ചെറിയ പിള്ളേരെ പോലെ ഞാൻ അത് പറഞ്ഞു നിർത്തിയതും അമ്മൂസ് കുടുകൂടാ ചിരി തുടങ്ങി… ആൾടെ ചിരി കേൾക്കാൻ നല്ല രസം ആണ്… അതുകേട്ട് ഞാനും മെല്ലെ സൗണ്ട് ഉണ്ടാക്കി ചിരിച്ചു… അതോടെ ആൾടെ ചിരി കൂടി…
“ഹു…ഹു…. ഈ കള്ള ചേട്ടൻ…”
ചിരിച്ചുകൊണ്ട് എൻ്റെ നെഞ്ചിൽ പതിയെ വലത്തെ മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് എന്നെ മുഖം ഉയർത്തി നോക്കി… ഞാനും അമ്മുൻ്റെ കണ്ണിലേക്ക് നോക്കി… അവൾ ഒരു ചെറിയ ചിരിയോടെ വിടർന്ന കണ്ണുകളോടെ എൻ്റെ നെഞ്ചിലേക്ക് വീണ്ടും മുഖം പൂഴ്ത്തി…
“ഹമ്മേ…. ഊ…. ഊഹ്…. വിടടി കൊരങ്ങി…. ഇ…യ്യോ….”
വേറെ ഒന്നും അല്ല… മുല്ലമോട്ട് പോലെ ഉള്ള പല്ലുകൾ കൊണ്ട് എൻ്റെ നെഞ്ചിൽ കടിച്ചതാണ്… ഞാൻ പെട്ടെന്ന് ചാടിപ്പോയി…
അമ്മു എന്നെ വട്ടം മുറുക്കി പിടിച്ചുകൊണ്ട് എൻ്റെ നിലവിളി കേട്ടതുകൊണ്ട് കടി വിട്ടു… എന്നിട്ട്…
” ഇതേ എന്നെ കരയിച്ചേന് ഉള്ള സമ്മാനാണ്… അപ്പൊ ഏട്ടൻ്റെ അമ്മു പോയി റെഡി ആവട്ടെ… നമുക്ക് പോണ്ടേ… സമയം പോയി… വണ്ടി പോട്ടെ…. ”
വേദനയിൽ മുഴുകി നിന്ന എന്നിൽ നിന്ന് വിട്ടുമാറി എന്നെ തിരിച്ച് നിർത്തി റൂമിലേക്ക് തള്ളിക്കൊണ്ടോയി…
ഞാൻ വേദനയിൽ പുഞ്ചിരിച്ചുകൊണ്ട് നടന്നു… റൂമിൻ്റെ ഡോറിൽ എത്തിയപ്പോ എന്നെ പിടിച്ച് തിരിച്ച് നിർത്തി … പെട്ടെന്ന് അമ്മു മുന്നിലേക്ക് ആഞ്ഞു നെഞ്ചില് കടിച്ചിടത്ത് മുത്തി…
“ഉമ്മ… എൻ്റെ പൊന്ന് ഇതോടെ സഹിക്കണേ… ”
എന്ന് പറഞ്ഞു വീണ്ടും എന്നെ റൂമിൽ നിന്ന് തള്ളി പുറത്താക്കി വാതിൽ അടച്ചു….
ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ആൻ്റി കണ്ണു നിറച്ച് നിക്കുന്നു… പുള്ളിക്കാരി എല്ലാം കേട്ടെന്ന് തോന്നുന്നു… ഞാൻ നടന്നത് പറയാൻ ചെന്നപ്പോഴേക്കും എൻ്റെ ഇരു കവിളിലും വലിച്ചു വിട്ടുകൊണ്ട് നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട് ആൻ്റി കിച്ചണിലേക്ക് പോയി….
ഞാൻ ചെറു ചിരിയോടെ സോഫയിലേക്ക് പോയി മെല്ലെ ഇരുന്നു…
കോളേജിലേക്ക് പോകുന്നതല്ലേ മൊത്തത്തിൽ ഒന്നൂടെ നോക്കിപ്പോ വൈറ്റ് ടി ഷർട്ടിൽ കറുത്ത പാടുകൾ.
