അതെന്താ മോളെ നീ ഇല്ലാതെ ഞങൾ എങ്ങനെ പോവും പപ്പ പറഞ്ഞു…..
അവൾ എൻ്റെ മുഖത്തേക്ക് നോക്കി ……
ടാ നീ വിളിച്ച മോള് വരും …..
വെണ്ട താൽപര്യം ഇല്ലാത്തവരെ വെറുതെ എന്തിനാ നിർഭന്തിക്കുന്നെ ……
അവൻ അങ്ങനെ ഒക്കെ പറയും മോള് വാ പപ്പ പറഞ്ഞു….
ശെരി അങ്കിൾ അപ്പോ നമ്മൾ സിനിമക്ക് പോവുന്നു…..
നൈറ്റ് ഷോ ആയത് കൊണ്ട് നല്ല മൂടാണ് സിനിമക്ക് ഞങൾ പെട്ടന്ന് തന്നെ ഇറങ്ങി …..
അങ്ങനെ തിയേറ്ററിൽ പോയി ടിക്കറ്റ് ഒക്കെ എടുത്തു …..
സിനിമ തുടങ്ങി അമൃത ഞാൻ ഇരിക്കുന്ന സ്ഥലം നോക്കി ഇരുന്നു…..
അമറിൻ്റെ കൂടെ ഇരുന്നു ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഇന്ദ്രൻ തന്നെ നോക്കുക പോലും ചെയ്യാത്തത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കി….
ഇത്രയധികം വെറുക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് അവൾ ആലോചിച്ചു….
അമലിൻ്റെ വാക്ക് കേട്ട് ഇന്ദ്രനെ തെറ്റിധരിച്ചത് ആദ്യ തെറ്റ് പിന്നെ മൈസൂർ വച്ച് നടന്നത് തൻ്റെ എടുത്ത് ചാട്ടം മാത്രം ആണ് ഇത്രയും തന്നെ ധാരാളം ആണ്…..
ഡീ ഡീ എന്ത് സ്വപ്നം കാണുവാ ഇന്നാ ഐസ് ക്രീം പിടി അമർ അവളുടെ കൈയ്യിൽ കൊടുത്തു …..
വേറെ എന്തെങ്കിലും വേണോ അവൻ ചോദിച്ചു….
എന്താ മോളെ നിനക്ക് വൈയ്യേ ഒരു മാതിരി ഇരിക്കുന്നു മുഖം ഒക്കെ …..
എനിക്ക് വയ്യ തോന്നുന്നു ആൻ്റി ചെറിയ തണുപ്പ് പോലെ ….
ഹോസ്പിറ്റലിൽ പോവാം മോളെ നമ്മക്ക് എന്ന …
അതൊന്നും വേണ്ട ആൻ്റി….
എന്ന വാ വീട്ടിൽ പോവാം
വേണ്ട ആൻ്റി കുഴപ്പം ഇല്ല കഴിഞ്ഞിട്ട് പോവാം …..
ആണോ……
അവൾക്ക് എന്തൊ പറ്റിയിട്ടുണ്ട് പോയി നോക്കിയാലോ …..അല്ലെങ്കിൽ വേണ്ട അമ്മ സംസരിച്ചല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിഞ്ഞെനെ…..
അങ്ങനെ പോയ പടം മൂഞ്ചിയത്തായത് കൊണ്ട് ഒന്നും പറയാൻ ഇല്ല വൻ ബോർ…..
സിനിമ കഴിഞ്ഞ് എല്ലാരും വെളിയിൽ ഇറങ്ങി
എന്താണോ ഇത്രയും വൃത്തികെട്ട പടം ഹോ അമർ അവൻ്റെ അമർഷം തീർത്തു…..
ടാ മേലാൽ എന്നെ സിനിമക്ക് വിളിക്കരുത് കേട്ടോ അമ്മ പറഞ്ഞു…..
പപ്പ സിനിമ എങ്ങനെ ഉണ്ട് ഞാൻ ചോദിച്ചു..
ഇങ്ങേര് അതിന് തുടങ്ങിയപ്പോ തൊട്ട് ഉറക്കം അല്ലേ ഇടക്ക് റീചാർജ് ചെയ്യാൻ ഐസ് ക്രീം കഴിച്ചത് മാത്രമേ ഉള്ളൂ പിന്നെയും ഉറക്കം തന്നെ …..അമ്മ പറഞ്ഞു…. അത് പിന്നെ ഞാൻ സിനിമ ഒക്കെ കണ്ടു…….
ശെരി ശെരി വേഗം പൊവാം കൊച്ചിന് വൈയ്യ അമ്മ പറഞ്ഞു…..
വണ്ടിയുടെ അടുത്ത് എത്തിയതും അവിടെ ഒരുത്തൻ വണ്ടിയിൽ ചവിട്ടി നിന്ന് സിഗ്ഗ് വലിക്കുന്നു….
എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു….
ടാ മാറി നിക്കേടാ അവിടുന്ന്…..
എന്താണ് ബ്രോ മൊടെ ണോ 😜
ടാ പുല്ലേ മരിയാതക്കു മാറിക്കോ വെറുതെ എന്നെ വലിപ്പിക്കാതെ…..
ടാ എന്താ കുഴപ്പം അവൻ്റെ കൂടെ ഉള്ളവൻ വന്നു….
സാറിന് വണ്ടിയിൽ ചവിട്ടിയത് ഇഷ്ടം ആയില്ല എന്ന്…..
ആരാടാ ഈ വാണം എന്ത്ര നിനക്ക് നിൻ്റെ ഒരു വണ്ടി അവൻ കാല് വച്ച് ചവിട്ടി…..
അവരെല്ലാവരും വരുമ്പോ വെളിയിൽ വലിയ ശബ്ദം എന്താ അവിടെ
ആൻ്റി അവൻ ആരെയോ കേറി കോർത്തു എന്ന തോന്നുന്നേ അമർ അങ്ങോട്ട് ഓടി …..
നിന്നെ ഞാൻ കോലും ടാ നായിൻ്റെ മോനേ നിൻ്റെ ഒരു കാർ…..
നിൻ്റെ തല എടുതിട്ടെ ഇവിടുന്ന് ഞാൻ പൊവുള്ളു… യു ബാസ്റ്റർഡ്….
ടാ വിടെടാ…..
ആള് കൂടി സെക്യൂരിറ്റി വന്നു….
എല്ലാവരും ഞങ്ങളെ പിടിച്ച് രണ്ട് സൈഡ് ആക്കി…..
ടാ നീ ഓർത്ത് വച്ചോ നിന്നെ ഞാൻ വെറുതെ വിടില്ല …..
നീ വന്നോ ഞാൻ ഇവിടുത്തെ കോളജിൽ തന്നെ ആണ് പഠിക്കുന്നെ പേര് ഇന്ദ്രജിത്ത് ധൈര്യം ഉണ്ടെങ്കിൽ വാടാ മൈരെ……
ഇന്ദ്ര ഇങ്ങോട്ട് വാടാ അമ്മ അവിടുന്ന് പറയുന്നുണ്ട് ആര് കേൾക്കാൻ…..
ഞാൻ പിന്നെയും അവനെ തല്ലാൻ അങ്ങോട്ട് പോയി…. ടാ വാടാ പ്രശ്നം ഉണ്ടാക്കാതെ അമർ അവൻ്റെ പരമാവതി ശക്തി എടുത്ത് എന്നെ വലിക്കുന്നുണ്ട് …..
ടാ വാ അവൻ പിടിച്ച് വലിച്ച് മാറ്റി….
ടാ വാ അവൻ എന്നെ അവർ നിന്ന സ്ഥലത്തേക്ക് കൊണ്ടുപോയി…..
ടാ എന്താടാ ഇത് നോക്ക് ആ നാറി ചെയ്തത് കണ്ടോ …..
അവൻ ചാവി കൊണ്ട് വരച്ചത് ഞാൻ കാണിച്ച് കൊടുത്തു…..
എന്താ നിങൾ ഇവിടെ ഉണ്ടായിട്ടു ഒരു റാസ്കൽ ഇങ്ങനെ ചെയ്തത് കണ്ടോ ഇതിനാണോ നിങ്ങളെ ഒക്കെ ഇവിടെ ജോലിക്ക് വച്ചിരിക്കുന്നത് ഇത് രാകേഷിൻ്റെ തീയേറ്റർ അല്ലേ ഞാൻ പറഞ്ഞേക്കാം പപ്പ പറഞ്ഞു…..
