രമിത – 4 1

വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവളുടെ അച്ഛൻ ആരാന്നു നോക്കാൻ മുന്നോട്ടു വന്നു. അവളുടെ അച്ഛനെയും അമ്മയെയും അന്ന് കല്യാണത്തിന് കണ്ട് പരിചയം ഉണ്ടായിരുന്നു. … അദ്ദേഹം മുന്നോട്ട് വന്നതും കാറിൽ നിന്ന് ഇറങ്ങുന്ന ഞങ്ങളെ കണ്ടു മുഖം വല്ലാതെ ആയി… അവൾ അങ്ങോട്ട്‌ നടന്നു ഒപ്പം ഞാനും…..
അവളുടെ അച്ഛൻ ദേഷ്യത്തോടെ അവളോട്‌ പറഞ്ഞു…

“നിന്നോട് ഈ വീടിന്റെ മുന്നിൽ വന്നു പോകരുതെന്ന് പറഞ്ഞിട്ടില്ലെടി….. പിന്നെ എന്തിന് നീ വന്നു ”

“അച്ഛാ ഞാൻ…….”

അദ്ദേഹം പറഞ്ഞത് കേട്ടു അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു… അവൾക്കു പറയാൻ കഴിഞ്ഞില്ല.. അവൾ വിഥുമ്പി കരഞ്ഞു പോയി… ഇതെല്ലാം കേട്ടു അവളുടെ അമ്മ വീടിന്റെ മുന്നിൽ വന്നിരുന്നു… അവർ അവളെ കണ്ട് ഒന്നും ചെയ്യാൻ പറ്റാതെ നിന്നു

“നീ എന്നെ അങ്ങനെ വിളിക്കരുത്…. കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാൻ ജനിച്ചവളെ….”

അങ്ങേരു ദേഷ്യത്തോടെ എന്തൊക്കയോ വിളിച്ചു പറഞ്ഞു അവൾ ഇതെല്ലാം കേട്ടു കരഞ്ഞു കൊണ്ട് കാറിനു നേരെ ഓടി… എന്നാൽ ഞാൻ അവിടെ തന്നെ നിന്നു…

“സർ, ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിക്കു..അവൾക്ക് പറയാൻ ഉള്ളതും കേൾക്കു ”

ഞാൻ വളരെ ദയനീയമായി അദ്ദേശത്തോട് പറഞ്ഞു…

“നീ ഒന്നും പറയണ്ട… എനിക്കു കേൾക്കുകയും വേണ്ട… ആ പിഴച്ചവളെയും വിളിച്ചു കൊണ്ട് ഇവിടുന്നു പോകാൻ നോക്ക്….”

അവളെ പിഴച്ചവൾ എന്ന് പറഞ്ഞതും എന്റെ ദേഷ്യം ഇരച്ചു കയറി…ഞാൻ അങ്ങേരെ കലിപ്പോടെ നോക്കിയിട്ട് പറഞ്ഞു….

“നിങ്ങൾ ഒരു തന്ത ആണോ… ഇനി അവളെ കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ അവളുടെ അച്ഛനാണെന്നു ഞാൻ നോക്കില്ല…. പിന്നെ നിങ്ങള്ക്ക് ഒരിക്കലും അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല…. അവൾ ഒരു പാവം ആണ്.. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല…. എന്നിട്ടും നിങ്ങൾ അവളെ ആവശ്യം ഇല്ലാത്തൊക്കെ പറഞ്ഞു.. ആ പാവത്തിനെ കരയിച്ചു……

ഞാൻ വളരെ അധികം ദേശ്ത്തോടെ തന്നെ അതെല്ലാം പറഞ്ഞു…. അങ്ങേര് അതെല്ലാം കേട്ടു നിന്നു…

“ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും.. പക്ഷെ അന്ന് ഞങ്ങൾക്ക് ഉണ്ടായ പ്രേശ്നത്തിന് എല്ലാം ഒരു പരിഹാരം ആയിട്ടായിരിക്കും വരുന്നത്… അന്ന് താൻ ഒരുപാട് വിഷമിക്കും തന്റെ മകളെ ഓർത്തു… അവളെ പറഞ്ഞതിന് എല്ലാം താൻ അന്ന് ഒരുപാട് കരയും…”
ഞാൻ ഇതെല്ലാം പറഞ്ഞു നേരെ കാറിനു അടുത്ത് നടന്നു…. അവൾ കാറിന് ഉള്ളിൽ ഇരുന്നു കരയുക ആയിരുന്നു…. ഞാൻ നേരെ കാർ എടുത്തു തിരിച്ചു വീട്ടിലോട്ട് പോകാൻ ഉള്ള യാത്ര തുടങ്ങി…. പോകുന്ന വഴിയിൽ എല്ലാം അവൾ കരയുക തന്നെ ആയിരുന്നു… എനിക്കു അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..

ഞങ്ങൾ കുറച്ചു കൂടി മുന്നോട്ട് പോയി…. അവൾ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല.. ഞാൻ റോഡിനു സൈഡിൽ വണ്ടി ഒതുക്കി നിർത്തി എന്നിട്ട് അവളോട്‌ പറഞ്ഞു

“മാളു നീ ഇങ്ങനെ കരയാതെ…. അവർ അങ്ങനെ ഒക്കെ പറഞ്ഞത് ഓർത്തു താൻ വിഷമിക്കുന്നത് എന്തിനാ… അവർക്കു നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അതല്ലേ… നീ കരയാതെ ഇരിക്ക്…. നീ കരയുന്ന കാണുമ്പോൾ എനിക്കു സഹിക്കാൻ പറ്റുന്നില്ല… പ്ലീസ് ഒന്ന് കരയാതെ ഇരിക്ക്…

ഞാൻ പറയുന്ന കേട്ടു അവൾ കരച്ചിൽ നിർത്തി എന്നെ നോക്കി…. അവൾ മുഖത്തു തന്നെ നോക്കി ഇരുന്നു…

“ഞാൻ നിനക്ക് വാക്ക് തന്നത് പോലെ നിനക്ക് നിന്റെ വീട്ടുകാരെ തന്നിരിക്കും…. അത് ഞാൻ തരുന്ന ഉറപ്പാണ്…… ഞാൻ ഈ പ്രശ്നം എല്ലാം കണ്ടു പിടിക്കും….. നീ എന്നിക്കു കുറച്ചു സമയം ത… ഞാൻ എല്ലാം ശെരിയാക്കും…”

ഞാൻ പറയുന്ന കേട്ടു അവൾ കണ്ണുകൾ രണ്ടും തുടച്ചു… എന്നിട്ട് മുന്നോട്ടു നോക്കി ഇരുന്നു.. അവൾ കരയുന്നില്ല എന്ന് കണ്ടു സമാധാനം ആയ ഞാൻ വണ്ടി മുന്നോട്ടു എടുത്തു… ഞാൻ വണ്ടി നേരെ മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു….

എന്നാൽ എന്റെ മനസ്സിൽ ഈ പ്രശ്നം സോൾവ് ആക്കാൻ ഉള്ള കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു… ഞാൻ മനസ്സിൽ ഓർത്തു.. എനിക്കു ശത്രുക്കൾ എന്ന് പറയാൻ കുറച്ചു പേര് ഉണ്ട്..എന്നോട് പക ഉള്ളവരും കുറച്ചു പേർ ഉണ്ട്… എന്നാൽ അവർ ഒന്നും ഇങ്ങനെ ഒന്നും ചെയ്യില്ല… ഒരിക്കലും ഇവളെ അവർ കരുവാക്കില്ല..

Leave a Reply

Your email address will not be published. Required fields are marked *