എല്ലാവർക്കും നല്ല തേങ്ങ അരച്ച ബീഫ് കറി കൊണ്ട് കൊടുത്തു…. എൻ്റെ മോനെ ഒരു രക്ഷയും ഇല്ല
ആണോ
അപ്പോ എല്ലാവർക്കും ഇഷ്ടം ആയല്ലോ…. അപ്പോ ഫൂഡ് ഏറ്റു അല്ലേ
പിന്നെ ഇത്ര നല്ല ബിരിയാണി ഞാൻ കഴിച്ചിട്ടില്ല പപ്പ പറഞ്ഞു…
സത്യം കേട്ടോ ഇന്ന് എന്തോ പ്രത്യേകത ഉണ്ട് അമ്മയും പറഞ്ഞു….
അവൻ്റെ ഭാര്യക്ക് വേണ്ടി സ്പെഷ്യൽ ആയിരിക്കും അമർ അടിച്ച് കാച്ചി….
എല്ലാവരും അതിന് ചിരിച്ചു….
ആണോ ടാ…… അല്ലാ മോൾ എന്താ ഒന്നും പറയാതെ ഇരുന്നേ….
ഒന്നും ഇല്ല എനിക്ക് ചെറിയ തല വേദന ഉണ്ട് അതാണ്….
ടാ വെയിൽ താണിട്ട് മോളെ ഒന്ന് ഹോസ്പിറ്റലിൽ കോണ്ടുപോ കേട്ടോ…..അമ്മ പറഞ്ഞു…..
അമ്മ എനിക്ക് മറ്റെ വണ്ടി സർവീസ്ന് കൊടുക്കാൻ പോവണം….
അത് നാളെ പോയാലും മതി പപ്പ പറഞ്ഞു….
ഇന്ന് കൊടുത്താലേ ഒരു അഴച്ച കൊണ്ട് കിട്ടുള്ളു….
എന്ന ഇവൻ പോക്കൊലും ഇവൻ ഇവിടെ ഒരു പണിയും ഇല്ലാതെ അല്ലേ ഇരിക്കുന്നത് അമ്മ അമറിനെ പറഞ്ഞു…..
ആൻ്റി ഭാവിയിലെ ഒരു എലോൺ മസ്‌ക്കിനെ ആണ് ആൻ്റി പണിയെടുപ്പിക്കുന്നത്… അവൻ പറഞ്ഞു….
അന്ന് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്…. അമ്മ പറഞ്ഞു….
നിനക്കും ഇവനും ഞാൻ ഭാവിയെ കാണുന്നില്ല മോൻ പറഞ്ഞത് ചെയ്യ്…..
മതിയായില്ലേ ഞാൻ അവനെ കൊണ്ട് ചോദിച്ചു…..
ടാ നീ കഴിക്കുന്നില്ലെ അമ്മ ചോദിച്ചു…..
ആ ഞാൻ പറഞ്ഞു….
ഇവൻ എന്താ ഇതൊന്നും കഴിക്കില്ലെ ….എൻ്റെ പ്ലേറ്റ് കണ്ട ആൻ്റി ചോദിച്ചു….
ഇല്ല അവൻ വേഗൻ ആണ് അമ്മ പറഞ്ഞു….
ഇപ്പൊ തൊട്ട് കുറച്ച് കാലം ആയി അമ്മ പറഞ്ഞു…..
മോൻ എന്താ ഒരു പ്രതേക ടൈപ്പ് സ്വഭാവം അങ്കിൾ പപ്പയോട് ചോദിച്ചു…. അവൻ അങ്ങനെ ആണ് ചിലപ്പോ ഓരോന്ന് ചെയ്യും …..
ആ മോനെ നാളെ നിങൾ അങ്ങോട്ട് വന്നേക്കണെ വിരുന്നിന് അങ്കിൾ പറഞ്ഞു…
ആണോ ശെരി അങ്കിൾ ഞാൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു…..
എന്താ മോനെ ഒരു ആലോചന പോലെ …..
ഒന്നുമില്ല അങ്കിൾ അത് നാളെ നമ്മടെ സുദർശൻ അങ്കിൾ ഇല്ലെ മഹാലക്ഷ്മി അവൾടെ കൂടെ ഒന്ന് വെളിയിൽ പോവാം എന്ന് പറഞ്ഞിരുന്നു അതാണ്…. ഇനി സാരം ഇല്ല ഞാൻ മാനേജ് ചെയ്യാം……
ഇത് കേട്ട ഇവൻ എന്തിനാ എപ്പോഴും അവളുടെ വാളിൽ തൂങ്ങി നടക്കുന്നെ എന്ന് അമൃതക്ക് തോന്നി…..
ഫുഡ് എല്ലാം കഴിഞ്ഞ് കത്തി തുടങ്ങി….
പിന്നെ വണ്ടിയുടെ കാര്യം ഒക്കെ സംസാരിച്ചു …..
അങ്കിളിനു പുതിയ വണ്ടി എടുക്കുന്ന കാര്യം ഞാൻ എടുത്തിട്ടു
പിന്നെ ഓരോന്നും സംസാരിച്ച് വൈകുന്നേരം ആയി…..
പിന്നെ ഓരോ ഏലക്കായ ഇട്ട കടുപ്പം ഉള്ള ചായ കുടിച്ച് എല്ലാരും പിരിഞ്ഞു…..
അന്നും വലിയ സംഭവം ഒന്നും നടന്നില്ല…..
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ജോഗിങ്ന് പോയി….
തിരികെ വന്നപ്പോ അമ്മ വേഗം കുളിച്ച് അമൃതയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു…
ഞാൻ കുളിച്ച് വന്നു… താഴെ നിന്നപ്പോ അമർ അവിടെ സോഫയിൽ കിടപ്പുണ്ട്….
നീ വരുന്നോ ഞാൻ ചോദിച്ചു…..
ഇല്ല നിങൾ പോയിട്ട് വാ….
വാടാ പിന്നാലെ വന്ന അവളും പറഞ്ഞു….
ഇല്ലെടി നിങൾ പോയിട്ട് വാ
അങ്ങനെ ഞങൾ ഇറങ്ങി അങ്ങോട്ട് എത്തി ….
പോവുന്ന വഴിയിൽ ഒന്നും ഞാൻ അവളെ മൈൻഡ് പോലും ചെയ്തില്ല….
അങ്ങനെ അവിടെ എത്തിയതും അവൾ ഇറങ്ങി പോയി…..
ഞാൻ വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്ത് അങ്ങോട്ട് പോയി…..
ഇതെന്താ മോനെ ….
ഇത് അങ്കിളിനും ആൻ്റിക്കും ഡ്രസ്സ് ആണ്……
ഇതിനാണോ ഇന്നലെ രാത്രി പോയത് അമൃത മനസ്സിൽ ആലോചിച്ചു…..
അല്ലാ ചോട്ടു എവിടെ…..
അവൻ ഇവിടില്ല എൻ്റെ പെങ്ങടെ വീട്ടിൽ ആണ് വന്നില്ല….അങ്കിൾ പറഞ്ഞു….
അമർ വരും എന്ന് ഞങൾ വിചാരിച്ചു ആൻ്റി പറഞ്ഞു..
അവൻ വന്നില്ല ഞങൾ വിളിച്ചതാണ്… ഞാൻ പറഞ്ഞു….
പിന്നെ കുറെ നേരം ഒക്കെ സംസാരിച്ച് ഫുഡ് ഒക്കെ കഴിച്ചു നല്ല അടിപൊളി സദ്യ…..
പപ്പയും അങ്കിളും ഫോണിൽ സംസാരം ആണ് ……
വൈകുന്നേരം ആയപ്പോ ഞാൻ ഇരങ്ങിയലോ എന്ന് വിചാരിച്ചു….
എന്താണ് ഇവിടെ ചർച്ച ഒക്കെ….
ഒന്നുമില്ല മോനെ …..
എന്ന ഞങൾ ഇറങ്ങട്ടെ ആൻ്റി….. അയ്യോ പൊവാണോ നാളെ പോയ പോരെ മോനെ അങ്കിൾ പറഞ്ഞു….
അയ്യോ നാളെയോ അതൊന്നും വേണ്ട അങ്കിൾ ഇനി ഒരു വട്ടം വരുമ്പോ നോക്കാം….
