എന്ന് തോളുകൊണ്ട് അനക്കി പറഞ്ഞതും അമ്മു ചുണ്ടുകൊണ്ട് ഇരുവശത്തേക്ക് അനക്കി ഗോഷ്ടി കാണിച്ച് റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് പോയി.

ഞാൻ അന്നേരം ക്രീം കളർ ചുരിദാറും വെള്ള ലെഗ്ഗിൻസ് ഉം ഇട്ട് മുടി ആട്ടി മന്ദം മന്ദം നടന്ന് പോകുന്ന 21 വയസ്സായ കുറുമ്പിയെ നോക്കി നിന്നു…

പെട്ടെന്ന് പിന്നിൽ സൂ… സൂ… എന്നൊരു ശബ്ദം… ഞാൻ തിരിഞ്ഞ് നോക്കി… നിത ആൻ്റി ആണ്.. ഞാൻ ഇപ്പോ വരാം എന്ന് കാട്ടി ബാൽക്കണിയിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *