“മ്മ്…എനിക്ക് അങ്ങേരെ കാണുന്നതേ പേടിയാ ”
ശ്യാം ഫോണിൽ കൂടെ ആയിട്ടുകൂടി ഒന്ന് പരുങ്ങി . കാരണം എന്റെ ഡാഡി കാഴ്ചക്ക് കുറച്ചു പരുക്കൻ ആണ്.
“പോടെ ..അങ്ങേരു പാവം ആണ് . ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . എന്നെ ഒന്ന് പൊട്ടിച്ചെങ്കിൽ കൂടി പിന്നീട് ഒരു മുടക്കും പറയാതെ ഞങ്ങളുടെ കല്യാണം നടത്തി തന്ന മുതൽ ആണ് . എന്റെ കൈ മുറിച്ച ഇൻസിഡന്റ് അതിനൊരു റീസൺ ആയെങ്കിലും അച്ഛൻ പിന്നീട് മറുത്തൊന്നും പറഞ്ഞിട്ടില്ല. പിള്ളേര് ഉണ്ടായ സമയത്തു അച്ഛന് നാട്ടിലേക്ക് വരാനൊന്നും കഴിഞ്ഞില്ല. പിന്നെ കുട്ടികളുടെ ചോറൂണിന്റെ സമയത്താണ് അച്ഛൻ പത്തു ദിവസത്തെ മെഡിക്കൽ ലീവ് എന്തോ എടുത്തിട്ട് നാട്ടിലേക്ക് വന്നു പേരകുട്ടികളെ ഒകെ നേരിട്ട് കാണുന്നത് .
അച്ഛനെ ഇനി തിരിച്ചു വിടേണ്ട എന്നാണ് മഞ്ജുസും പറയുന്നത് . രണ്ടു പിള്ളേരുള്ളതുകൊണ്ട് മഞ്ജു കോളേജിൽ പോയാൽ എന്റെ അമ്മച്ചിക്ക് പിടിപ്പതു പണിയാണ് . അച്ഛൻ കൂടി വീട്ടിൽ ഉണ്ടേൽ പിള്ളേരെ നോക്കാനും ഒരാളായി ! മാത്രമല്ല ആവശ്യത്തിൽ കൂടുതലൊക്കെ ഞാനും ഉണ്ടാക്കുന്നുണ്ട് . ശ്യാം കമ്പനിയിൽ വന്നേൽ പിന്നെ ബിസിനെസ്സ് ഒകെ ഒറ്റയടിക്ക് കൂടിയിട്ടുമുണ്ട് . അവന്റെ വാക് സാമർഥ്യം കാരണം കുറെ ഓർഡറുകളൊക്കെ കിട്ടി
.മഞ്ജുസിന്റെ അച്ഛനും അവനെയങ്ങു പിടിച്ചമട്ടാണ് !
മാത്രമല്ല റോസ്‌മേരിയുമായി ഞാൻ പാർട്ണർഷിപ് ആയിട്ട് ഒരു ഗാര്മെന്റ്സ് ബിസിനസ്സും തുടങ്ങിയയിട്ടുണ്ട് . മഞ്ജുസിന്റെ അച്ഛന്റെ കയ്യിൽ നിന്നും ഇൻവസ്റ്റ്മെന്റിനുള്ള പണം കടമായിട്ട് വാങ്ങിയാണ് ഞാൻ ആ ബിസിനെസ്സിൽ തലയിട്ടത് ! ഞങ്ങളുടെ മില്ലിൽ നിന്ന് തന്നെയുള്ള തുണികൾ അങ്ങോട്ടേക്കും കയറ്റി വിടുന്നുണ്ട് . റോസമ്മയുടെ ഐഡിയ എന്തായാലും വിജയിച്ചെന്നു പറയാം . സംഗതി പെട്ടെന്ന് ക്ലിക് ആയി . അതേത്തുടർന്ന് അവള് അതൊന്നുകൂടി വിപൂലീകരിച്ചു . ഭർത്താവു റോബിനും എല്ലാത്തിനും കൂടെയുണ്ട് .ഇടക്ക് ഞാനും ബാംഗ്ലൂരിൽ ചെന്ന് അതൊക്കെ ഒന്ന് വിലയിരുത്തും അത്ര തന്നെ ! നമ്മുടെ ഷെയർ ഒകെ കിറുകൃത്യമായി റോസമ്മ അക്കൗണ്ടിൽ ഇടുവേം ചെയ്യും !
