വധു is a ദേവത -13 Like

ഇപ്പൊ വന്നെ ഉള്ളു കുട്ടാ….

ആണോ …..

ഞാൻ വെള്ളം കുടിക്കാൻ അടുക്കളയിൽ പോയി

ടാ ഇവർ ഇറങ്ങുവാണ് എന്ന്….. അമ്മ പറഞ്ഞു….

ആണോ രാത്രി പോയാ പോരെ ആൻ്റി ഞാൻ ചോദിച്ചു….

അയ്യോ ഇല്ല മോനെ നാളെ കോളജ് ഉള്ളതല്ലേ വൈകിയ ശെരി ആവില്ല ആൻ്റി പറഞ്ഞു….

ആണോ എന്ന വൈകിക്കണ്ട …. അല്ല നിങൾ കോളജിൽ വരുന്നില്ലേ… ആൻ്റി ചോദിച്ചു….

ഞാൻ പറഞ്ഞു എന്നെ ഇനി എക്സാം സമയത്ത് നോക്കിയാ മതി പിന്നെ ഇവൾ അത് അവളോട് ചോദിക്കണം ഞാൻ പറഞ്ഞു…..

ഞാൻ അടുത്ത ആഴ്ച തൊട്ട് വരും അവൾ പറഞ്ഞു…..

എന്ന ശെരി മോനെ ഇനി നിന്ന സമയം വൈകും ആൻ്റി പറഞ്ഞു….

ശെരി ആൻ്റി ഞാൻ തിരിഞ്ഞ് നടന്നു….

മഹയെ നോക്കിയത് പോലും ഇല്ല….

അമ്മ ഞാൻ ഇന്ദ്രനോടു പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു മഹാലക്ഷ്മി എൻ്റെ റുമിലോട്ട് കയറി പോയി…..

I എങ്ങോട്ടോ പോവാൻ തയാറായി നിന്ന ഇന്ദ്രനെ അവൾ പിന്നിൽ നിന്ന് വിളിച്ചു…..

ഞാൻ ഇറങ്ങുവാണ് ശെരി

എനിക്ക് കുറച്ച് സമയം താടാ ഒക്കെ ആവാൻ പ്ലീസ്…. അവൾ കരയാൻ തുടങ്ങി….. ആരോടും വിഷമം പറയാൻ പറ്റാതെ പ്രാന്തു പിടിച്ച് നടക്കുവാനും ഞാൻ അവൾ കരഞ്ഞൊണ്ടു പറഞ്ഞു….

ശേ നീ കരയാതെ ഞാൻ നീ എന്നോടു കാണിച്ചതിന് നിന്നെ ഒന്ന് കളിപ്പിച്ചതല്ലെ…..ഞാൻ അവളുടെ അടുത്ത് പോയി….

മഹാ ഞാൻ നിന്നോടു സീരിയസ് ആയി ഒരു കാര്യം പറയാം നീ ജീവിതത്തിൽ ഒരു പ്രശ്നം പോലും അറിയാതെ വളർന്ന കൊണ്ടാണ് നിനക്ക് ഇതൊക്കെ വലിയ ഡിപ്രഷൻ ആയി തോന്നുന്നത് …..

ഞാൻ ജീവിതത്തിൽ കഷ്ടം അനുഭവിക്കാത്തത് എൻ്റെ തെറ്റാണോ… അവൾ ചോദിച്ചു… അല്ലാ നിൻ്റെ വീട്ടുകാരുടെ കഷ്ടപ്പാട് ആണ്…. അവർ നിന്നെ മരിയതക്ക് വളർത്തിയത് കൊണ്ടല്ലേ നിനക്ക് ഇത്ര കാലം സന്തോഷം ഉണ്ടായത് ഇപ്പോഴും ഉണ്ട്…. നീ ആണ് അത് നശിപ്പിക്കുന്നത്….നീ ആലോചിച്ചു നോക് നിൻ്റെ വീട്ടിൽ പൈസക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നനെ ചെറുപ്പം മുതലേ വളരെ കഷ്ടം അനുഭവിക്കുന്നു എന്ന് വിചാരിക്ക് അപ്പോ നീ ഇന്ന് വിചാരിക്കും ഞാൻ പണ്ട് അനുഭവിച്ചത് നോക്കുമ്പോ ഇതൊക്കെ എന്ത് എന്ന്…..

ഞാൻ ഒരു കാര്യം കൂടെ പറയാം നീ എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നത് വെറുതെ ആണ് പിന്നെ നമ്മൾ സ്നേഹിക്കുന്നവരെ കാൾ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ …..

അപ്പോ നീ എന്താ എന്നെ സ്നേഹിക്കാതിരുന്നത് ….. അവൾ എന്നോട് ചോദിച്ചു…. കാരണം നിന്നെക്കാൾ എന്നെ എൻ്റെ അച്ഛനും അമ്മയും സ്നേഹിക്കുന്നു സിംപിൾ….ഞാൻ പറഞ്ഞു….

അപ്പോ നീ ഇഷ്ടം അല്ലാതെ ആണോ ഈ കല്യാണം കഴിച്ചത് അവൾ ചോദിച്ചു…..

അമൃത വന്നത് ഇവർ അറിഞ്ഞില്ല ….

എനിക്ക് ഈ കല്യാണത്തിൽ ഇഷ്ടം ഇല്ലെങ്കിലും എനിക്ക് വേറെ വഴി ഇല്ല കാരണം ഇത്ര കാലം എന്നെ പൊന്ന് പോലെ നോക്കിയ അവരെ ഞാൻ എങ്ങനെ ആണ് വിഷമിപ്പിക്കുന്നത് …..എന്നെ കൊണ്ട് പറ്റില്ല….

 

ഇതെല്ലാം കേട്ട് അപ്പുറത്ത് നിന്ന അമൃത ഹൃദയം പൊട്ടിയ അവസ്ഥയിൽ കണ്ണുകൾ നിറചു….. അവൾ താഴേക്ക് ഇറങ്ങി പോയി….

എടി നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിനക്കുള്ള സൂപ്പർ ചെക്കനെ മൂപ്പർ സെറ്റ് ആക്കി തരുo…..

ഇപ്പൊ കുറച്ച് ആശ്വാസം കിട്ടിയോ ഞാൻ ചോദിച്ചു…

അവൾ അതിന് തല ആട്ടി .. നിനക്ക് ശെരിക്കും മ്മുവിനെ ഇഷ്ടം അല്ലേ അവൾ ചോദിച്ചു…..

അങ്ങനെ ചോദിച്ചാ അതൊന്നും നീ അറിയണ്ട ഞാൻ പറഞ്ഞു….

എനിക്കറിയാം ….. അവൾ പറഞ്ഞു…. അറിയാലോ അപ്പോ പോവാൻ നോക്കി അല്ലാ ടാ നീ പറഞ്ഞില്ലേ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ എന്ന് ….. ആരാ അത് നിൻ്റെ മകൂട്ടുകാരിൽ ആരാണ് ആള് അവൾ ചോദിച്ചു…

ആദ്യം നീ ഒന്ന് റിലാക്സ് ആവട്ടെ എന്നിട്ട് അതൊക്കെ അതോ ഇപ്പൊ തന്നെ കല്യാണം വേണോ….

ചി പോടാ….

ശെരി വാ പോവാം ….

അങ്ങനെ അവളെയും കൊണ്ട് താഴേക്ക് പോയി….

എന്താടാ വലിയ സന്തോഷംരണ്ടും കൂടെ വളലത്തും പ്ളാൻ ചെയ്തോ….അമ്മ ചോദിച്ചു… അതൊക്കെ ഉണ്ട് ആവുംബോ പറയാം ….

അപ്പോ ഞാൻ ഇറങ്ങുവാണ് സുദർശൻ അങ്കിൾ പറഞ്ഞു…. ഇന്ദ്ര പോട്ടെ ടാ അവൾ എന്നെ കെട്ടിപ്പിടിച്ചകൊണ്ട് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *