രമിത – 4 1

ഞാൻ ഓരോന്ന് സംസാരിച്ചു ഇരുന്നു അവന്റ കൂടെ……

“ചേട്ടൻ നാട്ടിൽ നിന്നു പോയ സമയത്തു കിച്ചു ചേട്ടൻ നാട്ടിൽ ഉണ്ടായിരുന്നു… ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു ചേട്ടൻ കണ്ടോ “
കിച്ചുവിന്റ പേര് കേട്ടപ്പോൾ ദേഷ്യം വന്നു എങ്കിലും ഞാൻ മിണ്ടാതിരുന്നു……. ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ട അവൻ പിന്നെയും ചോദിച്ചു…

“ചേട്ടൻ ഇപ്പോഴും കിച്ചു ചേട്ടനും ആയി പിണക്കം ആണോ……?

എനിക്കു പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ മറുപടി പറയാതെ എണിറ്റു നടന്നു.. അവനും പിന്നെ ഒന്നും ചോദിച്ചും ഇല്ല…. കിച്ചുവിന്റ പേര് കേട്ടപ്പോൾ അവൻ ചെയ്ത ചതി ആണ് ഓർമ്മ വന്നത്.. എന്നാൽ ഉടൻ തന്നെ അത് മനസ്സിൽ നിന്നു മാറ്റി…

ഇപ്പോൾ രമിത ആയിരുന്നു മുഴുവൻ…. ഇന്ന് അവളോട്‌ അവളുടെ വീട്ടുകാരെ പറ്റി ചോദിക്കണം എന്ന് കരുതി ഞാൻ വീട്ടിൽ പോയി….പിന്നെ പോയി ഒന്ന് ഫ്രഷ് ആയി… രാത്രി ഫുഡും കഴിച്ചു റൂമിൽ അവൾക്കു വേണ്ടി കാത്തിരുന്നു……

ഇപ്പോൾ അമ്മയ്ക്കും ചേട്ടത്തിക്കും ഒപ്പം അവളും വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നുണ്ട്… വീട്ടിലെ ഒരുപാട് അംഗത്തെ പോലെ ആണ് അവൾ ഇപ്പോൾ ഇവിടെ…

കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂമിൽ വന്നു… കുളിക്കാൻ കയറി… ഞാൻ അവിടെ ഫോണും നോക്കി ഇരുന്നു….

അവൾ കുളിച്ചു ഇറങ്ങി…. കിടക്കാൻ ആയി വന്നതും ഞാൻ ഫോൺ മാറ്റി വച്ചു അവളെ വിളിച്ചു..

“മാളു ”

“എന്താ ”

“വീട്ടുകാരെ കാണണം എന്നില്ലേ…..?

ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. നോക്കിയപ്പോൾ ആ മിഴികൾ നിറഞ്ഞു ഒഴുകുക ആയിരുന്നു.. എനിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല… അവൾക്കു വീട്ടുകാരെ കാണാൻ ഉള്ള അധിയായ ആഗ്രഹം ഉണ്ടെന്നു എനിക്കു മനസ്സിലായി….

“ഡോ താൻ എന്തിനാ ഇങ്ങനെ കരയുന്നെ….. താൻ സമാധാനിക്ക്…”

“അന്നത്തെ പ്രേശ്നത്തിന് ശേഷം വിട്ടുകാർക്ക് എന്നോട് വെറുപ്പാണ്…എന്നെ അവർ പിന്നെ വീട്ടിൽ കയറ്റിയില്ല…. ഞാൻ ഒരുപാട് വട്ടം കാണാനും സംസാരിക്കാനും ശ്രെമിച്ചു.. എന്നാൽ അവർ അതിനു തയാറായില്ല….”

അവൾ പിന്നെയും കരയാൻ തുടങ്ങി….. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു..
“മാളു താൻ കരയാതെ നമുക്ക് എല്ലാം ശെരിയാക്കാം….. നാളെ നമുക്ക് തന്റെ വീട്ടിൽ പോകാം…. ഞാൻ അവരോടു സംസാരികം… ഞാൻ തനിക്കു തന്റെ വീട്ടുകാരെ എല്ലാം തിരിച്ചു തരാം ”

“അവർ സമ്മതിക്കില്ല….. അവർക്കു ഒന്നും മനസ്സിലാകില്ല.

“നീ വിഷമിക്കണ്ട ഞാൻ നടന്നത് എല്ലാം പറയാം… അവർ മനസ്സിലാക്കാതിരിക്കില്ല….. നമുക്ക് നോക്കാം താൻ കരയാതെ ഇരിക്ക്..”

അവൾക്ക് വലിയ പ്രതിക്ഷ ഇല്ല എങ്കിലും അവൾ ഞാൻ പറഞ്ഞ കേട്ടു ഒന്ന് കരച്ചിൽ നിർത്തി എന്റെ മുഖത്തു നോക്കി….. ഞാൻ എല്ലാം ശെരിയാകും എന്ന് പറഞ്ഞു കിടന്നു നാളെ രാവിലെ അവളെ കൊണ്ട് അവളുടെ വീട്ടിൽ പോകണം എന്ന് ഉറപ്പിച്ചു.

അവളും ബെഡ് ന്റെ ഒരു അറ്റത്തു കിടന്നു…

———————————–

രാവിലെ അമ്മയോടും എല്ലാം അവളുടെ വീട്ടിൽ പോകുന്ന കാര്യം എല്ലാം പറഞ്ഞു.അമ്മയ്ക്കും സന്തോഷം ആയി… ഞങ്ങൾ രണ്ടു പേരും രാവിലേ തന്നെ വീട്ടിൽ നിന്നും ഇറങ്ങി അവളുടെ വീട്ടിലേക്കു ഏകദേശം 60km യാത്ര ഉണ്ട്… അത് കൊണ്ട് തന്നെ ചേട്ടന്റെ കാറിൽ ആണ് യാത്ര… ആദ്യമായിട്ടാണ് ഞാനും അവളും ഒരുമിച്ചു യാത്ര ചെയ്യുന്നത്….

ഞാൻ കാർ എടുത്തു അവൾ എനിക്ക് ഒപ്പം ഫ്രണ്ടിൽ തന്നെ കയറി… യാത്രയിൽ ഉടനീളം അവൾ എന്തൊക്കയോ ആലോചിച്ചു ഇരുന്നു… ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല….. വണ്ടിയിൽ പാട്ടു കേട്ടുകൊണ്ട് ഞാൻ മുന്നോട്ട് പോയി… എങ്ങനെ എങ്കിലും അവളുടെ വീട്ടുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കണം എന്ന് ഞാൻ ഉറപ്പിച്ചാണ് ഈ യാത്ര…….

അവളുടെ മുഖത്തു വീട്ടുകാർ എങ്ങനെ പ്രീതികരിക്കും എന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. വീട്ടിലേക്ക് പോകാൻ ഉള്ള വഴി അവൾ തന്നെ ആണ് പറഞ്ഞു തന്നത്… ഞാൻ അവളുടെ വീടിനു മുന്നിൽ തന്നെ കാർ നിർത്തി… വലുതല്ല എന്നാൽ ചെറുതുമല്ല അല്ല എന്നാ തരത്തിൽ ഉള്ള വീട്…

Leave a Reply

Your email address will not be published. Required fields are marked *