രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 3 1

“ഊതിയതൊന്നുമല്ല ..നിന്നെ എനിക്ക് അറിഞ്ഞൂടെ മോനെ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ വയറിനിട്ടു പയ്യെ കുത്തി .

പിന്നെ എന്റെ കൈകോർത്തുപിടിച്ചു കാഴ്ചകൾ കണ്ടു ബീച്ചിലൂടെ നടന്നു . ബാഗും തോളിലിട്ട് നടന്നു നീങ്ങുന്ന ഞങ്ങളെ ബീച്ചിൽ കൂടിയിരുന്ന ചിലരും കൗതുകത്തോടെ നോക്കുന്നുണ്ട് . ആ കൂട്ടത്തിൽ ഫുൾ ഡ്രസ്സ് ഇട്ടവർ ഞങ്ങൾ മാത്രമാണ് !

വൈകുന്നേരം ആയതോടെ സൺസെറ്റ് കാണാനായി ഇറങ്ങിയവരാണ് അധികവും . ബീച്ചിനോട് ചേർന്ന് കടലിലേക്ക് ഇറക്കി കെട്ടിയ പാലത്തിന്മേൽ ഒരു ചെറിയ ബാർ ഉണ്ട് . വെള്ളത്തിൽ നാട്ടിയ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഇത്തരം ബാറുകളും റിസോർട്ടുകളും മാലിയിൽ പതിവ് കാഴ്ചയാണ് . ആ ബാറിലെ ചെയറുകളിലും സോഫകളിലുമൊക്കെ ആളുകൾ സൺസെറ്റ് കാണാൻ വേണ്ടി സ്ഥാനം പിടിച്ചു കഴിഞ്ഞിട്ടുണ്ട് .

“ഡ്രസ്സ് ഒകെ ഊരികളഞ്ഞിട്ട് അതുപോലെ നടക്കെടി മഞ്ജുസേ..”
കടലിൽ നീന്തുന്ന പെണ്ണുങ്ങളെ ചൂണ്ടിക്കൊണ്ട് ഞാൻ എന്റെ കൈപിടിച്ച് നടക്കുന്ന മഞ്ജുവിനോടായി പറഞ്ഞു .

“അയ്യാ ..എനിക്കൊന്നും വയ്യ ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു മണൽ പരപ്പിലൂടെ നടന്നു .ബീച്ചിനു ചേർന്ന് തെങ്ങിൻ തോപ്പുകളും അതിന്റെ തണലും കാറ്റുമൊക്കെ വേണ്ടുവോളം ഉണ്ട് . സാധനം അടിക്കേണ്ടവർക്ക് ബാറും അവൈലബിൾ ആണ് .

“പിന്നെ നീ എന്ത് അണ്ടിക്കാ ഇവിടെ വന്നത് ?”
ഞാനവളെ സംശയത്തോടെ നോക്കി കണ്ണുരുട്ടി .

“ഒന്ന് മിണ്ടാണ്ടിരിക്കോ…വന്നു കേറിയില്ല…”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ചിണുങ്ങി .

“നിനക്കിപ്പോ എന്നെ തീരെയൊരു വിലയില്ലാട്ടോ മഞ്ജുസേ ..”
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“ഇപ്പൊ മാത്രം അല്ല പണ്ടും ഇല്ല ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ഇല്ലേ ?”
ഞാൻ അതുകേട്ടു പെട്ടെന്ന് അവളുടെ ചന്തിക്കൊന്നു പിടിച്ചു .

“സ്..കവി ..ആള്ക്കാര് കാണും ട്ടോ ”
എന്റെ കൈ അവളുടെ ജീൻസിന്റെ മീതെ ചന്തിയിൽ ഞെരിഞ്ഞതും മഞ്ജുസ് ചുറ്റും നോക്കി കണ്ണുരുട്ടി.

“കാണട്ടെ …എനിക്കൊരു മൈരും ഇല്ല ..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി ചിരിച്ചു .

“പ്ലീസ് വിട്..”
ഒടുക്കം മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി ചിണുങ്ങി .

“എന്ന സോറി പറ ..”
ഞാൻ വല്യ ഗമയിൽ അവളെ നോക്കി .

“അഹ് ..പറയാം നീ വിട്..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

അതോടെ ഞാൻ അവളുടെ ചന്തിയില് പിടിവിട്ടു മാറി. പക്ഷെ ഞൊടിയിട കൊണ്ട് അവളെന്നെ ഉന്തി തള്ളി ആ മണല്പരപ്പിലേക്ക് മറിച്ചിട്ടു . അത് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാൻ വാ പൊളിച്ചു കൊണ്ട് പിന്നാക്കം മലച്ചു !

“ഏയ് ..ഡി ഡി ..”
ഞാൻ പറഞ്ഞതും മണലിൽ പതിച്ചതും ഒപ്പം ആയിരുന്നു .

“ഹി ഹി ..പോടാ..സോറി എന്റെ പട്ടി പറയും ..”
വീണു കിടക്കുന്ന എന്നെ നോക്കി മഞ്ജുസ് ചിരിയോടെ പറഞ്ഞു .

ഞങ്ങളുടെ ആ സീനും , എന്റെ വീഴ്ചയും ഒകെ ബീച്ചിലെ ചെയറുകളിൽ ഇരുന്ന ചിലരും പൊട്ടിച്ചിരിയുടെ നോക്കി കാണുന്നുണ്ട് . അതോടെ എനിക്കും ചെറിയ നാണക്കേട് തോന്നി .

“നിന്നെ കാണിച്ചു തരാടി മിസ്സെ”
ചുറ്റുമൊന്നു ജാള്യതയോടെ നോക്കി നിലത്തു കിടന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു . പിന്നെ കൈകുത്തികൊണ്ട് ചാടി എഴുനേറ്റു . അതുകണ്ടതും മഞ്ജുസ് പിന്നാക്കം മാറി ആ പൂഴി മണലിലൂടെ എങ്ങോട്ടോ ഓടി .

“ഡീ നിൽക്കെടി മഞ്ജുസേ ..”
അവളുടെ ബാഗും തൂക്കിയുള്ള പിള്ളേരെ പോലുള്ള ഓട്ടം കണ്ടു ഞാൻ ഉറക്കെ വിളിച്ചു പിന്നാലെ ഓടി . ചിലർ അതൊക്കെ കണ്ടു രസിക്കുന്നുണ്ട് .

“ഹി ഹി…പോടാ ..എന്നെ കിട്ടൂല ..”
എന്നെ തിരിഞ്ഞു നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു മഞ്ജുസ് കണ്ടൽ ചെടികൾക്കിടയിലൂടെ എങ്ങോട്ടോ ഓടി മറിഞ്ഞു . അങ്ങനെ വിടാൻ പറ്റില്ലല്ലോ എന്ന ഭാവത്തിൽ ഞാനും ഷോർട് കട്ട് പിടിച്ചു പിറകെ ഓടി .

ഒടുക്കം എങ്ങനെയോ അവളെന്റെ മുൻപിൽ തന്നെ ഓടി കിതച്ചുകൊണ്ട് വന്നു പെട്ടു . എന്നെക്കണ്ടതും കഷി സ്വിച്ച് ഇട്ടപോലെ നിന്നു കിതച്ചു .അവളുടെ മാറിടം ഉയർന്നു താവുന്നത് ഞാൻ കള്ളച്ചിരിയോടെ നോക്കി രസിച്ചു !

Leave a Reply

Your email address will not be published. Required fields are marked *