വധു is a ദേവത -13 Like

അയ്യോ സാർ ചതിക്കല്ലെ ഞങ്ങടെ ജോലി പോവും …..

പപ്പ വേണ്ട വെറുതെ അവർക്ക് പ്രശനം ഉണ്ടാക്കണ്ട …..

വാ പോവാം എൻ്റെ ശ്വാസം അപ്പോഴും ശെരി ആയിട്ടില്ല….

എന്താ ഇന്ദ്ര നീ ഇങ്ങനെ വയലൻ്റ് ആവുന്നത് അമ്മ പറഞ്ഞു…..

പിന്നെ അമ്മ കണ്ടതല്ലേ അവന്മർ ചെയ്തത് ഇനി ഇത് റെഡി ആക്കാൻ ഇത്ര ചെലവാണ് എന്ന് അറിയോ….

..എന്ന് വച്ച് അവനെ ഇങ്ങനെ തല്ലണം ആയിരുന്നോ ആ ചെക്കന് വല്ലതും സംഭവിച്ച ആര് സമാധാനം പറയും…..

അവൻ്റെ ഭാഗത്ത് മാത്രം അല്ല തെറ്റ് ആൻ്റി ഇതെ തന്നെ നമ്മടെ പുതിയ വണ്ടി ആണെങ്കിലോ വണ്ടി ഓടിച്ച് കൊണ്ടിരുന്ന അമർ പറഞ്ഞു

എന്ന അവൻ്റെ തല നിലത്ത് കിടന്ന് ഉരുളും…..

ടാ മതിനൊരു പോടിക്ക് അടങ് പപ്പ പറഞ്ഞു…..

ടാ വണ്ടി സൈഡ് ആക്ക് ഞാൻ പറഞ്ഞു….

ചേട്ടാ 4 ചായ ഒരു കട്ടൻ കട്ടൻ ഫസ്റ്റ് എടുക്കണെ ……

ടാ ഇങ്ങു വന്നെ ഇത് അവൾക്ക് കൊണ്ട് കൊട് ….ഞാൻ ആ കട്ടൻ അവൻ്റെ കൈയ്യിൽ കൊടുത്തു…..

അതെല്ലാം കഴിഞ്ഞ് വണ്ടി എടുത്തു …

ഞാൻ എസി ഓഫ് ആക്കി വിൻ്റോ തുറന്ന് വിട്ടു…

അങ്ങനെ വീടെതി …….

ടാ നീ വെറുതെ ഓരോന്ന് ആലോചിക്കാതെ പോയി കിടക്കാൻ നോക്ക് മോളെയും കൂടെ കൊണ്ട് പോ പപ്പ പറഞ്ഞു…..

ശെരി…..

ഞാൻ റൂമിലോട്ട് പോയി അവൾ വരുന്നതിനു മുന്നേ കിടന്നു…..

റൂമിന് ഉള്ളിൽ കുറച്ച് കഴിഞ്ഞു അവളുടെ കാൽ പെരുമാറ്റം കേട്ടു…..

അറിയാത്ത പോലെ കിടക്കാം …..

ഒരു 5 മിനിറ്റ് കഴിഞ്ഞ് ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി അവള് വിറച്ച് കിടക്കുന്നു …..

കുറച്ച് കഴിഞ്ഞ് തണുപ്പ് കുറഞ്ഞത് കണ്ടാണ് അമൃത കണ്ണ് തുറന്നത് എസി ഓഫ് ആയിരിക്കുന്നു….

ഒരു അവൾ എപ്പോഴോ ഉറങ്ങി പോയി….

പിറ്റേന്ന് രാവിലെ വൈകി ആണ് ഇന്ദ്രൻ എണീറ്റത് അവൾ അവിടെ തന്നെ കിടപ്പുണ്ട്….

താഴേക്ക് പോയി ഗുഡ് മോണിംഗ് അമ്മ ….

ഗുഡ് മോണിംഗ്……

പപ്പ എവിടെ…..

പപ്പയും അമറും കൂടെ സാദനങ്ങൾ വാങ്ങാൻ പോയി…..

ആണോ

കുറച്ച് നേരം ഇങ്ങനെ ബുസ്റ്റ് കുടിച്ച് നടന്ന ഇന്ദ്രൻ അവരുടെ വരവ് കണ്ട്…..

പോയിട്ട് വന്നോ ……

പപ്പ ആണ് വണ്ടി ഓടിച്ചത്….

ടാ എന്ത് വണ്ടി ആണ് ഇത് ഭയങ്കര സ്പീഡ് …..പപ്പ പറഞ്ഞു…

തൊള്ളായിരം സിസി മാൻ വണ്ടി എയറിൽ പറക്കും ….. ഞാൻ പറഞ്ഞു…

അങ്കിളിനെ വിളിച്ചോ…..

ആഹ അവര് വരും ……

ആണോ എന്ന പണി തുടങ്ങട്ടെ …..

ചെല്ല് …..

ടാ ഇവൻ്റെ മേൽ ഒരു കണ്ണ് വേണം കേട്ടോ ഞാൻ പോയ വഴി പപ്പ അമറിനോടു പറഞ്ഞു….

അടുക്കള ഉപകരണങ്ങൾ വിതറി ഞാൻ പരുപാടി തുടങ്ങി….

കൂട്ടത്തിൽ അമറും കൂടെ വന്നു…

അവിടെ മുതിർന്നവർ ഒക്കെ തകർത്ത് ചർച്ചയിൽ ആണ്…..

ഉച്ച ഒരു 12 മണി ഓടെ കര്യങ്ങൾ ഒക്കെ തീരുമാനം ആയി …..

കുറച്ച് മല്ലിയില വിതറി പരുപാടി അവസാനിപ്പിച്ചു …

എന്താണ് വലിയ തിരക്കാണ് എന്ന് തോന്നുന്നു…മവെളിയിൽ എത്തിയതും. ആൻ്റി പറഞ്ഞു ….

അതെ നിങൾ വരുന്നതിൻ്റെ സ്പെഷ്യൽ ആണ് ……

ആണോ നല്ല മണം ഉണ്ട് ഇപ്പൊ തന്നെ കഴിക്കാൻ തോന്നുന്നു അങ്കിൾ കമൻ്റ് ഇട്ടു…..

ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരാം നിങൾ തുടങ്ങിക്കോ ഞാൻ പറഞ്ഞു….

ഞാൻ തിരികെ വരുമ്പോ അവിടെ പരുപാടി തുടങ്ങാൻ ആയി

ആഹാ ഇത് വരെ തുടങ്ങിയില്ല ഞാൻ ചോദിച്ചു……

മോളെ വന്നിരിക്ക് അമ്മ അമൃതയെ കഴിക്കാൻ വിളിച്ചു….

ഇല്ല എന്ന അമ്മയും ആൻ്റിയും ഇരി ഞാൻ ഫൂഡ് വിളമ്പാം ഞാൻ അവരെ നിർബന്ധിച്ച് ഇരുത്തി…..

എല്ലാവർക്കും വിളമ്പി കൊടുത്തു….

മണം തന്നെ നല്ല സൂപ്പർ അമൃത തൻ്റെ ഭർത്താവ് ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ തയാറായി…..

എല്ലാവരും കഴിക്കാൻ തുടങ്ങി ….

ആദ്യ വായ എടുത്ത് കഴിച്ചതും അമൃതയുടെ ഉള്ളിൽ അതായത് ഏതോ സിനിമയിൽ പറഞ്ഞ പോലെ മനസ്സിലേക്കുള്ള വഴി വയറിലൂടെ എന്ന പോലെ ആയിരുന്നു അത്.. അത്രയും രുചി…..

എങ്ങനെ ഉണ്ട് കൊള്ളാമോ…..ഇന്ദ്രൻ്റെ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു…..

ഉഗ്രൻ അങ്കിൾ പറഞ്ഞു…..

ഐ ലവ് യൗ മോനു പപ്പ പറഞ്ഞു….

എങ്ങനെ ഉണ്ടെടാ ഞാൻ അമറിനോട് ചോദിച്ചു….

പറയാൻ ഉണ്ടോ കൊള്ളാം

എങ്ങനെ ഉണ്ട് മാഡം ഞാൻ ആൻ്റിയോട് ചോദിച്ചു…..

കൊള്ളാം ഉഗ്രൻ …..

ബീഫ് കറി എടുത്ത് കൊണ്ടുവരാം ഞാൻ ഉള്ളിലൊട്ട് പോയി…

Leave a Reply

Your email address will not be published. Required fields are marked *