പറഞ്ഞോളൂ….
സ്റ്റാഫിൻ്റെ ഭാഗത്ത് നിന്നും മുഴുവൻ സപ്പോർട്ടും ഞാൻ വാഗ്ദാനം ചെയ്യുന്നു…….
താങ്ക്യൂ,, വിജയ് മേനോൻ ചേട്ടാ.
അങ്ങേക്ക് എൻ്റ പ്രായത്തോളം അനുഭവപരിചയം ഉണ്ട് അത് നമ്മുടെ ഓഫീസിനും ജനത്തിനും വേണ്ടി ഉപയോഗിക്കുന്നതിൽ അഭിമാനം ഉണ്ട്…….
എൻ്റ പപ്പയേക്കാൾ പ്രായം ഉണ്ട് താങ്കൾക്ക്…….
സാർ, ഞാൻ ജൂലിയ ജോണി സർവീസിൽ കയറിയിട്ട് എട്ടു മാസം കഴിഞ്ഞ്, മാഡത്തിന് നൽകിയ പിന്തുണ സാറിനും ഉണ്ടാകും…..
എനിക്ക് നിങ്ങളുടെ പിന്തുണ നൽകി കൂടെ ഉണ്ടാകണം…..
നിങ്ങളിൽ ഒരാളായി ഞാനും കൂടെ ഉണ്ടാകും……
പിന്നെ കോവിഡ്മായി ബന്ധമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം…..
കൂടെ മറ്റു കാര്യങ്ങളിലും…..
എല്ലാവരും വാക്സിൻ സ്വീകരിച്ചതല്ലെ ?
സാർ, സെക്കൻ്റ് ഡോസ് എടുക്കാൻ ആറ് പേരുണ്ട്……
ആരൊക്കെ ആണ്, ക്യാബിനിൽ വന്നു കാണണം, അല്ലെങ്കിൽ വേണ്ട , നാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോയി എടുക്കണം…..
മെഡിക്കൽ ഓഫീസറെ ഞാൻ വിളിച്ചു സംസാരിക്കട്ടെ…..
പൊതുജനത്തിന് സേവനം നൽകുമ്പോൾ നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്…..
ഫോൺ റിംഗ് ചെയ്തു….
Excuse me
Hello,
അതെ , പറയൂ….
ഒഫീഷ്യൽ ആയി മൈൽ അയച്ചിട്ടുണ്ടല്ലോ…
ഓക്കേ, നോക്കട്ടെ
ആ . ഞാൻ നാളത്തെ പ്രോഗ്രാം നോക്കി അറിയിക്കാം…
ശരി…
ജില്ലാ മെഡിക്കൽ ഓഫീസർ ആണ് വിളിച്ചത്…. ….
അവലോകന യോഗം നാളെ രാവിലെ പതിനൊന്നിന്…….
അപ്പൊൾ നമുക്ക് പിരിയാം….
ലഞ്ച് ടൈം ആയല്ലോ…..
എന്നാൽ എല്ലാവരും കഴിക്കാൻ നോക്കിക്കോ…..
ഷാജി ചേട്ടാ , എനിക്ക് ഊൺ വേണമല്ലോ……
സാർ, ഇങ്ങോട്ട് കൊണ്ട് വന്നാൽ പോരെ…
മതി.. മാഡം എങ്ങനെ ചെയ്യാറ്….
മാഡം , ഭക്ഷണം കൊണ്ട് വരും….
അയ്യോ, എനിക്ക് അതിനു നിവർത്തി ഇല്ല ഇപ്പൊൾ …..
പിന്നെ ഷാജി ചേട്ടാ,, എനിക്ക് കഴിച്ചു കഴിഞ്ഞ്
ഗസ്റ്റ് ഹൗസിൽ പോകണം, മാഡം ഇന്ന് രാവിലെ ഇറങ്ങി……
ബിനോയ് ചേട്ടനോട് ഒന്ന് പറയൂ……
ഷാജി ചേട്ടൻ ഇറങ്ങിയതും ,, ഞാൻ ഫോൺ എടുത്തു രജിയെ വിളിച്ചു …..
മൂന്ന് റിംഗ് കഴിഞ്ഞാണ് കക്ഷി ഫോൺ എടുത്തത്……..
ജിജോ അച്ചായ എന്തേ…..
