രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 2 2

അപ്പോഴേക്കും മഞ്ജുസ് ആദിയേയും എടുത്തു ഉമ്മറത്തേക്കെത്തി . ചെറുക്കനെ കുപ്പായം ഒകെ ഇടീച്ചു സുന്ദര കുട്ടപ്പനാക്കിയാണ് അവളുടെ വരവ് !

“എന്താ കവി പുറത്തു നിക്കണേ ?”
മഞ്ജുസ് ഗൗരവത്തിൽ തിരക്കിക്കൊണ്ട് ഉമ്മറത്തെ കസേരയിലേക്കിരുന്നു . പിന്നെ ആദിയെ അവളുടെ മടിയിലേക്കിരുത്തി .

“ഏയ് ചുമ്മാ..ശ്യാമിന്റെ കാൾ ഉണ്ടാരുന്നു . സംസാരിക്കാൻ വേണ്ടി ഇറങ്ങീതാ”
ഞാൻ പയ്യെ പറഞ്ഞു ഉമ്മറത്തേക്ക് തിരിച്ചു നടന്നു .

“മ്മ്..പിന്നെ നാളെ എപ്പോഴാ അച്ഛനെ വിളിക്കാൻ പോണേ?”
മഞ്ജുസ് എന്നെ ഗൗരവത്തിൽ നോക്കി .
“രാത്രി അല്ലെ ഫ്‌ളൈറ് , അപ്പൊ ഒരുച്ച കഴിഞ്ഞിട്ടൊക്കെ പോയാൽ മതിയല്ലോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഉമ്മറത്തേക്ക് കയറി . പിന്നെ മഞ്ജുസിനു മുൻപിലായി തിണ്ണയിലിരുന്നു റോസ് മോളെ അവളുടെ നേരെ നീട്ടി .പാല് കുടിക്കാൻ പൂതി ആയിട്ടോ എന്തോ ഇത്തവണ പെണ്ണ് അമ്മയെ നോക്കി ചിണുങ്ങി .

“‘അമ്മ ..മാ ”
റോസ് മോള് എന്റെ കയ്യിൽ കിടന്നു കാലിട്ടടിച്ചു അമ്മയോടുള്ള സ്നേഹം അറിയിച്ചു .

“എനിക്കൊന്നും വേണ്ട ..നീ തന്നെ വെച്ചോ..അയ്യടാ അവളുടെ ഒരു ചിണുങ്ങല് ”
മഞ്ജുസ് റോസിമോളെ നോക്കി പുച്ഛമിട്ടു .

“ഡീ ..തമാശ കള മഞ്ജുസേ . നീ ഇതിനെ പിടിച്ചേ ..എന്നിട്ടാ മുതലിനെ ഇങ്ങു താ.”
ഞാൻ റോസിമോളെ അവളുടെ മടിയിലേക്കിരുത്തികൊണ്ട് പറഞ്ഞു . അതോടെ അവളുടെ മടിയിൽ രണ്ടു ട്രോഫിയും അടുത്തടുത്തായി ഇരുന്നു .

മഞ്ജുസ് ഇടം കൈകൊണ്ട് റോസമ്മയെ കൂടി പിടിച്ചു എന്നെ നോക്കി കണ്ണുരുട്ടി .ഞാനതു കാര്യമാക്കാതെ ആദിയെ നോക്കി കൈകൾ നീട്ടി .

“അപ്പൂസ് വാടാ ..അച്ഛനല്ലേ വിളിക്കണേ..”
ഞാൻ ചെറുക്കനെ നോക്കി കൊഞ്ചി . പക്ഷെ എന്നെ മൈൻഡ് ചെയ്യാതെ അവൻ മഞ്ജുസിനെ മുഖം മുകളിലേക്കുയർത്തികൊണ്ട് നോക്കി .