അമ്മുൻ്റെ കണ്ണെഴുതിയ സാധനത്തിൻ്റെ കറ ആണെന്ന് മനസ്സിലായി… ഞാൻ പെട്ടെന്ന് പോയി ടി ഷർട്ട് മാറ്റി വന്നു…
സോഫയിൽ ഇരുന്നു സമയം നോക്കി…
⏰ 9:30
അല്പം കഴിഞ്ഞതും കതക് തുറക്കുന്ന ശബ്ദം കേട്ട് ആ വശത്തേക്ക് നോക്കി….
എൻ്റെ കണ്ണുകൾ വിടർന്നു….
മുടിയൊക്കെ അഴിച്ചിട്ട് രണ്ട് സൈഡിൽ ചെറുതായി സ്ലൈഡ് വെച്ച് ഒതുക്കി, ചെറിയ പൊട്ടും, കഴുത്തിൽ ലൗവിൻറെ ലോക്കറ്റ് ഉള്ള ചെറിയ ഗോൾഡ് ചെയ്നും, ചെറിയ ഗോൾഡ് കമ്മലും, ഞാൻ ഒരു ബർത്ത്ഡേക്ക് അമ്മുന് കൊടുത്ത തിളങ്ങുന്ന കല്ലിൻ്റെ അൽപ്പം ഡിസൈനും എംബ്രോയിഡറി വർക്കുകളും വെച്ചുള്ള ഡാർക്ക് ബ്ലൂ കുർത്തിയും സ്കൈ ബ്ലൂ ജീൻസും, ഞാൻ കൊടുത്ത സിൽവർ കളർ ലേഡീസ് വാച്ച് വലതുകയ്യിൽ ഇട്ടുകൊണ്ട് ദേവത പോലെ ചിരിച്ചുകൊണ്ട് എന്നെ നോക്കി മന്ദം മന്ദം നടന്ന് വന്നു എൻ്റെ മുന്നിൽ അരയ്ക്ക് ഇരു കൈയും കൊടുത്ത് നിന്നു… എന്നിട്ടൊരു ചോദ്യം…
“ജിത്തേട്ടാ എങ്ങനുണ്ട്… കൊള്ളാവോ…. ഹമമ്….ഹമമ്……പറയ്”
അങ്ങനെ ചോദിച്ച് നിറ ചിരിയും നാണവും മുഖത്ത് മാറി മാറി വരുത്തിക്കൊണ്ട് ചോദിച്ചു…
എൻ്റെ കണ്ണുകൾ അടിച്ചുപോകാത്തത് എന്തേ എന്നായിരുന്നു എൻ്റെ ചോദ്യം…
“സൂപ്പർ ഡാ… ശരിക്കും സുന്ദരിയായി എൻ്റെ അമ്മൂസ്…”
സോഫയിൽ ഇരുന്നു ഞാൻ യാന്ത്രികമായി മറുപടി നൽകി…
ശേഷം അയ്യോ എന്ന് പറഞ്ഞുകൊണ്ട് അവൾ റൂമിലേക്ക് ഓടി… പെട്ടെന്ന് ഒരു ഇലയിൽ ചന്ദനം കൊണ്ട് തിരിച്ചു വന്നു… എന്നിട്ട് ചെറുതായി ഒന്ന് കുനിഞ്ഞ് എൻ്റെ നെറ്റിയിൽ തൊട്ടു തന്നു…
“രാവിലെ അച്ചേടെ ഒപ്പം അമ്പലത്തിൽ പോയിരുന്നു… ഏട്ടന് പെട്ടെന്ന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിച്ചു അപ്പൊ ഒരു വഴിപാട് നടത്തിയപ്പോ കിട്ടീതാ…”
അങ്ങനെ പറഞ്ഞതിന് ശേഷം അമ്മു സ്വയം ചന്ദനം തൊട്ടു….
“ഓഹോ… അപ്പൊ എനിക്ക് ജോലികിട്ടില്ല എന്ന് തോന്നിട്ടാണോ നീ പോയി പ്രാർത്ഥിച്ചത്….?”
ഞാൻ ചുമ്മാ ഒന്നു ഇളക്കാൻ ചോദിച്ചു… അവൾക്ക് എൻ്റെ കാര്യത്തിൽ പ്രത്യേക കരുതൽ ഉണ്ടെന്ന് അമ്മയും ആൻ്റിയും പറയുന്നത് വെറുതെ അല്ല.
