കടലിന്റെ നിറങ്ങളിൽ തന്നെ പലവിധ മാറ്റങ്ങൾ ഉണ്ട്. പവിഴ പുറ്റുകൾ നിറഞ്ഞ ദ്വീപുകളും , ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളുമായി പളുങ്കു ജലം പോലെ സമുദ്ര ഭാഗങ്ങൾ തെളിഞ്ഞു കണ്ടു . അതിൽ പച്ച തുരുത് പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിയിലെ ദ്വീപ് സമൂഹങ്ങൾ .പൂഴിമണലിൽ മനോഹരമായി കിടക്കുന്ന ബീച്ചുകൾ !
ആൾവാസമുള്ളതും ഇല്ലാത്തതുമായ കുറെ ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ് . ആകാശ കാഴ്ച്ചയിൽ തന്നെ മനോഹരമായി തോന്നിയ ഒരിടം ! യാത്ര വിവരണം വിശദീകരിച്ചു ബോറടിപ്പിക്കുന്നില്ല , അധികം വൈകാതെ തന്നെ ഫ്‌ളൈറ്റ് മാലിയിൽ ലാൻഡ് ചെയ്തു ! എയർപോർട്ടിൽ നിന്നും പുറത്ത് കടന്ന ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് “ബാൻഡോസ് ” എന്ന ദ്വീപിലേക്കാണ് ! അവിടെയുള്ള റിസോർട്ടിൽ ആണ് ഞങ്ങളുടെ താമസവും റൂമുമൊക്കെ .
ആദ്യം മാലിയിലെ ടൗണിൽ ഒന്ന് കറങ്ങി അത്യാവശ്യമുള്ള ഡ്രെസ്സുകളൊക്കെ വാങ്ങി . ബീച്ച് ഫ്രോക് ആണ് മഞ്ജുസ് അവൾക്കു ധരിക്കാൻ വേണ്ടി വാങ്ങിയത് . ആ സമയം ഞാൻ കടയുടെ പുറത്തു ആയിരുന്നതുകൊണ്ട് കക്ഷി എന്തൊക്കെ ആണ് വാങ്ങിയതെന്നു ശരിക്കു കാണാനൊത്തില്ല .
“ബാ ബാ പോകാം …”
ഷോപ്പിംഗ് കഴിഞ്ഞു പുറത്തിറങ്ങിയതും മഞ്ജുസ് തിരക്ക് കൂട്ടി . അതോടെ ഒന്നും ചോദിക്കാനൊത്തില്ല .
പിന്നെ ഒരു സ്പീഡ് ബോട്ടിൽ അവിടെ നിന്നും നേരെ ബാൻഡോസ് ദ്വീപിലേക്ക് തിരിച്ചു . അവിടത്തെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ആണ് ഞങ്ങളുടെ റൂം ! ഒകെ മഞ്ജുസ് തന്നിഷ്ടത്തിനു ചെയ്തതാണ് . ഞാൻ എന്തേലും അഭിപ്രായം പറഞ്ഞാൽ അവൾക്കു പിടിക്കില്ല .
“ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ..അല്ലെങ്കി ഞാൻ ഒറ്റക്ക് പോകും ”
എന്ന് സുഖമുള്ളൊരു ഭീഷണിയും മുഴക്കും . ഞാൻ എന്തേലും ചൊറി വർത്തമാനം പറയുമെന്ന് അവൾക്ക് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത് ! കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോൾ തന്നെ എന്റെ സ്വഭാവമൊക്കെ ഏറെക്കുറെ കക്ഷി ശരിക്കു പഠിച്ചിട്ടുണ്ട് .
അങ്ങനെ ഒടുക്കാൻ ഞങ്ങൾ പ്രസ്തുത സ്ഥലത്തെത്തി . ടൂർ ഏജൻസിയുടെ ആളുകൾ ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി അവിടെ ഉണ്ടായിരുന്നു . പത്തഞ്ഞൂറു ഏക്കറോളം വരുന്ന ഐലൻഡ് ആണ് ബാൻഡോസ് . മരങ്ങളും തുരുത്തും സ്പാകളും റിസോർട്ടുകളും റെസ്റ്റോറന്റുകളുമൊക്കെ ആയി അതങ്ങനെ വൃത്താകൃതിയിൽ പരന്നു കിടക്കുന്നുണ്ട് .
ആ കാഴ്ചകളൊക്കെ നോക്കി കണ്ടു മണൽ വിരിച്ച വഴികളിലൂടെ ഞങ്ങൾ നടന്നു . വിദേശികളായ ടൂറിസ്റ്റുകളും അവിടെ വന്നെത്തിയിട്ടുണ്ട് . അവരെ കൂടാതെ ക്ളീനിംഗിനും മറ്റുമായി നീങ്ങുന്ന റിസോർട് ജീവനക്കാരും ആ മണൽവഴിയിലൂടെ വഴിയേ നടന്നു നീങ്ങുന്നുണ്ട്. വഴിയരികിൽ ഓല മേഞ്ഞതു പോലെയുള്ള കോട്ടേജുകളും റൂമുകളും ധാരാളമുണ്ട്. അതിലൊക്കെ ഏറിയ പങ്കും വിദേശ സഞ്ചാരികളാണ് . മരത്തിൽ നിർമിച്ചു ഓലമേഞ്ഞതാണേലും സംഗതി ലക്ഷ്വറി സെറ്റപ്പാണ് . പൂൾ വില്ലകൾ എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കും . ഒരു രാത്രിക്ക് പത്തും ഇരുപതും ആയിരങ്ങൾ നൽകണം !
“ഇതൊക്കെ വൻസെറ്റപ്പ് ആണല്ലോ ”
ആ കാഴ്ചകളൊക്കെ കണ്ടു നടക്കവേ ഞാൻ മഞ്ജുസിനോടായി പറഞ്ഞു . എന്റെയും അവളുടെയും പുറത്തൊരു ബാഗുകൾ ഉണ്ടെന്നതൊഴിച്ചാൽ വേറെ മാറാപ്പൊന്നും കയ്യിലില്ല . റിസോർട് ജീവനക്കാരിൽ ഒരാൾ ഞങ്ങളെ വഴികാണിച്ചു മുൻപേ നടക്കുന്നുണ്ട്.
“ആഹ് ..ആദ്യം അറിയാമായിരുന്നേൽ ഇതിലൊന്ന് എടുക്കാരുന്നു ല്ലേ ?”
ഓല മേഞ്ഞ വില്ലകളുടെ ഭംഗി നോക്കി മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“നീ ഇവിടെ കാഴ്ച കണ്ടു സുഖിച്ചു താമസിക്കാൻ ആണോ ഉദ്ദേശം ?”
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“എനിക്ക് പല ഉദ്ദേശവും ഉണ്ട് ..”
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത പോലെ മഞ്ജുസ് എന്നെ നോക്കി പുച്ച്ചമിട്ടു .
“എനിക്ക് ആകെ ഒരുദ്ദേശമേ ഉള്ളൂ ..”
ഞാൻ അർഥം വെച്ച് പറഞ്ഞു മഞ്ജുസിനെ നോക്കാതെ സമീപത്തെ പൂൾ വില്ലകളിൽ നീന്തി തുടിക്കുന്ന മദാമ്മകളെ നോക്കി . നടക്കുന്നതിനിടെ മഞ്ജുസും അത് ശ്രദ്ധിച്ചിരുന്നു . ബിക്കിനി എന്നുപോലും പറയാൻ മടിതോന്നുന്ന തരത്തിലുള്ള കുഞ്ഞു വേഷങ്ങൾ അണിഞ്ഞു ചന്തിയും കുലുക്കി നടക്കുന്ന സുന്ദരികൾ ! അവരിൽ ചിലർ പൂളിൽ നീന്തിത്തുടിക്കുന്നുണ്ട് !ഞാനതെല്ലാം തെല്ലൊരു കൗതുകത്തോടെ നോക്കി വെള്ളമിറക്കി .