“ചെല്ലെടാ …”
മഞ്ജുസും അവനെ നോക്കി ചിണുങ്ങി . പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവനെ ബലമായി ഇങ്ങു പിടിച്ചെടുത്തു എന്റെ മടിയിലേക്കിരുത്തി . റോസ് മോള് അതത്ര ഇഷ്ടപെടാത്ത പോലെ എന്നെ നോക്കുന്നുണ്ട് . കുശുമ്പത്തി !

“നീയെന്താടാ മുത്തേ അച്ഛന്റെ അടുത്തേക്ക് വരാത്തെ ? ”
ഞാൻ അവന്റെ തയ്യിൽ വലതു കൈകൊണ്ട് തഴുകി ചിരിയോടെ തിരക്കി . പിന്നെ അവനെ എന്റെ നേരെ പിടിച്ചുയർത്തി കവിളിലൊരുമ്മയും നൽകി .

“എങ്ങനെ വരും ..നീയവനെ കുഞ്ഞിലേ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് അവനു നിന്നെ പേടിയായി കാണും ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“പോടീ..അതൊക്കെ തമാശക്കല്ലേ”
ഞാൻ ആദിയുടെ കവിളിൽ ഒന്നുടെ മുത്തികൊണ്ട് പറഞ്ഞു .

“മ മ്മാ..ചാച്ച ..”
ഞാൻ ആദിയെ ഉമ്മവെക്കുന്നത് കണ്ട റോസ് മോള് മഞ്ജുസിനെ അടിച്ചുകൊണ്ട് എന്റെ നേരെ ചൂണ്ടി .

“ഓഹ്ഹ്..അവളുടെ ഒരു ചാച്ചാ ..ഞാൻ കണ്ടെടി പെണ്ണെ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് പെണ്ണിനെ വാരിപിടിച്ചു .

“അച്ഛനെ നോക്കെടാ മുത്തേ ..”
ഞാൻ അപ്പോഴും ആദിയെ മെരുക്കാനുള്ള അടവുകൾ പയറ്റുകയായിരുന്നു . ഒടുക്കം ചെക്കനെ നോക്കി കുറെ ഗോഷ്ടിയൊക്കെ കാണിച്ചപ്പോൾ ഒന്ന് ചിരിക്കാൻ തുടങ്ങി . ഹോ ആശ്വാസം !
അപ്പോഴേക്കും മഞ്ജുസ് പെണ്ണിനെ എടുത്തുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു .

“നീ പോവാ ?”
ഞാൻ അവളെ നോക്കി പയ്യെ ചോദിച്ചു .

“ആഹ് ..ഞാൻ പെണ്ണിനുപാല് കൊടുത്തിട്ട് വരാം . തപ്പി നോക്കുന്നുണ്ട് ”
മഞ്ജുസ് ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞു .

“ആഹ്..എന്ന ചെല്ല്..”
ഞാൻ ചിരിച്ചു . പിന്നെ ആധിയെ എടുത്തു മുറ്റത്തേക്കിറങ്ങി .

“നീയെങ്ങോട്ടാടാ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഇപ്പൊ വരാം . കടയിലൊന്നു പോകാൻ ഉണ്ട് ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി ആദിയേയും കൊണ്ട് ബൈക്കിനടുത്തേക്ക് നീങ്ങി .

“ദേ കവി..ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് പിള്ളേരേം എടുത്തു ബൈക്കിൽ പോവരുതെന്നു ”
എന്റെ നീക്കം മനസിലായതോടെ മഞ്ജുസ് ഉമ്മറത്ത് നിന്ന് പല്ലിറുമ്മി .

“ഒന്ന് പോ മിസ്സെ..എടോ ഇവനിത് വല്യ ഇഷ്ടാ ”
ഞാൻ മഞ്ജുവിനോടായി പയ്യെ പറഞ്ഞു ആദിയെ നോക്കി . ചെറുക്കന്റെ മുഖത്തും ഒരു ചിരിയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *