വധു is a ദേവത -13 Like

വധു is a ദേവത 13

Vadhu Is Devatha Part 13  | Author : Doli

[ Previous Part ]


 

രാവിലെ ഉറക്കം ഉണർന്ന അമൃത ഇന്ദ്രനെ അവിടെ കണ്ടില്ല സമയം നോക്കി 7 മണി……

താൻ ഇന്നലെ കണ്ട സ്വപ്നം വീണ്ടും അവളുടെ ഓർമ്മയിൽ വന്നു….

അവിടെ കണ്ട പെണ്ണിൻ്റെ മുഖം വേക്തo ഒന്ന് കൂടെ ഓർക്കൻ ശ്രമിച്ചെങ്കിലും ഓർക്കാൻ അവൾക്ക് കഴിഞ്ഞില്ല…..

ഫോൺ റിങ് ചെയ്തപ്പഴാണ് അമൃത ആലോചനയിൽ നിന്ന് അവൾ തിരികെ വന്നത്….

അമ്മ …. ഹലോ അമ്മ

ഡീ എണീറ്റില്ലെ നീ ഇതുവരെ …… ഇല്ലമ്മാ ഇന്ന് വൈകി….

ഇങ്ങനെ ഒരു ചക്കപോത്ത്…. എന്തിനാ അമ്മ വിളിച്ചത്….

ഡീ മറ്റെ വസ്തുവിൻ്റെ രജിസ്ട്രേഷൻ ഇന്നാണ് നീ പത് മണിക്ക് അവനെയും കൊണ്ട് അങ്ങ് വന്നേക്ക് കേട്ടോ…. അമ്മ അവന് താൽപര്യം ഇല്ലെങ്കിൽ വിട്ടേക്ക് അമ്മ….

എടി പോത്തെ അതൊക്കെ ശെരി ആക്കി നീ പറഞ്ഞത് മാത്രം ചെയ്ത മതി ….വേഗം വരാൻ നോക്ക് കേട്ടോ…. ശെരി ഞാൻ വന്നേക്കാം……

അങ്ങനെ അവൾ താഴേക്ക് പോയി ….

ഗുഡ് മോണിംഗ് മോളെ …. ഗുഡ് മോണിംഗ് ആൻ്റി……

അമ്മ വിളിച്ചില്ലെ …. വിളിച്ചു ആൻ്റി ആൻ്റിയെ വിളിച്ചോ….

ആഹ വിളിച്ചിരുന്നു ഞാൻ ആണ് മോളെയും കൂടെ ഒന്ന് വിളിക്കാൻ പറഞ്ഞത്….. അമ്മക്ക് മനസ്സിലാവില്ല എത്ര പറഞ്ഞാലും ……

എടി അവർ നിങ്ങൾക്ക് വേണ്ടി ഓരോന്ന് ചെയ്യുക എന്നുള്ളത് അവർക്കും സന്തോഷം ഉണ്ടാക്കുന്ന ഒന്നല്ലേ മോളെ….. എന്നാലും അവന് ഇഷ്ടം അല്ല എന്ന് പറഞ്ഞ പിന്നെയും എന്തിനാ…

അയ്യോ അതിന് അത് നിൻ്റെ മാത്രം പേരിൽ ആണ് മോളെ അവൻ്റെ പേര് മാറ്റി…. ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി…..

ആണോ….. അതെ നീ വേഗം പോയി റെഡി ആയി വാ….

അതെ ആൻ്റി ഇന്ദ്രനോട് ഒന്ന് …. കൂടെ വരാൻ പറയണം ആയിരിക്കും അല്ലെ …

ഹും…. ശെരി ശെരി പറഞ്ഞേക്കാം…..

അങ്ങനെ 10 മണി ആയപ്പോ പോവാൻ റെഡി ആയി….. ഭർത്താവ് കാറിൽ തന്നെ ഉണ്ട്….

ശെരി ആൻ്റി അവൾ അമ്മയോട് യാത്ര പറഞ്ഞു വണ്ടി കയറാൻ വന്നു….

ഡീ കാല് താഴെ തട്ട്….ഞാൻ പറഞ്ഞു…. ടാ ടാ ഷോ എറക്കല്ലെ അമ്മ പറഞ്ഞു….