സ്വന്തമായിട്ട് എനിക്ക് എന്തേലും ഐഡന്റിറ്റി വേണം എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ച നിർബന്ധിച്ചു റോസ്‌മേരിയാണ് എന്നെ ബിസിനസിലേക്ക് ഇറക്കിയത് . മഞ്ജുസ് പോലും അറിയാതെ ആയിരുന്നു ഞങ്ങളുടെ പ്ലാൻ . പക്ഷെ ഇൻവെസ്റ്റ്‌മെന്റ് ഒരു പ്രെശ്നം ആയിരുന്നു . അങ്ങനെ ആണ് മഞ്ജുസിന്റെ അച്ഛനോട് ഞാൻ കാര്യം പറയുന്നത് . പുള്ളി ഞങ്ങളെ സഹായിച്ചതോടെയാണ് സംഗതി ക്ലിക് ആയതു . റോബിനും അത്യാവശ്യം ക്യാഷ് ടീം ആയതുകൊണ്ട് പിന്നെയൊക്കെ എളുപ്പമായിരുന്നു ! എനിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ അതുകൂടി നടന്നോട്ടെ എന്ന് മഞ്ജുസിന്റെ അച്ഛനും കരുതിക്കാണും !
പക്ഷെ ഇതൊന്നും മഞ്ജുസിനു അറിയില്ലായിരുന്നു. ഈ കാര്യങ്ങളൊക്കെ ഞാനും റോസമ്മയും സംസാരിച്ചിരിക്കുന്നതിന്റ അന്നാണ് മഞ്ജുസെന്നെ വിളിച്ചിട്ട് ഞാൻ ഫോൺ എടുക്കാത്ത സാഹചര്യം ഉണ്ടായതു , ഞങ്ങൾ വഴക്കിട്ടതും തെറ്റിയതും ഇറങ്ങിപോയതുമൊക്കെ അന്നത്തെ സംസാരത്തിന്റെ ഭാഗമായാണ് ! ഒടുക്കം ആ ബിസിനസ്സിന്റെ ലോഞ്ചിങ്ങിൽ വെച്ചാണ് മഞ്ജുസ് എല്ലാം അറിയുന്നത് . അത് കക്ഷിക്കും ഒരു സർപ്രൈസ് ആയിരുന്നു.
അതൊക്കെ സൗകര്യം കിട്ടുമ്പോൾ പറയാം .
“ആഹ്..എന്ന ശരി അളിയാ..ഞാൻ എന്തേലും ഉണ്ടേൽ വിളിക്കാം ”
ശ്യാം ഫോണിലൂടെ പയ്യെ മറുപടി നൽകി . അതിനു തിരിച്ചും ബൈ പറഞ്ഞു ഞാൻ കാൾ കട്ടാക്കി . പിന്നെ എന്നെയും നോക്കി കണ്ണുമിഴിക്കുന്ന റോസമ്മയെ നോക്കി കണ്ണുരുട്ടി .
“എന്താടി നോക്കണേ ഉണ്ടക്കണ്ണി ?”
ഞാൻ അവളെ നോക്കി മുരണ്ടു . പക്ഷേ പെണ്ണിന് ഒരു മാറ്റവും ഇല്ല . ചാ ച്ച ന്നു പറഞ്ഞു എന്റെ മുഖത്ത് അവളുടെ കുഞ്ഞി കൈകൊണ്ട് പയ്യെ ഒറ്റയടി !
“സ്സ്…എടി എടി നിനക്ക് അമ്മേടെ സ്വഭാവം ആണല്ലോ പൊന്നുസേ ..”
ഞാൻ പെണ്ണിനെ നോക്കി ചിരിച്ചു .
