(ഫോൺ റിംഗ് ചെയ്തു..)
ഹലോ,,,
ആ.. രജി…….
ഇച്ചായാ ഡ്യൂട്ടി കഴിഞ്ഞ്…..
നേരത്തെ ആണോ ……….
അല്ല….
ആ… കഴിച്ചോ….
ഇല്ല ,,, കഴിക്കാൻ പോകുന്നു…
ഇച്ചായൻ കഴിച്ചോ???.
ഞാൻ കഴിച്ചു ,,, ഗസ്റ്റ് ഹൗസ് നോക്കാൻ വന്നതാണ്.. നീ ഫ്രീ ആയി എന്ന് അറിഞ്ഞിരുന്നു എങ്കിൽ കൂട്ടിയെനെ…..
കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ ആയാൽ വിളിക്ക്…..
ഞാൻ നേരത്തെ ഇറങ്ങാം….
ശരി….
ഞാൻ ഫോൺ വച്ചു…
സാറേ , എത്തി കേട്ടോ….
ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി …
ആ,,, സാറേ പണി തുടങ്ങിയിട്ടുണ്ടലോ….
ഞാനും ചേട്ടനും അകത്തേക്ക് കയറി………
സിറ്റ് ഔട്ട്…..
നേരെ കയറിയാൽ സെപ്പറേഷൻ ഇല്ലാതെ ഡൈനിങ് ലിവിംഗ് ഹാൾ……
ഹാളിൽ കോമൺ ബാത്റൂം, വാഷ് ബൈസ്……….
ഹാളിനു ഇരു വശത്തും ഓരോ റൂമുകൾ…
രണ്ടു റൂമിനും അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ട്……..
പിന്നെ ഒരു ചെറിയ റൂം , വർക് ഏരിയ , അപ്പുറത്ത് നീളൻ അടുക്കള…..
ഹാളിലേക്ക് വന്നു മുകളിലേക്ക് ഉള്ള സ്റ്റയർ കയറി …
ഷീറ്റ് ഇട്ടിരിക്കുന്നു , തുണികൾ ഉണകാനും മറ്റും …..
പിന്നെ കോൺട്രാക്ടറെയും പണിക്കാരെയും കണ്ടു സംസാരിച്ചു……
ഉൾവശത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല, ജസ്റ്റ് ഒന്നോ രണ്ടോ കോട്ട് പൈൻ്റ് ചെയ്യണം എന്ന് കോൺട്രാക്ടർ പറഞ്ഞു….
ഞാൻ പറഞ്ഞു വലിയ ചിലവ് വരാതെ തീർക്കുക, പുറം ഭാഗം എല്ലാം വൃത്തി ആക്കി മാറ്റണം….
എന്നേക്ക് മുഴുവൻ തീർക്കാൻ പറ്റും…..
സാറേ , ഒരു നാലഞ്ചു ദിവസം എടുക്കും……..
ശനിയാഴ്ച പതിനഞ്ചാതിയ്യതി വൈകീട്ട് മുഴുവൻ തീർത്തു ഓഫീസിൽ റിപ്പോർട്ട് ചെയ്യണം…..
ആദ്യം ഉൾഭാഗം തീർക്കണം, എന്നാൽ എന്തെകിലും പുറം ജോലികൾ ശനിയാഴ്ചക്ക് തീർന്നില്ല എങ്കിൽ ഞായർ ചെയ്തു തീർക്കണം,,,,,
ഞായറാഴ്‌ച്ച വൈകീട്ട് നാല് മണിയോടെ ഇവിടെ എത്താൻ ആണ് പ്ലാൻ ചെയ്യുന്നത്…..
എന്നാ അങ്ങനെ ആകട്ടെ സാറേ, ഞങൾ മാക്സിമം പെട്ടന്ന് തന്നെ തീർക്കാൻ ശ്രമിക്കാം……
പിന്നെ എന്ത് കാര്യത്തിനും ബിനോയ് ചേട്ടനേ വിളിച്ചു പറഞാൽ മതി , ഓക്കേ….
ബിനോയ് ചേട്ടാ നിങ്ങളുടെ താമസ സ്ഥലം ഒന്ന് കാണാം…..
അതിനെന്താ സാർ,,,, ….
ഇങ്ങോട്ടു കയറിയ ഗേറ്റിനൊട് ചാരിയാണ് അങ്ങോട്ട് ഉള്ള വഴി……
ഗസ്റ്റ് ഹൗസിൻറ് കുറച്ചു മാറി സ്റ്റാഫ് കൊട്ടേഴ്സ് അവിടെ ഒരോ നിലയിലും പത്ത് കൊട്ടേഴ്‌സ് വീതം മൂന്നു നിലകളിൽ മുപ്പതു കൊട്ടേഴ്‌സ് ഉണ്ടെന്ന് പറഞ്ഞു……
ബിനോയ് ചേട്ടൻ 1സ്റ്റ് ഫ്ളോറിൽ B3 യിൽ ആണ് എന്ന് പറഞ്ഞു…….
താഴെ നിന്ന് ചുറ്റുപാട് നിരീക്ഷിച്ചു…
കുഴപ്പം ഇല്ല ചുറ്റും മതിൽ കെട്ടി അതിനുള്ളിൽ നിൽക്കുന്ന വലിയ ബിൽഡിംഗ്…….
മുൻ ഭാഗത്ത് കളിക്കാൻ ഉള്ള സ്ഥലം ഉണ്ട്…..
(ഫോൺ റിംഗ് ചെയ്തു)
ഹലോ,, ആ രജി
ഇച്ചായ പോകാം എന്നാ…
ആ.. ഞാൻ ഇപ്പൊൾ വരാം നീ ഗേറ്റിനു മുന്നിൽ നിക്ക്….
ബിനോയ് ചേട്ടാ ഇറങ്ങാം…
സാറേ,,, വീട്ടിൽ ഒന്ന് കയറിട്ട്…
ചേട്ടാ , അത് പിന്നെ ആകാം..
ഞാൻ ഇങ്ങോട്ട് അല്ലേ വരുന്നത്….
രജി,,, അവിടെ ഹോസ്പിറ്റലിൽ കാത്ത് നിൽകുന്നു…
എന്നാൽ പോകാം ,,സാർ
ഞങൾ വണ്ടിയിൽ കയറി പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി നീങ്ങി…..
ചേട്ടാ , ഇവിടെ ഒരു കുളിർ മല ഇല്ലെ,,,
ഉണ്ട്,, സാർ നമുക്ക് അവിടെ ഒന്ന് പോകണം…..
പോകാം ,,സാറേ ,, പാലക്കാട് റൂട്ടിൽ ആണ്, ഇഎംഎസ് ഹോസ്പിറ്റലിൻ്റെ ഏകദേശം അടുത്ത്…..
പിന്നെ കൊടികുത്തി മല ഉണ്ട്, അത് കുറച്ചു ദൂരം കൂടി ഉണ്ട്…..
സാർ,,,, ഹോസ്പിറ്റലിന് അകത്തേക്ക് കയറ്റണോ,,,,
വേണ്ട ഗേറ്റിനു സമീപം ഒത്തുക്കിയാൽ മതി……
ആ,,, അവിടെ ഒത്ക്കൂ. ,, രജി അവിടെ നിൽകുന്നുണ്ട്……
വണ്ടി രജിയുടെ അടുത്ത് നിർത്തി…
ഞാൻ ഡോർ തുറന്നു കൊടുത്തു കയറാൻ പറഞ്ഞു…….
രജി കയറി എൻ്റ അടുത്ത് ഇരുന്നു…..
ബിനോയ് ചേട്ടാ പോകാം……..
സബ് കലക്ടറുടെ ഇന്നോവ കാർ കുളിർമ ലക്ഷ്യമാക്കി നീങ്ങി…….
ഇന്നത്തെ ഷിഫ്റ്റ് കഴിഞു അല്ലേ…..
നാളെ എങ്ങനെ ആണ്…
ഒരു ആഴ്‌ച്ച രാവിലെ പിന്നെ ഉച്ചക്ക് പിന്നെ രാത്രി……
ഓക്കേ….
വണ്ടി ഹൈവെയിൽ നിന്നും ഉൾ റോഡിലേക്ക് കയറി ……
അല്പനേരം ഓടിയപ്പോൾ കുളിർ മലയുടെ തഴ വണ്ടി നിന്നു……