ഹ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി തുണിയും കൊണ്ട് അങ്ങോട്ട് പോയി നോക്ക് സിടെ മുഴുവൻ പൊടി അക്കി….. എൻ്റെ പൊന്നു മോനെ നീ ഒന്ന് പോവാൻ നോക്ക് അതൊക്കെ ചലി ആവും അതിനല്ലേ മാറ്റ് ഇട്ടിരിക്കുന്നത് അമ്മ പറഞ്ഞു…..

ഒന്ന് നിക്ക് അമ്മ ഞാൻ ഇതൊന്നു തുടച്ചിട്ട് ഇറങ്ങാം അതിനുള്ളിൽ ഓഫീസ് പറന്നൊന്നും പോവില്ല…..

ഇതിൻ്റെ നൂറിൽ ഒന്ന് കെയറിങ് എനിക്ക് തരുന്നില്ല തെണ്ടി അമൃത ശബ്ദം താഴ്ത്തി പറഞ്ഞു..

വല്ലതും പറഞ്ഞോ ഇല്ല

ഹമ്മ്….

അമ്മ പോയിട്ട് വരാമേ

അങ്ങനെ വണ്ടി എടുത്ത കുറച്ച് കഴിഞ്ഞ് മഹാലക്ഷ്മി വിളിച്ചു അത് കാറിൽ കണക്റ്റ് ചെയ്ത് ഇന്ദ്രൻ സംസാരിക്കാൻ തുടങ്ങി …

എടാ എവിടെ നീ ….. ഞാൻ പൊറത്ത് പോവ ….

ആണോ പിന്നെ ഡാഡി ഇവിടെ ഇല്ല അപ്പോ ഞങൾ അങ്ങോട്ട് വരാൻ വൈകും അത് പറയാൻ ആണ് വിളിച്ചത് അവള് പറഞ്ഞ്….. ആണോ എന്ന ഒരു കാബ് എടുത്ത് വാ അല്ലെങ്കിൽ ഞാൻ തിരിച് വരുമ്പോ അത് വഴി വരാം ഞാൻ പറഞ്ഞു….

ആണോ എന്ന അങ്ങനെ ആവട്ടെ ശേരി ടാ….

ഓക്കെ…..

എന്ത് ഞാൻ അമൃതയോട് ചോദിച്ചു….

അല്ലാ എന്താ ഒരു ഇൻ്റെറസ്റ്റ് …

എന്തിന് …

അവളെ വിളിക്കാൻ പോവാനും ഒക്കെ …..

അതിന് ഇപ്പൊ നിൻ്റെ കാര്യത്തിന് ഞാൻ വന്നില്ലേ പിന്നെ എന്താ….

അപ്പോ ഞാനും അവളും ഒരു പോലെ ആണല്ലോ….

അതെ എന്ത്

അതെന്ന് നീയും അവളും ഒരു പോലെ തന്നെ…. അവൾ നിന്നെക്കാൾ ഒരു പടി കൂടുതൽ ആണെങ്കിൽ മാത്രമേ ഉള്ളൂ….

അതെനിക്ക് അറിയാം അവളാണ് നിനക്ക് ഏറ്റവും വലുതെന്ന് അവൾ പറഞ്ഞു… അപ്പോ എല്ലാം അറിയാം അല്ലേ ഗുഡ്…..

പിന്നെ ഒന്നും മിണ്ടിയില്ല….

കൊറച്ച് ഓടിയതും ഓഫീസ് എത്തി…..

അവിടെ ഒടുക്കത്തെ തിരക്ക് ഇന്ന് ആണ് ലോക അവസാനം എന്ന് തോന്നും അത്ര തിരക്ക്….

ഇത് ഇന്നെങ്ങനും തീരുമോ ശേ….

അങ്ങനെ കൊറേ നേരം പാട്ട് കേട്ടും ഇൻസ്റ്റാഗ്രാം നോക്കിയും സമയം കളഞ്ഞു….

പെട്ടെന്നാണ് എൻ്റെ കൂടെ പഠിച്ച ശ്രീനാഥിൻ്റെ മുഖം പോലെ ഒരു മുഖം അങ്ങോട്ട് പോയത് ….

Leave a Reply

Your email address will not be published. Required fields are marked *