പെട്ടെന്നാണ് തലവഴി കുറച്ച് അധികം വെള്ളം വന്ന് വീണത്.
അയ്യോ… ഞാൻ പെട്ടെന്നുള്ള വെപ്രാളത്തിൽ ഞെട്ടി എഴുനേറ്റ് കണ്ണുതുറന്നു നോക്കി.
കണ്ണ് തുറന്നതും ഞാൻ കാണുന്നത് എനിക്ക് ചുറ്റും ഒരുപാട് പേർ കൂടി നിൽക്കുന്നതാണ് .
ഞാൻ കണ്ണ് തിരുമ്മി ഒന്നുടെ മിഴിച്ചു നോക്കി.
അച്ഛൻ മാമൻ അനുവിന്റെ അമ്മയുടെ അനിയനും അനിയത്തിയുടെ ഭർത്താവും അങ്ങിനെ തുടങ്ങിയ ചിലർ പിന്നെ കുറച്ച് എന്റെ നാട്ടുകാര് തെണ്ടികളും.
നിനക്ക് എന്തിന്റെ കേടായിരുന്നെടാ എന്നും പറഞ്ഞുകൊണ്ട് അനുവിന്റെ മാമൻ എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് വലിച്ചെഴുനേൽപ്പിച്ചു.
ഞാൻ കാര്യം മനസിലാവാതെ എല്ലാരുടെയും മുഖത്തേക്ക് തുറിച്ചുനോക്കി.
എല്ലാരുടെയും മുഖത്തുള്ള വികാരം എന്തായാലും സ്നേഹത്തിന്റെതല്ല എന്ന് എനിക്ക് മനസിലായി . പക്ഷേ എന്തിന്… അതിന്റെ കാരണം മാത്രം എനിക്ക് പിടികിട്ടിയില്ല.
ട നായെ നീ ഞങ്ങടെ കുട്ടിനെ കുറിച്ച് എന്താടാ പറഞ്ഞത്. എന്ന് പറഞ്ഞതും അനുവിന്റെ മാമൻ എന്റെ കാരണം നോക്കി ആഞ്ഞു വീശി.
ഉറക്കം പിടിമുറുക്കിയ കണ്ണുകളിൽ എനിക്ക് നേരെ വരുന്ന ആ കൈ പതിഞ്ഞെങ്കിലും ആ കയ്യിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന് മുൻപ് അയാളുടെ കൈ എന്റെ വലത് കവിളിൽ വന്ന് പതിഞ്ഞിരുന്നു.
ഠപ്പോ….. ആ ഒരു അടിയിൽ തന്നെ എന്റെ പകുതി ബോധം പോയി.
ട്ടേ… ഒരടി കൊണ്ട് ചൂട് മാറാത്ത കവിളിൽ അടുത്ത അടിയും വീണു പക്ഷേ ആ അടി ആരുടെ വകയാണ് എന്ന് എനിക്ക് മനസിലായില്ല.
കുറച്ച് നേരം ആ ആൾക്കൂട്ടത്തിലെ ഒരു ചെണ്ടയായി മാറിയ ശേഷം അച്ഛനും മാമനും ആൾക്കൂട്ടത്തിന്റെ മർദനത്തിൽ നിന്നും എന്നെ രക്ഷിച്ചു.
അളിയാ ഒന്നിങ്ങുവന്നെ ഒരു കാര്യം പറയട്ടെ. അച്ഛൻ മാമനോട് പറയുന്നത് കേട്ടു.
അച്ഛനും മാമനും അല്പം മാറി നിന്ന് എന്തോ സംസാരിക്കുന്നുണ്ട് എന്നാൽ മറ്റുള്ളവർ എനിക്ക് ചുറ്റും കൂടി നിന്ന് എന്നെ നോക്കി ദഹിപ്പിക്കുകയാണ്.
കുറച്ചു കഴിഞ്ഞതും അച്ഛനും മാമനും അങ്ങോട്ട് വന്നു.
