വധു is a ദേവത -13 Like

ഇതെല്ലാം പാവം അമൃതയെ വളരെ അധികം വിഷമിപ്പിച്ചു…..

എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ അവൾ മൊത്തത്തിൽ തകർന്നു എന്ന് വേണം പറയാൻ…..

ഇതെല്ലാം കണ്ട് അവൾ നേരെ റൂമിലോട്ട് ഓടി കട്ടിലിൽ ചാടി വീണ് കരച്ചിൽ തുടങ്ങി…..

ഒരു നിമിഷം മരിച്ചാൽ എന്ത് എന്ന് പോലും അവൾക്ക് തോന്നി പോയി….

കുറച്ച് കഴിഞ്ഞതും ഇന്ദ്രൻ റൂമിലോട്ട് കേറി വന്നു അവൻ്റെ വരവ് അവൾ അറിഞ്ഞില്ല…. അവളുടെ കരച്ചിൽ അവൻ്റെ ശ്രദ്ദയിൽ പെട്ടു…..

ഇവൾ കരയുവാണോ അവൻ വിചാരിച്ചു…

ഡീ എന്താ എന്ത് പറ്റി…എന്താന്ന് അവൻ അവളുടെ തോളിൽ കൈ വച്ചു….

സമയം ആറായി ഈ സമയത്ത് കെടക്കല്ലെ ഞാൻ അവളോട് പറഞ്ഞു….

അമൃത എന്താടോ ഞാൻ അവളെ കൈയ്യിൽ പിടിച്ച് കുലുക്കി…..

നീ ആടാ പ്രശ്നം അവൾ അലറി…..

ഞാൻ എന്ത് ചെയ്തു …. നീ ഒന്നും ചെയ്തില്ല അല്ലേ…എന്നെ കല്യാണം കഴിച്ച് എൻ്റെ ജീവിതവും തകർത്തു എന്നിട്ട് കണ്ടവളമാരുടെ കൂടെ കൂത്താടി നടക്കാൻ ആണെങ്കിൽ എന്നെ എന്തിനാ കെട്ടിയത്…

ഡീ മരിയാതക്ക് സംസാരിക്ക് ഒച്ച വേക്കല്ലെ എല്ലാരും കേക്കും ഞാൻ പറഞ്ഞു….

കേക്കട്ടെ എല്ലാരും കേക്കട്ടെ നീ എന്താ പറഞ്ഞേ നീ നിൻ്റെ വീട്ടുകാർക്ക് വേണ്ടി ആണ് എന്നെ കെട്ടിയത് എന്നല്ലേ ….

അപ്പോ എനിക്ക് ഒരു വേലയും ഇല്ലെ നിൻ്റെ വീട്ടുകാരുടെ നിർബന്ധം കാരണം കെട്ടാൻ ……

കഴിഞ്ഞോ….. തുള്ളി കഴിഞ്ഞോ എന്ന്….ഞാൻ അവളോട് ചോദിച്ചു….

നിനക്ക് ഇതിൻ്റെ ഉത്തരം ഞാൻ തരാം ഒന്ന് നിനെ നിൻ്റെ വീട്ടുകാരും എൻ്റെ വീട്ടുകാരും കൂടെ എൻ്റെ തലയിൽ കെട്ടിവച്ച് തന്നത് മാത്രമാണ്…

പിന്നെ നീ ഞാനും അവളും സംസാരിക്കുന്നത് വാലും തുമ്പും കെട്ടിട്ടാണ് സംസാരിക്കുന്നത് അത് എന്തോ ആയിക്കോട്ടെ എൻ്റെ വിഷയമേ അല്ല….

പിന്നെ നിൻ്റെ ജീവിതം ഞാൻ നശിപ്പിച്ച് കളഞ്ഞു എന്ന് പറയുന്നില്ലേ ….. അപ്പോ നീ എന്നോട് കാണിച്ചത് എന്താടി പുല്ലേ…. ഹേ….

ആദ്യം നീ ആഹ അമലിൻ്റെ കൂടെ ചേർന്ന് എന്നെ വെറും. ഉണ്ണാക്കൻ ആക്കി അത് പോട്ടെ അത് നിൻ്റെ ലൈഫ് നിനക്ക് ആരുടെ കൂടെ വേണമെങ്കിലും നെരങ്ങാം അത് നിൻ്റെ ഇഷ്ടം…..

അവശ്യം ഉള്ളതിനും ഇല്ലതാനും എൻ്റെ തല തിന്നും എന്നെ കളിയാക്കിയും പിന്നിട് അങ്ങോട്ടും കൂടെ തന്നെ നടന്ന് ശല്യം ചെയ്തു…

മൈസൂർ പോയി നീ എന്നോട് ചെയ്തത് ഏറ്റവും വലിയ ചതി അവിടെയും നീ എന്ന വിഷത്തെ സഹായിക്കാൻ നോക്കി ഞാൻ ഒരു റേയ്പ്പിസ്റ്റ്റും കൊള്ളരുതത്തവനും ആയി…..

അതിൽ എനിക്ക് നിന്നോട് നന്ദി ഉണ്ട് കൂടെ നടന്ന നായിൻ്റെ മക്കളെ കാൾ എപ്പോഴും ഞാൻ വെറും ഒരു വാഴ ആയി മാത്രം കണ്ട ദീപുവിനേ എനിക്ക് കിട്ടി ……

അന്ന് നിന്നെ ഞാൻ ആയിരം വട്ടം മനസ്സിൽ കൊന്നിട്ടുണ്ട്……

എനിട്ടും എൻ്റെ വീട്ടുകാരുടെ നിന്നെ കല്യാണം കഴി കഴി എന്നുള്ള പിന്നാലെ നടന്നില്ല സഖ്യം കാരണവും നിൻ്റെ അമ്മയുടെ കണ്ണീർ കണ്ടത് കൊണ്ടാണ് കല്യാണം കഴിഞ്ഞു എല്ലാം ശെരി ആവും എന്ന് വലിയ പ്രതീക്ഷ ഒന്നും എനിക്ക് ഇല്ലായിരുന്നു എന്നിട്ടും വെറുതെ ഒരു ട്രൈ ചെയ്തു എവിടുന്ന് കല്യാണം കഴിഞ്ഞ് മൂനാം നാള് തോടങ്ങിയില്ലെ……

ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും വെറും പൊട്ടൻ ആയാ ഞാൻ എല്ലാവർക്കും വേണ്ടി നിന്നെ തന്നെ കെട്ടുകയും ചെയ്തു ……

തെറ്റായി പോയി ….

ഇത് ഓർത്ത് വച്ചോ എൻ്റെ വീട്ടുകാരുടെയും നിൻ്റെ വീട്ടുകാരുടെയും വിഷമം കണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ കെട്ടിയത് ….. ഒരു കാര്യം പറഞ്ഞേക്കാം നമ്മൾ തമ്മിൽ ഒടക്കാണ് എന്ന് വെളിയിൽ അറിയണ്ട വെറുതെ ആ പാവങ്ങളെ വിഷമിപ്പിക്കുന്നത് എന്തിനാ…..ഇത്രയും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി….

ഇങ്ങനെ ഒന്നും പറയണം എന്ന് വിചാരിച്ച് അല്ലെങ്കിലും എത്ര എന്ന് പറഞ്ഞാണ് ഞാനും വായ പൊതി ജീവിക്കുന്നത്….

നല്ല സമയം തന്നെ കെട്ടി നാലാം നാള് തുടങ്ങി ….

അമ്മ ഞാൻ പോറത്തു പോവാ…. ഞാൻ അതും പറഞ്ഞ് അമ്മക്ക് തിരിച് പറയാൻ എന്തെങ്കിലും ഉണ്ടൊ എന്ന് പോലും കേക്കാതെ ഇറങ്ങി പോയി….3

അമ്മ വരുമ്പോ ഞാൻ ഗെയിറ്റ് കടന്ന് നടന്ന് പോവുന്നതാണ് കണ്ടത്…..

Leave a Reply

Your email address will not be published. Required fields are marked *