പിന്നെ താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എനിക്കില്ല……
ബി എസ് സി ഫിസിക്സ് എം എസ് സി ഫിസിക്സ് അല്ലേ…..
ഞാൻ വെറും ബി കോം ആണ് അതും പ്രൈവറ്റ് ആയി പഠിച്ചത്……
പിന്നെ ആർക്കും ഇല്ലാത്ത ചോദ്യങ്ങൾ വന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു…..
സാർ. അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല…
സാറേ , അത് വിടൂ .. എന്ന് വിജയൻ ചേട്ടൻ പറഞ്ഞു…..
മിസ്റ്റർ വിജയൻ അല്ലേ,,
അതെ.. സാർ…..
വിജയൻ ചേട്ടാ എനിക്ക് കലക്ടരുടെ , സെക്രട്ടറിയുടെ മന്ത്രിയുടെ അടുത്ത് സമയങ്ങളിൽ റിപ്പോർട്ട് ചെയ്യണം……
മന്ത്രിയെ എന്നെക്കാൾ നിങ്ങൾക്ക് എല്ലാം അറിയാം, അദ്ദേഹം സ്ട്രിക്ട്
ആണെന്ന്……..
സാർ. , അതിൽ ഒന്നും വീഴ്ച വരില്ല, ഞങൾ ശ്രദ്ധിക്കാം……
മിസ്റ്റർ ഇബ്രാഹിം കേ , നിങ്ങളുടെ പാർട്ടി മന്ത്രി ആണല്ലോ അല്ലേ…
അതെ ,, സാർ……
യെസ്,,, എനിക്കറിയാം…
2015 ഞ്ചിൽ പാലക്കാട് PDF നടത്തിയ ഒരു സമരത്തിന് ഉൽഘാടനം ചെയ്യാൻ നേതൃത്വം അയച്ചത് പുള്ളിയെ ആയിരുന്നു……
ഞാൻ എന്ന് SHF ( വിദ്യാർത്ഥി പ്രസ്ഥാനം) ൻ്റ പാലക്കാട് ജോയിൻ്റ് സെക്രട്ടറി ആയിരുന്നു…….
ആ,, അതാണ് ഞാൻ സാറിനെ എവിടെയോ കണ്ടതായി ഓർക്കുന്നു……
ആ,,, സമരത്തിൽ അന്നത്തെ ഭരണ കക്ഷി പ്രവർത്തകർ തല അടിച്ചു പൊളിച്ചു……..
അത് ,, പത്ര മാധ്യമങ്ങൾ ആഘോഷിച്ചു…….
പിന്നെ റെസ്റ്റ് ആയി,,, പ്രവർത്തനം പതിയെ നിർത്തി………
ഇപ്പൊൾ നിങ്ങൾക്ക് എന്നെ കുറിച്ച് ധാരണ കിട്ടി കാണുമല്ലോ…..
ജോജോ ജോസ് ഐഎഎസ്
സാർ , ഫാമിലി ….
ആരും ഉണ്ടായിരുന്നില്ല. പപ്പ മമ്മി എൻ്റ കൊച്ചിൽ തന്നെ മരണപ്പെട്ടു……
പപ്പയുടെ സുഹൃത്താണ് വളർത്തിയത്……
കഴിഞ്ഞ എട്ടിന് വിവാഹം കഴിഞ്ഞ്…..
ഭാര്യ , ഇവിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്….
ഇനി എന്തെങ്കിലും….
സാർ, ഒന്നും ഇല്ല..
എന്നാൽ ജോലി നടക്കട്ടെ ഞാൻ ഹാളിലേക്ക് പരിജയ പെടാൻ വരാം……
എന്നാല് ശരി സാർ,,,,
ഷാജി ചേട്ടാ….
സാർ, ഇതാ വരുന്നു……
ഇപ്പൊൾ പോയവരുടെ റിയക്ഷൻ
എന്താണ്…….
ഒന്നും , പറയാനായിട്ടില്ല…
എൻ്റ ശൈലി ഇതാണ്….
നിങൾ ഒരുമിച്ച് കൂടുമ്പോൾ എല്ലാവരെയും ഒന്ന് ബോധ്യപ്പെടുത്തിയാൽ മതി, പിന്നെ പലരും സ്വാതീനം വച്ച് എന്നെ ഇവിടുന്ന് മാറ്റാം എന്ന് കരുതണ്ട എന്ന് കൂടെ…….
ഇനി ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇവിടെ കാണും ഞാൻ……..
സാർ,, ഇത്രയൊന്നും ചിന്തികണ്ട ,,,,, ഇതൊക്കെ ഞാൻ സംസാരിച്ചാൽ തന്നെ പകുതി ശരിയാകും , ബാക്കി സാറിൻ്റെ കയ്യിൽ…..
ഷാജി ചേട്ടാ പ്രായം അല്ല പക്ക്വോത തീരുമാനിക്കുന്നത്. എന്നാലും ഇടക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ……
സാർ, കുറച്ചു ദിവസം കഴിയുംബ്ബോൾ ശരിയാകും……
ഉച്ചഭക്ഷണത്തിനു മുൻപ് നമുക്ക് എല്ലാവരെയും ഒന്ന് പരിചയപ്പെടാം……
ഞാൻ ചെയറിൽ നിന്നും എണീറ്റപ്പോൾ പുള്ളിയും എണീറ്റ്….
അങ്ങിനെ ഞങൾ ക്യാബിൽ നിന്നും പുറത്തിറങ്ങി സ്റ്റാഫ് ജോലി ചെയ്യുന്ന ഹാളിലേക്ക് നടന്നു കൂടെ ഷാജി ചേട്ടനും…..
ഹാളിൻ്റെ മദ്ധ്യത്തിൽ ചെന്ന് നിന്നു ഞങൾ…..
ഹലോ , ഗയിസ്…..
എല്ലാവരും അഞ്ച് മിനുട്ട് ജോലി നിർത്തി വച്ച് ഇവിടെ ശ്രദ്ധിക്കുക……
ഓക്കേ…..
ഞാൻ ജിജോ ജോസ് ഐഎഎസ് , ഇന്നലെ ഇവിടെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി ജോലിയിൽ പ്രവേശിച്ചു…..
സാധാരണ ഒരു ഐഎഎസ് ഓഫീസർ ചാർജ് എടുക്കുമ്പോൾ പ്രോട്ടോകോൾ പ്രകാരം നടത്തേണ്ട ചടങ്ങുകൾ സർക്കാരിൻ്റെ നിർദ്ദേശപ്രകാരം ഒഴിവാക്കിയത് അറിയുമല്ലോ…….
നമ്മുടെ മുൻ സബ് കലക്ടർ തുടങ്ങി വച്ച കാര്യങ്ങളിൽ നിന്നും ഒരു മാറ്റം ഞാൻ വരുത്തുന്നില്ല……
പുതിയ കാര്യങ്ങൾ നമുക്ക് വഴിയെ ആവിഷ്കരിക്കാം , ഇപ്പൊൾ കോവിഡ്മായി ബന്ധപ്പെട്ട് പൊതുജനത്തിന് സംരക്ഷണം നൽകേണ്ടത് ആണ് പ്രധാനം…..
ആർക്കും എപ്പോഴും എന്തിനും കോൺടാക്ട് ചെയ്യാം…….
ഒഫീഷ്യൽ നമ്പർ എല്ലാവർക്കും അറിയാമല്ലോ, കൂടെ പേഴ്സണൽ നമ്പർ കൂടെ
ഇനി നിങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ……
സാർ,. എൻ്റ പേര് വിജയ് മേനോൻ ഞാൻ അടുത്ത വർഷം ഫെബ്രുവരിയിൽ വിരമിക്കാൻ പോകുന്നു , ഇവിടുത്തെ സീനിയർ സ്റ്റാഫ് ആണ്…….
