രണ്ട് മാസങ്ങൾക്കു ശേഷം :
അനുശ്രിയുടെ കല്യാണത്തിനായി പന്തലോരുങ്ങി. വീടും വീട്ടുകാരുമൊരുങ്ങി.
ഗോവിന്ദൻ നായരുടെയും ഹേമയുടെയും കല്യാണത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ആ തറവാട്ടിൽ നടക്കുന്ന കല്യാണം അത് അതിന്റെതായ എല്ലാ രീതിയിലും ഗംഭീരമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തയാക്കി.
ആ തറവാട്ടിൽ എല്ലാവരുടെയും മുഖത് സന്തോഷം അലതല്ലിയപ്പോൾ ശ്രീകുട്ടന്റെ മുഖം മാത്രം പ്രകാശം നഷ്ടമായ നിലവിളകയ് നിലകൊണ്ടു.
അനുശ്രീ ഈ രണ്ട് മാസത്തിനിടയിൽ തന്റെ ജീവിതത്തിൽ നടന്ന ചെറിയ ഒരു ട്രാജഡിക്ക് ശേഷം മനസുകൊണ്ട് തന്റെ കല്യാണത്തിന് വേണ്ടി ഒരുങ്ങി.
കല്യാണത്തിന് രണ്ട് ദിവസം ഭാക്കി നിൽക്കെ അനു ശ്രീകുട്ടനെ കാണാൻ വേണ്ടി ശ്രീകുട്ടന്റെ വീട്ടിലേക്ക് ചെന്നു.
ശ്രീകുട്ടനാണെങ്കിൽ അനു ഒരിക്കലും തന്റെതവില്ല എന്ന യാഥാർഥ്യതോട് പൊരുത്തപ്പെട്ട് അവളിൽ നിന്നും ഒഴിഞ്ഞു മാറി അവളെ അകലെ നിന്നു പോലും കാണാൻ അവസരമുണ്ടാവാതെ ശ്രദ്ധിച്ചു.
അങ്ങനെ ഇരിക്കെയാണ് അനു ശ്രീകുട്ടനെ കാണാൻ വീട്ടിലേക്ക് വരുന്നത്.
ശ്രീകുട്ടൻ പുറത്ത് പോകാനുള്ള തിരക്കിലാണ്.
അവൻ വീടിന് വെളിയിലേക്ക് ഇറങ്ങുബോൾ കാണുന്നത് അനു തന്റെ വീടിന്റെ പഠിപ്പുര കടന്ന് വരുന്നതാണ്.
അന്നേരം എന്തുകൊണ്ടോ അവന് അനുവിൽ നിന്നും പിന്തിരിഞ്ഞു നടക്കാൻ തോന്നിയില്ല. അവൻ അനുവിനെ ശ്രദ്ധിക്കാതെ അനുവിന്റെ മുന്നിലൂടെ തന്നെ നേരെ വീടിന് പുറത്തേക്ക് നടന്നു.
നീ എങ്ങോട്ടാ.. പെട്ടെന്നാണ് പുറകിൽ നിന്നും അനുവിന്റെ ചോദ്യം എത്തിയത്.
ശ്രീകുട്ടൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.
നിന്നോട് തന്നെ. അവൾ ശ്രീക്കുട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നുന്നുകൊണ്ട് പറഞ്ഞു.
ശ്രീകുട്ടനാണെങ്കിൽ അതിശയം കൊണ്ട് കണ്ണും മിഴിച്ചു നിൽക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് അനു അവനോട് സംസാരിക്കുന്നത് അതും സൗമിമായി.
ങേ… ഞാനോ..
ആ നീ തന്നെ…
ഞാൻ.. എനിക്കൊന്ന് പുറത്ത് പോണം.
തിരക്കില്ലെങ്കിൽ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം.
ഹേയ് തിരക്കൊന്നും ഇല്ല പറഞ്ഞോ.
നിനക്ക് എന്നോട് ദേഷ്യണ്ടോ..
ദേഷ്യമോ… എന്തിന്….
ഞാൻ പണ്ട് അങ്ങനൊക്കെ പെരുമാറിയത്തിന്.
ഹേയ് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ശ്രീകുട്ടൻ ചെറിയ വിറയലോടെ എങ്കിലും അനുവിനോട് സംസാരിച്ചു.
എന്തായാലും സോറി. നീ അതൊന്നും എനി മനസ്സിൽ വെക്കേണ്ട.
ഹേയ് ഇല്ല.
അമ്മായി ഇല്ലേ ഇവിടെ …
ആ ഉണ്ട്.
എന്ന ഞാൻ അമ്മായിയെ ഒന്ന് കാണട്ടെ.
ഹ്മ്… ശ്രീകുട്ടൻ ചിരിച്ചുകൊണ്ട് തലയാട്ടി.
അനു വീടിനുള്ളിലേക്ക് കയറി പോയി അവൾ അവന്റെ കൺ മുന്നിൽ നിന്നും മറയുന്നത് വരെ ശ്രീകുട്ടൻ പുറത്ത് തന്നെ നിന്നു.
അനു പോയി കഴിഞ്ഞതും ശ്രീകുട്ടൻ മനുവിന്റെ ബൈക്കും എടുത്തുകൊണ്ട് മനുവിന് അടുത്തേക്ക് പോയി.
ശ്രീകുട്ടന്റെ മനസ്സിൽ അന്നേരം ചിത്രശലഭങ്ങൾ പറന്ന് നടക്കുകയായിരുന്നു. അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം.
ശ്രീകുട്ടൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ തന്നെ ബൈക്കിന്റെ മിറർ തിരിച്ച് അതിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തിൽ നോക്കി.
ഒരുപാട് വർഷങ്ങൾക്ക് ശേഷം ശ്രീക്കുട്ടൻ മനസറിഞ്ഞു ചിരിക്കുന്നത് അവനാ കണ്ണാടിയിലൂടെ നോക്കി കണ്ടു.
അവൻ കാറ്റത് അലസമായി പാറി കളിക്കുന്ന തന്റെ നീളൻ തലമുടികളെ കൈകൊണ്ട് കൊതി ഒതുക്കി അതിന് ശേഷം മുഖത്തെ വെട്ടി കുറ്റിയാക്കി നിർത്തിയ താടിയിലും മീശയിലും അല്പ നേരം വിരലുകൾ ഓടിച്ചു. ശേഷം കണ്ണാടി നേരെ നിർത്തി വണ്ടി മനുവിന് അടുത്തേക്ക് പായിച്ചു.
മനു ശ്രീകുട്ടനെയും കാത്ത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് ശ്രീകുട്ടൻ സ്വപ്നവും കണ്ട് മനുവിന്റെ അടുത്തേക്ക് ചെല്ലുന്നത്.
എന്താടാ ഒരു പതിവില്ലാത്ത ഒരു ചിരിയൊക്കെ… ശ്രീകുട്ടൻ മനുവിന് മുന്നിൽ ബൈക്ക് നിർത്തിയതും മനുവിന്റെ ചോദ്യമെത്തി.
ഹ ഹ.. ഹാ… അതൊക്കെ ഉണ്ട് മോനെ.
നീ കാര്യം പറ മൈരേ.. മനു ചെറിയ കലിപ്പിൽ തന്നെ ചോദിച്ചു.
അനു ഇന്ന് എന്നെ കാണാൻ വന്നിരുന്നു.
നിന്നെയോ… പോടാ.. മനു അതിശയത്തോടെ ചോദിച്ചു.