ടാ നീ വേഗം പോയി കുളിച്ച് വാ. അച്ഛൻ അല്പം ശാന്തമായി കൊണ്ട് തന്നെ എന്നോട് ആജ്ഞാപിച്ചു.
ഈ അടി നടക്കുന്നതിന്റെ ഇടയിൽ നിന്നും പോയി കുളിക്കാനോ.. ഇയ്യാൾക്ക് വല്ല വട്ടും ഉണ്ടോ..
ഞാൻ കാര്യം എന്തെന്ന് മനസ്സിലാവാത്തത് കൊണ്ട് ഞാൻ കണ്ണും മിഴിച്ച് അച്ഛനെ തന്നെ നോക്കി നിന്നു.
ട്ടപ്പോ… എന്ന ഒരു ശബ്ദം മാത്രം അവിടെ മുഴങ്ങി. തൂമ്പ പിടിച്ച് തഴബിച്ച അച്ഛന്റെ കൈ എന്റെ കവിളിൽ വന്നു പതിഞ്ഞതും പിന്നെ എനിക്ക് എന്റെ ചുട്ടുള്ളത് ഒന്നും കാണാൻ പറ്റില്ല. അതുവരെ കിട്ടിയ അടി പോലെ ആയിരുന്നില്ല അത്. അതൊരു ഒന്നൊന്നര അടിയായിരുന്നു.
ഒരു കൂ… എന്ന ഒരു ശബ്ദവും ഒരു പെരുപ്പും മാത്രം.
പിന്നെ ആ ഒരു മൂളക്കത്തിന്റെയും പെരുപ്പിന്റെയും അകമ്പടിയോടെയായിരുന്നു ഞാൻ എല്ലാ കാര്യങ്ങളും ചെയ്തത്. അതും അച്ഛന്റെ ആജ്ഞ അനുസരിച്ച്.
എന്റെ കുളി കഴിഞ്ഞതും എനിക്ക് ദരിക്കാനുള്ള വസ്ത്രമെല്ലാം സെറ്റ് ആയിരുന്നു.
അടിയുടെ പെരുപ്പ് കണ്ണിൽ മഴവിലായി നിന്നത് കൊണ്ടാണെന്നു തോന്നുന്നു എനിക്ക് ഉടുക്കാൻ കൊണ്ടുവന്ന ഷർട്ടും മുണ്ടും മഴവിലിന്റെ നിറമായിരുന്നു.
ആരുടെയൊക്കെയോ കയ്യും പിടിച്ച് ഞാൻ മണ്ഡപത്തിൽ കയറി പറ്റി.
താലി കെട്ടാൻ നേരം ഒന്ന് തലയുയർത്തി നോക്കി.
കല്യാണം പെണ്ണിന്നെ രണ്ടായിട്ടാണ് എനിക്ക് കാണുന്നത് എനി അനു തന്നെയാണോ എനിക്ക് മുന്നിൽ നിൽക്കുന്നത് എന്നും എനിക്ക് സംശയo. ഒന്നും അങ്ങട്ട് വ്യക്തമാവുന്നില്ല.
പിന്നെ അങ്ങോട്ട് നടന്നതെല്ലാം കൂ…. എന്ന മൂളലിന്റെ അകമ്പടിയോടെയായിരുന്നു.
ഇതിനിടയിൽ ഞാൻ തല കറങ്ങി വീണതൊന്നും ഞാൻ അറിഞ്ഞില്ല.
കണ്ണ് തുറന്നു നോക്കുബോൾ ഞാൻ എന്റെ റൂമിൽ കിടക്കുകയാണ്.
കണ്ണ് തുറന്നതും ദേഹം മുഴുവൻ നല്ല വേദന അതിൽ ഇടത് കവിളിലാണ് കുറച്ച് അധികം പെരുപ്പ് അനുഭവപ്പെടുന്നത്.
എന്താണ് കുറച്ച് നേരമായിട്ട് നടക്കുന്നത്. ഇതുവരെ നടന്നതെല്ലാം എനി വല്ല സ്വപ്നമാണോ..