നീ കഴിച്ചോ……….
ഇല്ല,,, കഴിക്കാൻ പോയവര് വന്നിട്ട് വേണം ….
ഡ്യൂട്ടി എപ്പൊൾ കഴിയും……
ഒരു രണ്ട് മണിയാകും…..
നീ കഴിഞ്ഞാൽ വിളിക്ക് …….
ശരി,, അച്ചായ ഞാൻ വിളിക്കാം…
ഫോൺ വച്ചു
…………………………………
എന്താ രജി, , ഡ്യൂട്ടിക്ക് ഇടയിൽ ഒരു കുറുകൽ………
എൻ്റ പ്രവീൺ ചേട്ടാ,.. ഇചായനാണ്………
പുള്ളി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്കാൻ പറഞ്ഞതാണ്……..
അല്ല,, രജിഷ നീ എന്ന് പറഞ്ഞ പേര് ജിജോ എന്ന് അല്ലായിരുന്നു…..
അത് പ്രവീൺ ചേട്ടന് തോന്നുന്നത് ആകും…..
ജിജോ അച്ചായൻ കേൾക്കണ്ട നല്ല ഇടി വച്ച് തരും…….
എം,, മമ… നിനക്ക് നല്ല ഇടിയും അടിയും കിട്ടി തുടങ്ങിയിട്ടില്ല…..
ഹ്, ഹി .. ( ചിരിക്കാൻ തുടങ്ങി).
വഷളൻ , എന്താ ഇങ്ങനെ പറയുന്നത്….
മനുഷ്യർക്ക് മനസ്സിലാകും, പ്രത്യേകിച്ച് നമ്മൾ മെഡിക്കൽ സ്റ്റാഫ് കൂടെ അല്ലേ…….
അതൊക്കെ സമയം പോലെ നടക്കും….
ജോലി നോക്കിക്കോ ആദ്യം…..
…………………………………
ഷാജി ചേട്ടൻ നല്ല നാടൻ ഊൺ എന്ന് പറഞ്ഞു കൊണ്ട് തന്നു…..
ഞാൻ കൈ കഴുകി ഭക്ഷണം കഴിച്ചു……
സമയം ഒന്നേ ഇരുപത് കഴിയുന്നു….
ഞാൻ ക്യാബിൻ നിന്നും ഇറങ്ങി , സ്റ്റാഫ് ഇരിക്കുന്ന ഹാളിലൂടെ നടന്നു ………
പെട്ടന്ന് വിജയ് മേനോൻ (വിജയ് ചേട്ടൻ) വിളിച്ചു ,,,
സാറേ,,, പോകുവാണോ…
വിജയ് ചേട്ടാ,,,. ഞാൻ ഗസ്റ്റ് ഹൗസ് ഒന്ന് കാണാൻ…….
മാഡം ഇറങ്ങി എന്ന് പറഞ്ഞു, ഇനി ചെറിയ പൈൻ്റിങ് ജോലികൾ ,,
പിന്നെ ഒന്ന് ക്ലീൻ ചെയ്യണം….
താമസം ഒരാഴ്ചക്ക് ഉള്ളിൽ ഇങ്ങോട്ട് മാറ്റണം എന്നാണ് മുകളിൽ നിന്നും കിട്ടിയ നിർദ്ദേശം…..
സാറേ, , ഞാൻ വരണോ….
വേണ്ട ,,,ബിനോയ് ചേട്ടൻ ഉണ്ടല്ലോ….
ഞാൻ ഇന്നോവ കാറിന് അടുത്തേക്ക് നടന്നു….
സാറേ എന്നാൽ പോകാം……
ആ.. ചേട്ടാ പോകാം…
ഏതു ഭാഗത്തു ആണ് ഗസ്റ്റ് ഹൗസ്….
ഇവിടുന്ന് ഹൈവെയിൽ കയറി പട്ടാമ്പി ഭാഗത്തേക്ക് കുറച്ചു പോയാൽ വലത്തോട്ട് ഒരു റോഡു കാണും പബ്ലിക് ലൈബ്രറിയുടെ ബോർഡ് കാണും ആ റോഡിന് മുൻപോട്ടു പോയാൽ ഒരു ഐശ്വര്യ അപാർട്മെൻ്റ് ഉണ്ട് അതിനു അടുത്ത്…….
