വികാരവതികൾ – 1 5

അവരുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങിയത് വിശ്വനാഥൻ്റെ അമ്മാവൻശേഖരൻ്റെ മകൻ രവീന്ദ്രനും, സഹോദരി സീമയുമായിരുന്നു.അവരോടെന്തോ ചോദിക്കാനായി റീന മുറ്റത്തേക്കിറങ്ങിയതും മറ്റൊരു കാർ മുറ്റത്തേക്ക് വന്ന് നിർത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്നും അച്ചൻ്റെ കൂട്ടുകാരൻ കബീറിക്ക പുറത്തിറങ്ങി. മറ്റ് ഡോറുകൾ തുറന്ന് വേറെ മൂന്ന്പേരും ഇറങ്ങി.എല്ലാവരും അച്ചൻ്റെ കൂട്ടുകാർ തന്നെ.

റീനയൊന്ന്പകച്ചു.എന്താണ് കാര്യമെന്ന് മനസിലാവാതെ അവൾ എല്ലാവരേയുംനോക്കി.പെട്ടെന്ന് എന്തോ അരപകട സൂചന അവൾക്ക്തോന്നി.കബീറിക്കയുടെയും മറ്റുള്ളവരുടെയും മുഖഭാവം കണ്ട് കാര്യം അത്ര പന്തിയായി തോന്നിയില്ല. എല്ലാവരും സിറ്റൗട്ടിലേക്ക് കയറി.ആരൊക്കെയോ ഗേറ്റ് കടന്ന് വരുന്നതും അവൾ കണ്ടു.അവൾ പേടിയോടെ കബീറിക്കയോട് ചോദിച്ചു. “ഇക്കാ,എന്താ? എന്തു പറ്റി? എന്താ എല്ലാരും കൂടി” കബീറിക്ക റീനയുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് ഒറ്റക്കരച്ചിൽ.അവൾ ഞെട്ടിപ്പോയി.മീനക്ക് ഒന്നും മനസിലായില്ല. കബീറിക്ക കരയുന്നത് കണ്ട് അവൾ അൽഭുതപ്പെട്ടു.

റീന നേരെ രവീന്ദ്രന് നേരെ തിരിഞ്ഞ് അയാളോട് ചോദിച്ചു.” കൊച്ചച്ചാ എന്താ പറ്റിയത്? ആരെങ്കിലുമൊന്ന് പറ”അവളുടെ തലക്കകത്ത് എന്തോ കിടന്ന് മൂളുന്നുണ്ടായിരുന്നു. എന്തോ വലിയൊരപകടം അവൾ മുന്നിൽ കണ്ടു. “മോളേ,പോകുന്നവഴി ഒരാക്സിഡൻ്റിൽ അച്ചനും, അമ്മയും..” മുഴുവൻ പറയാതെ അവൻ കരഞ്ഞു. റീനമുഴുവൻ കേൾക്കാനും നിന്നില്ല.അപ്പോഴേക്കും അവൾ നിലത്തേക്ക് വീണു പോയി.

 

പിറ്റേന്നാണ് രണ്ട് പേരുടേയും ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയത്. തൊടിയിൽ തന്നെ രണ്ട് പേരെയും അടക്കി. രണ്ട് മക്കളും പകുതി ബോധത്തോടെയാണ് എല്ലാം ചെയ്തത്. എല്ലാത്തിനും മുൻപിൽ കബീറിക്കയും കൂട്ടുകാരും ഓടി നടന്നു.

സംസ്കാരത്തിന് വൻജനാവലിയുണ്ടായിരുന്നു.വിശ്വനാഥൻ്റെ അമ്മാവൻശേഖരന് രണ്ട് മക്കളാണുള്ളത്. മൂത്തത് രവീന്ദ്രൻ.രണ്ടാമത്തേത് 38 വയസുള്ള സീമ. സീമ അവിവാഹിതയാണ്. ജാതകത്തിലുള്ള ശേഖരൻ്റ അന്ധമായ വിശ്വാസം മൂലം വിവാഹം നടക്കാതിരുന്നവൾ.

രവീന്ദ്രനോടൊപ്പം തറവാട്ടിൽ തന്നെയാണ് സീമയും.അവരാണ് ഇപ്പോൾ വീട്ടുകാര്യങ്ങൾ നടത്തുന്നത്. റീനയും, മീനയും ഇനിയും സമനില വീണ്ടെടുത്തിട്ടില്ല.അച്ചനും അമ്മയും ഇനിയില്ല എന്നവർക്ക് അംഗികരിക്കാൻ കഴിയുന്നില്ല.

സീമ അവരെ സമാധാനിപ്പിച്ച് കൊണ്ട് കൂടെത്തന്നെയുണ്ട്. കബീറിക്കയുടെ ഭാര്യ ആയിഷയും മകൾ ഷംനയും ഇടക്ക് വരും.അവരും കുറേ നേരം കൂടെയിരിക്കും.ബന്ധുക്കളും,സുഹൃത്തുക്കളും മാറി മാറി അവരെ ആശ്വസിപ്പിച്ച് കൂടെത്തന്നെ നിന്നു.

ഇപ്പോൾ ഏകദേശം രണ്ട് മാസത്തോളമായി.സീമ ചിറ്റ അവരോടൊപ്പം തന്നെയാണ്.അവളാണ് ഭക്ഷണം ഉണ്ടാക്കുന്നതും വീട് നോക്കുന്നതുമെല്ലാം. രവീന്ദ്രൻ ഇടക്ക് വന്ന് പോകും.അയാൾ ടൗണിൽ ഒരു ഹാർഡ്‌വേർ കട നടത്തുകയാണ്.

അന്ന് രാവിലെത്തന്നെ രവീന്ദ്രൻ എത്തി. കൂടെ ഭാര്യ ലതയും രണ്ട് മക്കളുമുണ്ട്. മൂത്തവൻ ഇരുപത്തിരണ്ട് വയസുള്ള സന്ദീപും ഇളയവൾ പതിനേഴ് വയസുള്ള സംഗീതയും.അവർ വരുമ്പോൾ റീനയും മീനയും ഭക്ഷണം കഴിച്ച് മുകളിലേക്ക് പോയിരുന്നു.സീമ അടുക്കളയിലും.രവീന്ദ്രനും ലതയും നേരെ അടുക്കളയിലേക്ക് ചെന്നു.

രണ്ടാളേയും കണ്ട് സീമ പറഞ്ഞു.” നിങ്ങൾ കഴിച്ചിട്ടാണോ വന്നേ? ഇല്ലേൽ ഞാൻ കഴിക്കാനെടുക്കാം”

“വേണ്ടടീ, ഞങ്ങൾ കഴിച്ചിട്ടാ ഇറങ്ങിയത്.പിന്നെ വേറൊരു കാര്യം പറയാനാ ഞങ്ങൾ വന്നത്.മക്കളെവിടെ?” “അവർ കഴിച്ചിട്ട് മുകളിലേക്ക് പോയി. അല്ല എന്താ ചേട്ടാ കാര്യം?” “അല്ലെടീ,, ഇനി എന്താ നമ്മുടെ പരിപാടി’. നീ ഇവിടെത്തന്നെ നിൽക്കാനാണോ? “ “ഞാനെന്താ ചേട്ടാ ചെയ്യേണ്ടത്.ചേട്ടൻ പറയുമ്പോലെ ചെയ്യാം.ഏതായാലും ഇപ്പോ അവരെ തനിച്ചാക്കി പോകാൻ പറ്റില്ലല്ലോ?” “ഏതായാലും നമുക്കവരെകൂടി വിളിച്ച് ചോദിക്കാം.

അവരെന്താണ് തീരുമാനിച്ചതെന്നറിയില്ലല്ലോ” “ശരിയാ ചേട്ടാ,അവരോടും കൂടിയൊന്ന് ചോദിക്കാം. ഞാനേതായാലും അവരെ വിളിച്ചിട്ട് വരാം” അത് പറഞ്ഞ് ലത മുകളിലേക്ക് പോയി. മുകളിലെത്തുമ്പോൾ നാല് പേരും ബാൽക്കണിയിലിരുന്ന് സംസാരിക്കുകയാണ്. ലത വന്ന് റീനയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *