ഞാൻ വളരെ ദയനീയമായി ചോദിച്ചു…….
“അതെ എനിക്ക് നിന്നോട് ദേഷ്യം ആണ്…….”
അവൾ പറഞ്ഞത് കേട്ടു ഞാൻ എങ്കിക്ക് ഒന്നും പറയാൻ പറ്റാതെ ആയി.. ഞാൻ ഊഹിച്ചത് എല്ലാം ശെരി തന്ന ആണ്… അവൾക്ക് എന്നോട് വെറുപ്പാണ്…. ഞാൻ പിന്നെ ഒന്നും കഴിയാതെ തലകുനിച്ചിരുന്നു……
ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടു അവൾ തുടർന്നു….
“അതെ എനിക്കു നിന്നോട് ദേഷ്യം ആണ്…. പക്ഷെ നീ എന്നെ ഒരിക്കലും ചതിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല… ആ സംഭവത്തിൽ അല്ല എനിക്കു നിന്നോട് ദേഷ്യം ”
“പിന്നെ “?
ഞാൻ അവൾ എന്താണ് പറയാൻപോകുന്നെ എന്ന് കേൾക്കാൻ ഇരുന്നു…. അവൾ എന്റെ മുഖത്തു നോക്കിയിട്ട്
“നീ എല്ലാ പ്രശ്നത്തിൽ നിന്നു ഭീരുവിനെ പോലെ അന്ന് ഒളിച്ചോടിയില്ലേ… ഒന്നും നേരിടാൻ ധൈര്യം ഇല്ലാതെ… അതിനാ എനിക്ക് നിന്നോട് ദേഷ്യം… ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്..”
സത്യത്തിൽ അവൾ പറഞ്ഞത് എല്ലാം കേട്ടപ്പോൾ എന്റെ വാ അടഞ്ഞു പോയി.. എനിക്ക് അവൾക്ക് കൊടുക്കാൻ ഒരു ഉത്തരം ഇല്ല.. അതെ അവൾ പറഞ്ഞ ശെരിയാണ്…. ഞാൻ ഒരു ഭീരു തന്നെ ആണ്…
അവൾ തുടർന്നു
“കോളേജിൽ വച്ചു ഞാൻ കണ്ട നീ അല്ല…… ഞാൻ കോളേജിൽ വച്ചു കണ്ടവൻ എന്ത് പ്രശ്നം വന്നാലും അത് ധൈര്യ പൂർവ്വം നേരിടുന്ന ആളാണ്…. എന്നാൽ….”
“എന്നോട് ഷെമിക്കു മാളു ഞാൻ അന്ന്…. ആരും ഞാൻ പറഞ്ഞത് കേൾക്കാനോ മലസിലാക്കാനോ നിന്നില്ല… അത് എന്നെ തന്നെ ഇല്ലാതാക്കി.. ആ വിഷ്മത്തിൽ ആണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്…”
ഇതെല്ലാം പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. ഞാൻ മുഖം കുനിച്ചു കട്ടിലിൽ ഇരുന്നു…
“നിനക്ക് അന്ന് എന്നോട് ഒരു വാക്ക് സംസാരിച്ചു കൂടർന്നോ…. ഞാൻ മനസ്സിലാക്കുമായിരുന്നു നിന്നെ… എനിക്കു മനസ്സിലാക്കും.. നിനക്ക് എന്നെ ചതിക്കാൻ കഴിയില്ല എന്ന് എനിക്കു അറിയാമായിരുന്നു..”
അവൾ പറയുന്ന കേട്ടു എനിക്കു നല്ല സന്തോഷം ആയി. ഒപ്പം കുറ്റബോധവും….. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. അവൾ പറഞ്ഞത് എല്ലാം ശെരി ആണ്…… അവളോട് സംസാരിച്ചപ്പോൾ എന്റെ മനസ്സിലെ ഭാരം ഇറങ്ങിയ പോലെ…
പിന്നെ അവൾ ഒന്നും സംസാരിക്കാതെ കട്ടിലിൽ ഒരു സൈഡിൽ കിടന്നു….. ഞാൻ ബെഡ്ഷീറ് എടുത്തു തറയിൽ കിടക്കാൻ പോയതും അവൾ എന്നെ നോക്കി
“തറയിൽ കിടക്കണ്ട…. ഇവിടെ ഒരുപാട് സ്ഥലം ഉണ്ട്…. എനിക്കു പ്രശ്നം ഒന്നും ഇല്ല..”
ഞാൻ കാട്ടിലിന്റ് സൈഡിൽ തന്നെ കിടന്നു… മനസു വളരെ സന്തോഷം ആണ്.. അവളോട് സംസാരിച്ചതിൽ ഒരുപാട് സന്തോഷം… ഞാൻ അവളെ അവൾക്കു എന്നെ വിശ്വസം ആയിരുന്നു….. എന്നാൽ ഞാൻ അവളെ കുറ്റം പറയുക ആണ് ചെയ്തത്….
അവൾക്കു നഷ്ടമായ ജീവിതം എങ്ങനെ എങ്കിലും നേരെ ആക്കണം.. അവളുടെ വീട്ടിലെ കാര്യം നാളെ ചോദിക്കണം… ഈ പ്രശനം എല്ലാം കണ്ടു പിടിക്കാം… അവൾക്കു നഷ്ടമായ വീട്ടുകാരെ അവൾക്കു തിരികെ കൊടുക്കണം…
ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി പോയി…
—————————————————————————–
അടുത്ത ദിവസ്സം കാര്യമായി വിശേഷം ഒന്നും ഉണ്ടായില്ല.. ആകെ ഉണ്ടായ മാറ്റം എന്നത്…. മാളു ഇപ്പോൾ എന്നോട് കുറച്ചു കൂടി അടുപ്പം കാണിച്ചു… ഇപ്പോൾ എപ്പോഴു അവളെ വീട്ടിൽ കാണാൻ കഴിഞ്ഞു…. ഞാനും അവളെ ഇടക്ക് ഇടയ്ക്കു നോക്കും… അന്ന് പിന്നെ കല്യാണിയെ കളിപ്പിച്ചു വൈകിട്ട് വരെ വീട്ടിൽ ഉണ്ടായിരുന്നു….
ചായ ഒക്കെ കുടിച്ചതിനു ശേഷം.. ഞാൻ ചുമ്മ നടക്കാൻ ആയി… പുറത്തോട്ടു ഇറങ്ങി… ഞാൻ നേരെ ഗ്രൗണ്ടിൽ പോകാൻ ആയി ഇറങ്ങി. വഴിയിൽ ഉള്ളവർ ഒക്കെ ഓരോന്ന് ചോദിച്ചു എങ്കിലും ഞാൻ മറുപടി പറഞ്ഞു ഗ്രൗണ്ടിൽ പോയി കളി നോക്കി ഇരുന്നു… കുറേനാൾ ആയി ഇങ്ങനെ ഓക്കേ വന്നിരുന്നിട്ടു… 3 വർഷം നാട് എല്ലാം മിസ്സ് ആയതിൽ നല്ല വിഷമം എനിക്ക് ഉണ്ടായിരുന്നു.. ഞാൻ കുറെ നേരം അവിടെ ഇരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി…
“ചേട്ടാ കുറേനാൾ ആയല്ലോ… കണ്ടിട്ട് ഇവിടെ ഇല്ലായിരുന്നോ….?
“ആട.. കുറച്ചു നാൾ ഇല്ലായിരുന്നു…”
