“മോനെവിടെ?”
ഡൈനിങ് ടേബിളിനടുത്തിരുന്നു ചോറ് ഉടക്കുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .
“‘അമ്മ അവനെ എടുത്തു അപ്പുറത്തേക്ക് എങ്ങോട്ടോ പോയിട്ടുണ്ട് ..”
മഞ്ജുസ് അതിനു ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി .
“മ്മ്…”
ഞാൻ അമർത്തിമൂളികൊണ്ട് പുറത്തേക്ക് നടന്നു . പിന്നെ ഉമ്മറത്തെ കസേരയിൽ ചെന്നിരുന്നു വാട്ട്സ് ആപ്പ് ചാറ്റ് ഹിസ്റ്ററി എടുത്തു നോക്കി . റോസമ്മയുടെ കുറെ മെസ്സേജുകൾ അതിൽ പ്രധാനമായും വന്നു കിടക്കുന്നുണ്ട് . അവളുടെ പുതിയ ഡിസൈൻസിന്റെ സ്കെച്ച് /ഡ്രോയിങ്‌സ് ആണ് അതിലധികവും !
“ഹായ് ..കവി ..
ദിസ് ആർ മൈ ന്യൂ വർക്സ്..
കണ്ടിട്ട് എങ്ങനെ ഉണ്ടെന്നു പറ ..
വെയ്റ്റിംഗ് ഫോർ യുവർ ചൊറി !”
അത്രയുമാണ് റോസമ്മയുടെ ടെക്സ്റ്റ് മെസ്സേജുകൾ . പിന്നെ പൊട്ടിച്ചിരിക്കുന്ന രണ്ടു സ്മൈലികളും .
ഞാൻ അത് ചെറിയൊരു മന്ദഹാസത്തോടെ നോക്കി . പിന്നെ അവളയച്ചു തന്നെ ചിത്രങ്ങളൊക്കെ നോക്കി .
സ്വല്പം മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങളുടെ സ്കെച്ച് ആണ് ഇത്തവണ റോസമ്മ അയച്ചു തന്നിട്ടുള്ളത് . ഗൗൺ , ഫ്രോക് , വെഡിങ് ഡ്രസ്സ് ഒകെ അതിൽ പെടും . പിന്നെ അതിനു മാച്ചിങ് ആയിട്ടുള്ള ഫാൻസി ഒർണമെന്റ്സിന്റെ ഡ്രോയിങ്ങും ഉണ്ട് .
ഞാൻ അതെല്ലാം സസൂക്ഷ്മം വിലയിരുത്തി . അത് കണ്ടുകൊണ്ടാണ് ആ സമയം മഞ്ജുസ് എന്റെ അടുത്തേക്ക് വന്നത് . പിള്ളേർക്കുള്ള ചോറൊക്കെ സെറ്റാക്കി , ഡൈനിങ് ടേബിളിൽ എടുത്തുവെച്ചു ശേഷമാണ് അവളുടെ വരവ് . ആദിയും എന്റെ മാതാശ്രീയും കൂടി വന്നാൽ പിന്നെ ചോറ് കൊടുത്തു തുടങ്ങാം . എന്റെ അമ്മച്ചി അവനെയും കൊണ്ട് അടുത്ത വീട്ടിലെങ്ങോ പോയതാണ് .
“ആഹ്…നീ വന്നത് നന്നായി…ഇങ്ങു വന്നേ..”
മഞ്ജുസിനെ കണ്ടതും ഞാൻ അടുത്ത് കിടന്ന കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു .
“എന്താ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“വാടി..റോസമ്മ കുറച്ചു ഡിസൈൻസ് അയച്ചിട്ടുണ്ട്..കൊള്ളാമോന്നു നോക്ക് ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു .
“ആണോ…എവിടെ നോക്കട്ടെ ?”
മഞ്ജുസ് വല്യ ആകാംക്ഷയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു . അത്യാവശ്യം വീട്ടുജോലി ഒകെ എടുത്തു കഴിഞ്ഞ്ഞതുകൊണ്ട് മഞ്ജുസിനെ നേരിയ വിയർപ്പ് മണം ഉണ്ട്.
“കുളിച്ചില്ലേ ? നല്ല സ്മെല് ”
ഞാൻ അവൾ അടുത്ത് വന്നിരുന്നതും കളിയായി ചോദിച്ചു ഒന്ന് മുഖം വക്രിച്ചു
“മ്മ്…എന്നിട്ട് ?”
മഞ്ജുസ് പക്ഷെ എന്നെ ഊശിയാക്കികൊണ്ട് ചോദ്യ ഭാവത്തിൽ നോക്കി .
“എന്നിട്ട് ..ഒന്നും ഇല്ല..”
അവളുടെ മറുപടി കേട്ട് ഞാൻ ചെറിയ ജാള്യതയോടെ പറഞ്ഞു .
“കൂടുതൽ കിന്നരിക്കല്ലേ …”
എന്റെ കവിളിൽ ഒന്ന് നുള്ളി മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നെ ഫോണിലേക്ക് കണ്ണും നട്ടിരുന്നു .
“എവിടെ കാണിക്ക് ”
അവളെന്നെ തട്ടികൊണ്ട് ചിണുങ്ങി.
“ആഹ്…ആഹ്…”
ഞാൻ മൂളികൊണ്ട് ഓരോ ഫോട്ടോസ് ആയി അവളെ കാണിച്ചു . അതിൽ കുറച്ചു മോഡേൺ ആയ ഒരു ഗൗൺ കണ്ടതും മഞ്ജുസ് എന്നെയൊന്നു നെറ്റി ചുളിച്ചു നോക്കി .
“കുറച്ചു സെക്സി ആണല്ലോ മോനെ ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ആഹ്..പൊടിക്ക് . പക്ഷെ നീയിട്ടാൽ നന്നാവും . മഞ്ജുസിനെ മോഡൽ ആക്കിയാലോ എന്നൊരു പ്ലാൻ ഇല്ലാതില്ല. സന്തൂർ മമ്മി അല്ലെ ഇത്..”
ഞാൻ അവളുടെ കവിളിൽ പെട്ടെന്ന് ഒന്ന് ഉമ്മവെച്ചു ചിരിയോടെ പറഞ്ഞു .
“അയ്യടാ…”
എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചിരിച്ചു .
“ഇതൊക്കെ മോഡലിംഗിന് വേണ്ടിയുള്ള ഡിസൈൻസ് ആണല്ലോ ”
മഞ്ജുസ് അതെല്ലാം നോക്കി കൗതുകത്തോടെ പറഞ്ഞു .
“ആഹ് ..ബാംഗ്ലൂർ , മുംബൈ ഒകെ ഇപ്പൊ അതിനല്ലേ ഡിമാൻഡ് . അവൾക്ക് പുതിയൊരു ഓഫർ കിട്ടിയതാണെന്നു തോന്നുന്നു ”
ഞാൻ എന്റെ ഒരൂഹം വെച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…സംഗതി ഒകെ കൊള്ളാം…പക്ഷെ ഇതൊക്കെ ലൈഫിൽ ഇട്ടു നടക്കാൻ പറ്റോ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“നിനക്ക് വേണോ ?”
ഞാനവളെ സംശയത്തോടെ നോക്കി .
“പിന്നെ…രണ്ടു കൊച്ചുങ്ങളായി, ഇനിയല്ലേ ഈ കോലം കെട്ടി നടക്കുന്നത് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
