അങ്ങനൊരു ദിവസം ആണ് ആ സംഭവം ഉണ്ടായത് . ഞാൻ താഴെ സോഫയിൽ വന്നു കിടക്കുകയായിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോൾ മഞ്ജുസ് പിള്ളേരെ ഉറക്കി എന്റെ അടുത്തെത്തി . സമയം ഏതാണ്ട് രാത്രി രണ്ടുമണി ഒക്കെ ആയിക്കാണും ! അമ്മയും അഞ്ജുവുമൊക്കെ നല്ല ഉറക്കം ആയിരുന്നു . ഹാളിലെ ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ശബ്ദം വരെ കൃത്യമായി കേൾക്കാം , അത്രയ്ക്ക് നിശബ്ദത !
ആ സമയമാണ് മഞ്ജുസ് താഴേക്കിറങ്ങി വന്നു എന്റെ അടുത്ത് സോഫയിൽ വന്നിരുന്നത് . അവള് വന്നതും ഇരുന്നതുമൊന്നും ഞാൻ അറിഞ്ഞിട്ടില്ല എന്നത് വാസ്തവം ആണ് . മഞ്ജുസ് എന്റെ അടുത്തെത്തി എന്റെ കാലിനടിയിൽ പയ്യെ ഇക്കിളിപെടുത്തി .
അതോടെയാണ് ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കുന്നത് . ഹാളിലെ ലൈറ്റ് പോലും ഇടാതെ ആണ് അരണ്ട വെളിച്ചത്തിൽ അവൾ വന്നു മുൻപിൽ ഇരുന്നത് . ഒരു നിമിഷം ഞാനൊന്നു പേടിച്ചു പോയി എന്നത് സത്യം ആണ് !
“ഹോ…എന്റെ മഞ്ജു..സെ ..നീയാണോ..ഞാൻ പേടിച്ചു പോയല്ലോടീ ”
ഞാൻ ഒരു ഞെട്ടലോടെ എഴുനേറ്റു നെഞ്ചിൽ കൈവെച്ചു അവളെ നോക്കി .
പക്ഷെ മഞ്ജുസിന്റെ മുഖത്ത് ഒരു ഭാവ വ്യത്യസവും ഇല്ല . ആകെക്കൂടി ഒരു മ്ലാനത ! കക്ഷി തലേന്നും ശരിക്കു ഉറങ്ങാഞ്ഞതുകൊണ്ട് മുഖമൊക്കെ ക്ഷീണം പിടിച്ച പോലെ ആയിട്ടുണ്ട് . മുടിയൊക്കെ അലക്ഷ്യമായി പരത്തിയിട്ടിട്ടുണ്ട് .
“എന്താടി മഞ്ജുസേ ?”
അവളുടെ സ്വല്പം സങ്കടപ്പെട്ടിട്ടുള്ള മുഖഭാവം കണ്ടു ഞാൻ പയ്യെ ചോദിച്ചു .
“ഒന്നുമില്ലെടാ ..നീ വാ , എനിക്ക് ഒറ്റക്ക് വയ്യ ഡാ ..”
മഞ്ജുസ് എന്നെ നോക്കി ഒരു സഹായം പോലെ അഭ്യർത്ഥിച്ചു . പിന്നെ ഒറ്റക്കുതിപ്പിനു എന്നെയങ്ങു കെട്ടിപിടിച്ചു
“ശേ ..അത് പറഞ്ഞാൽ പോരെ മഞ്ജുസേ ..നീയെന്തിനാ അതിനു തേങ്ങുന്നേ”
ഞാൻ ചെറു ചിരിയോടെ അവളുടെ പുറത്തു തഴുകി .ആ സമയം മഞ്ജുവിന് മുലപ്പാലിന്റെയും വിയർപ്പിന്റെയുമൊക്കെ മിക്സ് ആയിട്ടുള്ള സ്മെല് ആയിരുന്നു !
“എനിക്ക് ഉറങ്ങാൻ പറ്റണില്ല കവി ..തലയൊക്കെ വേദനിക്കണൂ ഡാ ”
മഞ്ജുസ് കൊച്ചു പിള്ളേരെ പോലെ ചിണുങ്ങി എന്നെ കെട്ടിപിടിച്ചു ശബ്ദമില്ലാതെ തേങ്ങി !
“അയ്യേ ..എടി മഞ്ജുസേ ഇതൊക്കെ ഇങ്ങനെ തന്നെ അല്ലെ ”
ഞാൻ അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“അതെ..എന്നാലും എനിക്ക് ദേഷ്യം വരുവാ ..നീയും എന്നെ ഒറ്റക്കിട്ടിട്ട് ഇവിടെ വന്നു കിടക്കുവല്ലേ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു എന്റെ പുറത്തു നുള്ളി .
“അതിപ്പോ ഉറങ്ങാൻ വേണ്ടി വന്നതല്ലേ മോളെ ..”
ഞാൻ അവളെ ചിരിയോടെ നോക്കി .
“അയ്യടാ..അങ്ങനിപ്പോ ഞാൻ ഉറങ്ങാതെ നീ മാത്രം ഉറങ്ങേണ്ട . എന്റെ മാത്രം അല്ലല്ലോ പിള്ളേര് നിന്റെം കൂടെ അല്ലെ ”
മഞ്ജുസ് കലങ്ങിയ കണ്ണുകൾ തുടച്ചു ചിരിച്ചു .
“ഉവ്വ ഉവ്വ ..നിനക്കിപ്പോ എന്റെ ഉറക്കം കളയണം അത്രയല്ലേ ഉള്ളു..ശരി നടക്ക്”
ഞാൻ കളിയായി പറഞ്ഞു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു .
“എടി മന്ദബുദ്ധി ..ഇതിനൊന്നും പറ്റാത്തവര് പ്രസവിക്കാൻ നിൽക്കരുത് ..അവളുടെ ഒരു തേങ്ങലും മോങ്ങലും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുവിനെ കെട്ടിപിടിച്ചു .
“പോ കവി ..ചുമ്മാ കളിയാക്കല്ലേ”
മഞ്ജുസ് അത് കേട്ട് ചെറിയ സങ്കടത്തോടെ എന്നെ പുണർന്നു .
“ആര് കളിയാക്കുന്നു ..ഞാൻ ഉള്ള കാര്യമാ പറഞ്ഞത് . നീയാരാടി ? എന്നേക്കാൾ കഷ്ടം ആണല്ലോ ഇപ്പൊ നിന്റെ കാര്യം, വല്യ ടീച്ചർ ആണത്രേ ? പത്തുമുപ്പതു വയസായിട്ട് നിന്ന് മോങ്ങുന്നു ”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ ചുണ്ടിലൊന്നു മുത്തി .
അതോടെ കക്ഷി ഒന്ന് പുഞ്ചിരിച്ചു .
“ന്ന ബാ തടിച്ചീ..പോകാം ”
ഞാൻ അന്നത്തെ അവളുടെ രൂപം ഓർത്തു കളിയായി പറഞ്ഞു .
“പോടാ…”
അതുകേട്ടു മഞ്ജുസ് പയ്യെ ചിണുങ്ങി . പിന്നെ എന്നെയും ചേർത്ത് പിടിച്ചു മുകളിലേക്ക് നടന്നു കയറി .
ബാക് ടു പ്രേസേന്റ്റ് !
ഞാൻ ഇറങ്ങി താഴെയെത്തി റോസിമോളെ അഞ്ജുവിന്റെ കയ്യിൽ ഏൽപ്പിച്ചു . പെണ്ണ് എന്നെ വിട്ടു പോകാൻ ഒന്ന് മടിച്ചെങ്കിലും അത് ഞാൻ കാര്യമാക്കിയില്ല .
