വധു is a ദേവത -13 Like

ആണോ എന്ന വാ ഒരു അവശ്യം ഉണ്ട്….

അവൻ കൂട്ടുകാരുടെ അടുത്തൊന്നും ഇല്ല എന്നാണ് പറഞ്ഞെ നോക്കിട്ട് വിളിക്കാം എന്ന്….

നിങൾ വാ കഴിക്കാം അവൻ വരട്ടെ അവൻ്റെ ഊരുതെണ്ടൽ ഞാൻ നിർത്തി കൊടുക്കാം….അമ്മ പറഞ്ഞു…..

ആൻ്റി എനിക്ക് വേണ്ടാ ഞാൻ പോയി കിടക്കുവാ തലവേദന പോലെ അമൃത അതും പറഞ്ഞ് റൂമിലോട്ട് പോയി…..

അവൾടെ ഫോൺ അടിക്കുന്നത് കേട്ടു… വേഗം റൂമിലോട്ട് ഓടി…

അമ്മ ….

ഹലോ എന്താ അമ്മ …..

മോളെ ഫൂഡ് കഴിച്ചോടി…..

ആ കഴിച്ചു അമ്മ ; അമ്മ കഴിച്ചോ….

ഇല്ല മോളെ അച്ഛൻ പൊറത്തിന്ന് വാങ്ങി കൊണ്ട് വരും …..

ആണോ….

എന്താടി നിൻ്റെ ശബ്ദം ഒരു മാതിരി ആയിരിക്കുന്നെ വൈയ്യെ നിനക്ക്….

ഇല്ല അമ്മ ഒരു ചെറിയ തൽ വേദന പോലെ….

ആണോ എന്നാ നീ കിടന്നോ അവൻ എവിടെ ഇന്ദ്രൻ ….. ഇന്ദ്രൻ പൊറത്ത് പൊയിരിക്കുവാ ഇപ്പൊ വരും

ആണോ എന്ന ശെരി മോളെ ഞാൻ പിന്നെ വിളിക്കാം….

ശെരി അമ്മ………

എന്തൊക്കെയോ ആലോചിച്ച് അവൾ ഉറങ്ങി പോയി…..

രാവിലെ തന്നെ അമർ അങ്ങോട്ട് വന്നു ….

എന്താ ആൻ്റി അവൻ വന്നോ….

ഇല്ല …..

ഇവൻ ഇത് എവിടെ പോയി അമർ അത്മഗതം പറഞ്ഞു….

ടാ വല്ല കളിയും നടക്കുന്നുണ്ടോ പെട്ടന്ന് ആൻ്റി അവനോട് ചോദിച്ചു….

എന്ത് കളി എനിക്കൊന്നും അറിയില്ല….

ഉച്ച ആയി ഇന്ദ്രൻ വന്നില്ല ….

വൈകുന്നേരം ആയി ഒരു 7 8 മണി ആയപ്പോ ഇന്ദ്രൻ തിരികെ വന്നു….

ആൻ്റി മോൻ വന്നേകുന്നു… അമർ ഉറക്കെ വിളിച്ച് പറഞ്ഞു… അത് കേട്ട് അടുക്കളയിൽ നിന്ന് അവർ രണ്ടുപേരും അങ്ങോട്ട് വന്നു…

എവിടെ പോയതാടാ അമ്മ രൗദ്രഭാവം കാണിച്ച് കൊണ്ട് പറഞ്ഞു….

ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരം വരെ പോയത് ആണ്….

എന്തിന്…..

എന്ത് ഏത് എന്നൊന്നും ചോദിക്കല്ലെ ഞാൻ പറയില്ല …..

നീ പറയണ്ട എന്താ കാര്യം പറഞ്ഞിട്ട് ഉള്ളിൽ കേറിയ മതി….

ഒരുപാട് നേരം വെളിയിൽ നിന്നിട്ടും എനിക്ക് ഒരു കുലുക്കവും ഇല്ല ഇനിയും ഒരു അടിമയെ പോലെ കഴിയാൻ എനിക്ക് സൗകര്യം ഇല്ല … .ഞാൻ മനസ്സിൽ വിചാരിച്ചു….

ആൻ്റി അവൻ ആകെ വയ്യാതെ ആണ് വന്നത് എന്ന് തോന്നുന്നു ….. പാവം അവൻ അമർ പറഞ്ഞു…

എന്ന നീയും കൂടെ പോയി ഒരു കമ്പനി കൊടുക്ക്…. അമ്മ പറഞ്ഞു….

അതല്ല ആൻ്റി അവനെ ഇങ്ങനെ പൊരത്ത് നിർത്താതെ വല്ലതും കഴിച്ചോ എന്തോ….

അതെ ആൻ്റി ഇപ്പൊ തൽക്കാലം വെറുതെ വിടാം അമൃതയും പറഞ്ഞു….

വാ ആൻ്റി

ടാ തൽക്കാലം നീ പോയി കുളിച്ച് വല്ലതും കഴിക്ക് അമ്മ പറഞ്ഞു… ഓ വേണ്ട ഉള്ളിൽ വന്നിട്ട് വല്ല വെഷവും തന്ന് കൊല്ലാൻ ആയിരിക്കും. ഞാൻ പറഞ്ഞു….

ഇപ്പൊ എങ്ങനെ ഉണ്ട് ഇവനെ ഒക്കെ ചാട്ടക്ക് അടിച്ച് വേണം നന്നാക്കാൻ…..അമ്മ പറഞ്ഞു….

ടാ നീ വേണേൽ കേറിക്കോ വെറുതെ അവിടെ ഒറ്റക്ക് നിക്കണ്ട അമർ പറഞ്ഞു….

ശെരി വരാം പക്ഷെ ഒരു കണ്ടീഷൻ….

എന്ത്

ഞാൻ എവിടെ പോയി ആരെ കണ്ട്5എന്നൊന്നും എന്നോട് ചോദിക്കൻ പാടില്ല …. ഞാൻ പറഞ്ഞു…

ശെരി വാ….

അമ്മ പറഞ്ഞ വരാം….

എന്ന ശെരി ആൻ്റി സമ്മതിച്ചു നീ വാ…

ഉറപ്പാണോ….

അതെ വാ….

എന്ന ശെരി…. …. . . കഴിക്കാൻ എന്താ ഉള്ളത് ഞാൻ ചോദിച്ചു…

കഴിക്കാൻ വിഷം അമ്മ പറഞ്ഞു…

അത് എന്നും കഴിക്കുനതല്ലെ ഇന്ന് വെറൈറ്റി ഒന്നും ഇല്ലെ…..

എന്ന നീ നിൻ്റെ കെട്ടിയവളോട് പറ വച്ചുണ്ടക്കി തരാൻ….

അതെ ഇങ്ങു വന്നെ ഞാൻ അമ്മയെ അടുത്തേക്ക് വിളിച്ചു….

എന്ത് എന്ത്

ഇങ്ങു വരാൻ…

അടുത്തേക്ക് അമ്മ വന്നതും ഞാൻ ഒരു ഉമ്മ കൊടുത്ത് മുകളിലേക്ക് ഓടി….

ടാ നീ ജയിച്ചു എന്ന് വിചാരിക്കണ്ട അമ്മ ശബ്ദത്തിൽ പറഞ്ഞു….

ഇല്ല ഞാൻ. തോറ്റിട്ടെ ഉള്ളൂ…..

എന്താടാ ഇവൻ ഇങ്ങനെ അമ്മ അമറിനെ നോക്കി പറഞ്ഞു…

വിത്ത് ഗുണം അല്ലാതെ അവൻ പതുക്കെ പറഞ്ഞു….

വിത്ത് ഗുണം അല്ലടാ നിന്നെ പോലെ ഉള്ള തേണ്ടികളുടെ കൂടെ ഉള്ള നടത്തം ആണ്….ഇറങ്ങി പോടാ തെണ്ടി….

ഞാൻ പോവുല്ലാ അവൻ അമ്മയുടെ പിന്നാലെ പോയി….

കുളിച്ച് വന്ന കണ്ണാടിക്കു മുന്നിൽ നിന്ന ഇന്ദ്രൻ….

എല്ലാം നമ്മൾ വിചാരിച്ച പോലെ നടന്ന എല്ലാ പ്രോബ്ലംസ്സും സോൾവ് ആണ്….

അവൻ താഴേക്ക് പോയി…..

പപ്പ വന്നിട്ടുണ്ട് ….

വന്നോ എപ്പൊ എത്തി…..പപ്പ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *