രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 2 2

“ചാ..ചാ ..മ്മം മ്മം മ്മം ”
പെണ്ണ് എന്റെ കവിളിൽ ചുണ്ടു ചേർത്തു “ഉമ്മ” എന്ന് പറയുകയാണ് ! ഈ രീതിയിൽ ആണ് പുറത്തു വരിക എന്നുമാത്രം !

ഞാൻ അവളെ തിരിച്ചും ഉമ്മകൊടുത്തുകൊണ്ട് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി . പിന്നെ വീടിന്റെ ഒരു വശത്തേക്ക് മാറി അങ്ങോട്ടുമിങ്ങോട്ടും നടന്നു ഫോൺ വീണ്ടും ചെവിയോട് ചേർത്തു .

“ആഹ്..പറ അളിയാ..”
ഞാൻ വീണ്ടും തിരക്കി .

“പറയാൻ എന്താ , ഞാനിപ്പോ എന്താ വേണ്ടേ ? നിന്റെ റോസമ്മക്ക് ക്യാഷ്
കൊടുക്കണോ ? അതോ നിന്റെ ഫാദർ ഇൻ ലോയോട് സംസാരിക്കണോ ?”
ശ്യാം കുറച്ചു കാര്യമായി തന്നെ തിരക്കി .

“ഏയ് ..അച്ഛനോട് പറയണ്ട കാര്യമില്ല . നമ്മുടെ കമ്പനി അക്കൗണ്ടിൽ ക്യാഷ് ഉണ്ടാവോ ?”
ഞാൻ ഒരു നീ വിഷം ആലോചിച്ചു സംശയത്തോടെ ചോദിച്ചു .

“ആഹ്..അതൊക്കെ ഉണ്ട് ”
ശ്യാം പയ്യെ പറഞ്ഞു .

“ആഹ്..എന്നാൽ അവള് ചോദിച്ചത് എത്രയാണെന്ന് വെച്ചാൽ അങ്ങ് കൊടുത്തേക്ക് ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു.

“മ്മ്..ശരി ശരി ..”
ശ്യാം എന്നെയൊന്നു ആക്കിയ പോലെ പറഞ്ഞു .

“നീ കൂടുതല് ഇളിക്കല്ലേ ..പറഞ്ഞതങ്ങു ചെയ്യ് ”
ഞാൻ അവന്റെ ഇളി കേട്ട് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു .

“ഉവ്വ ഉവ്വ …”
ശ്യാം പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ്..അതൊക്കെ പോട്ടെ നിന്റെ പെണ്ണ് എന്ത് പറയുന്നു . ഇപ്പൊ ഫുൾ ടൈം സൊള്ളല് തന്നെ ആണോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഓഹ്..അങ്ങനെ ഒന്നും ഇല്ല ..”
ശ്യാം കുറച്ചു നാണത്തോടെ പറഞ്ഞു .

“മ്മ്…അവള് വീട്ടിൽ പറഞ്ഞോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഏയ് ഇല്ല . കുറച്ചൂടെ കഴിയട്ടെ എന്ന് പറഞ്ഞു . പിന്നെയിപ്പോ എന്താ പേടിക്കാൻ നീയൊക്കെ ഇല്ലേ ”
ശ്യാം അർഥം വെച്ച് തന്നെ പറഞ്ഞു .

“ഉവ്വ ഉവ്വ..നിന്റെയൊക്കെ സ്വഭാവം വെച്ച് കുടുംബത്തിൽ കേറ്റാൻ കൊള്ളില്ല , പിന്നെ ഫ്രണ്ട് ആയിപ്പോയില്ലേ ”
ഞാൻ ശ്യാമിനെ ഒന്ന് കളിയാക്കാൻ വേണ്ടി അർഥം വെച്ച് പറഞ്ഞു .

“പോ മൈരേ ..പറയുന്ന ആള് വല്യ പുള്ളി ആയിരുന്നല്ലോ . എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .”
ശ്യാം അതുകേട്ടതും ടെംപർ തെറ്റി ചൂടായി .

“ഹി ഹി…അതൊന്നും നോക്കിയിട്ട് കാര്യമില്ല മോനെ. ഞാനും മിസ്സും വേറെ ലീഗ് ആണ് . അതുവെച്ചു നീയൊന്നും കമ്പയർ ചെയ്തിട്ട് കാര്യം ഇല്ല ..”

ഞാൻ സ്വല്പം ഗമയിൽ തന്നെ തട്ടിവിട്ടു . എന്റെ പാസ്റ്റിൽ കുറച്ചു ബ്ലാക് മാർക്സ് ഉണ്ടയിട്ടും മഞ്ജുസ് അതൊന്നും കാര്യമാക്കിയിട്ടില്ല . സെയിം അവസ്ഥയാണ് ഇപ്പൊ ശ്യാമിനും ! സരിത മിസ്സുമായുള്ള ചുറ്റിക്കളി ഒകെ തുറന്നു പറയുന്നതാണ് അവന്റെ ആരോഗ്യത്തിന് നല്ലത് .

“ഉവ്വ ഉവ്വ…പൊട്ടന് ലോട്ടറി അടിച്ചുന്നൊക്കെ കേട്ടിട്ടേ ഉള്ളൂ .നിന്റെ കാര്യത്തില് അത് കണ്ടു. അത്രന്നെ . അതൊണ്ടിപ്പോ സുഖമായല്ലോ…”
ശ്യാം എനിക്കിട്ടു താങ്ങി .

“അയ്യടാ..നീയും ആ സുഖത്തിന്റെ ഭാഗം തന്നെ അല്ലെ..അപ്പൊ കൂടുതൽ ഉണ്ടാക്കേണ്ട ”
ഞാനും കട്ടായം പറഞ്ഞു തോളിലിരിക്കുന്ന റോസ് മോളുടെ കവിളിൽ താടിയുരുമ്മി .

ഇക്കിളി എടുത്തതും പെണ്ണ് വീണ്ടും കുലുങ്ങി ചിരിച്ചു .

“ചാ ചാ ..ഹി ഹി ഹി ..”

“ഡേയ് ഡേയ് മതി..മതി നിർത്തു നിർത്തു ”
ശ്യാം ആ സംസാരം തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“മ്മ് ..ശരി ..പിന്നെ വേറെന്തൊക്കെ ഉണ്ട് ?
റോസിമോളെ വിട്ടു ഞാൻ വീണ്ടും ഗൗരവത്തിൽ ചോദിച്ചു .

“വേറെയിപ്പോ എന്താ , അഹ്…പിന്നെ വിവേകളിയൻ വിളിച്ചിരുന്നു . നീ മായേച്ചിയെ എന്നാണ് വീട്ടിലോട്ടു കൂട്ടിക്കൊണ്ടുപോകാൻ ചെല്ലുന്നത് എന്ന് ചോദിക്കാൻപറഞ്ഞു ”
ശ്യാം എന്തോ ഓർത്തിട്ടെന്ന പോലെ തിരക്കി .

“ആഹ്..അത് ഞാൻ രണ്ടു ദിവസത്തിനകം സെറ്റാക്കാം എന്ന് പറഞ്ഞേക്ക് . നാളെ എന്റെ ഡാഡി ലാൻഡ് ചെയ്യുവാണ്. അങ്ങേരെ എടുക്കാൻ പോണം . അതൊന്നു കഴിയട്ടെ ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഓഹ്..അങ്ങേരു വരുന്നുണ്ടല്ലേ !”
ശ്യാം ചെറിയൊരു ഞെട്ടലോടെ പറഞ്ഞു .

“ആഹ്….ഇനി പോണ്ടെന്നൊക്കെ പറയണം എന്നുണ്ട് , പക്ഷെ അങ്ങേരു സമ്മതിക്കുമോ എന്തോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *