ഗ്യാസ് , ഇൻഡക്ഷൻ , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, ടിവി , കസേര , ടേബിൾ ,കട്ടിൽ എല്ലാം ഉണ്ട് അവിടെ……
പലചരക്ക് ,പച്ചകറി എല്ലാം നമുക്ക് ഞായറാഴ്ച ചെന്നിട്ട് എടുക്കാം……
എന്നാല് അത് മതി ആൻ്റി….
റീജ ആൻ്റി പറഞ്ഞു , ജിജോ ശനിയാഴ്ച നിൻ്റെ ഇരുപത്തി അഞ്ചാമത്തെ ബർത്ത് ഡെ ആണ്…..
എൻ്റ ജനനം 15/07/1995 , രജിഷയുടെ 30/12/1994
ഇത്തവണ നമുക്ക് ജിജോ യുടെ ബർത്ത് ഡേ ആഘോഷിക്കണം എന്ന് അങ്കിൾ പറഞ്ഞു…..
എനിക്ക് സമ്മതം മൂളുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല………..
ജീവിതത്തിൽ എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളായി മാറുക എന്നത് ബുദ്ധിമുട്ട് ആണ്………….
കഠിനമായ പരിശ്രമവും വിശ്വാസവും ആണ് എന്നെ ഇന്നത്തെ ഞാൻ ആക്കിയത്…….
അപ്പൊൾ ശനിയാഴ്ച ബർത്ത്ഡേ പാർട്ടി , ഞായറാഴ്ച പള്ളിയിലെ പരിപാടി , ഇനി എന്തൊക്കെ എന്ന് കണ്ടറിയണം…….
എന്തായാലും ബർത്ത്ഡേ പാർട്ടിക്ക് ഷമീറിനെയും നിതിനെയും വിളിക്കണം……….
സമയം ഒരുപാട് ആയി മക്കളെ കിടക്കാം എന്നാൽ………
ഞാൻ ഓരോരുത്തരും എണീറ്റ് പോയി….
ഞാൻ റൂമിലെ അറ്റാച്ച്ഡ് ബാതത്റൂമിൽ പോയി വന്നു കിടന്നു…..
അല്പ സമയം കഴിഞ്ഞപ്പോൾ ഡോർ അടക്കുന്ന ശബ്ദം കേട്ട്…..
രജി വന്നു അടുത്ത് കിടന്നു……
ഇച്ചായ… ഉറങ്ങിയോ…..
ഞാൻ മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു……
പെണ്ണ് പതിയെ വന്നു എന്താ നെറ്റിയിൽ ഒരു ഉമ്മ തന്നു……..
ഓ…
ഞാൻ കണ്ണ് തുറന്നു നോക്കി…….
രജി നാണത്തോടെ തല എന്നിലേക്ക് ചായ്ച്ചു……….
ഞാൻ തല പിടിച്ചു പൊന്തിച്ചു നെറ്റിയിൽ തിരിച്ചും ഒരു ഉമ്മ കൊടുത്തു………….
ഞാൻ വീണ്ടും ഉമ്മ വക്കും എന്ന് കരുതി രജി പറഞ്ഞു , മതി മതി ഇന്ന് ഇത് മതി……
എന്നിട്ട് അവൾ കുരിശും വരച്ചു കിടന്നു……….
ഞാൻ പിന്നെ ആക്രാന്തം കാണിക്കാൻ നിന്നില്ല,,, അല്ലെങ്കിൽ ഭാര്യയെ ബലാൽകാരം ചെയ്തവൻ ആകും………..
ഇന്നലത്തെ പോലെ രജി രാവിലെ വിളിച്ചു എണീപ്പിച്ചു….
വ്യാഴം ഓഗസ്റ്റ് പതിമൂന്ന്….
ഞങൾ ഇറങ്ങാൻ നേരം റോബിൻ ചോദിച്ചു,, ജിജോ അച്ഛനെ നീ വിളിക്കില്ലെ,,,,,,
ആ… ഞാൻ വിളിക്കാം….പിന്നെ ഷമീർ നിതിൻ ഇവരും കാണും…..
ഒരു നാല്പതു പേർക്ക് ഉള്ള ഫുഡ് ഓർഡർ ചെയ്യാം….
ഞങൾ ഇറങ്ങി….
ഇന്ന് അത്രക്ക് തിരക്ക് ഉണ്ടായില്ല..
ഉച്ചയ്ക്ക് രജിയെ വിളിച്ചു ,,, ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ വിളിക്കാൻ…….
ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സോൺ ആയി തിരിച്ചു…..
കോവിദ് കേസുകൾ അവലോകനം ചെയ്തു……
മൂന്നരയോടെ രജി വിളിച്ചു……
ഞാൻ ബിനോയ് ചേട്ടനേ കൂട്ടി,, ഹോസ്പിറ്റലിൽ പോയി രജിയെ പിക്ക് ചെയ്തു……..
ബിനോയ് ചേട്ടാ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ കണ്ണംകണ്ടി പോകാം…….
ആ, സാറേ അങ്ങോട്ട് പോകാം..
അവിടെ എല്ലാം കിട്ടും ഫർണീച്ചർ , സൂപ്പർ മാർക്കറ്റ് ….
കണ്ണംകണ്ടീ ഷോപ്പിന് മുന്നിൽ വണ്ടി പാർക്ക് ചെയ്തു….
ഒഫീഷ്യൽ വാഹനം ആയതിനാൽ സെക്യൂരിറ്റി തന്നെ നല്ല സ്വീകരണം ആയിരുന്നു…..
ആദ്യം ബെഡ് ഉള്ള സെക്ഷനിലെക്ക് പോയി തിരച്ചിലിന് ഒടുവിൽ രണ്ടു റൂമിലേക്ക് 950 രൂപ വരുന്ന സ്ലിം ആയ പച്ചയും നീലയും കളർ ബെഡ് സെലക്ട് ചെയ്തു…….
ഇനി ഞങ്ങൾക്ക് ഉള്ള ബെഡ് ആണ് കിട്ടേണ്ടത് വില കൂടരുത് എന്നാൽ കട്ടിയും വേണം …
ഒടുവിൽ സ്ലീപ് വെല്ലിൻ്റ് 2500 രൂപ വരുന്ന ബെഡ് ഇഷ്ടമായി …..
പിന്നെ പാത്രങ്ങൾ ബെഡ് ഷീറ്റ് , ടേബിൾ ഷീറ്റ് മാറ്റ്..
എല്ലാം എടുത്ത് വച്ച്……
മറ്റന്നാൾ ശനിയാഴ്ച ഉച്ചക്ക് ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പറഞ്ഞു…..
@@@@@@ reshma raj @@@@@@
തുടരും……
തിരക്കുകൾക്ക് ഇടയിൽ പത്ത് ദിവസം എടുത്ത് എഴുതിയതാണ്, ഉദ്ദേശിച്ച രീതിയിൽ നിലവാരം പുലർത്തി എന്ന് തോന്നുന്നില്ല……
അടുത്ത പാർട്ടിൽ മെച്ചപ്പെടുത്തി വരും…….
