വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 4 Likeഅടിപൊളി 

സ്വപ്നാ മിസ്സ്‌ : ആദിത്യാ കഴിഞ്ഞ ലാബിന് കണ്ടില്ലല്ലോ എവിടെയായിരുന്നു

ആദി : സുഖമില്ലായിരുന്നു

മിസ്സ്‌ : അതിന് മുൻപുള്ള ലാബിലും കണ്ടില്ലല്ലോ

ആദി : അന്നൊരു സ്ഥലം വരെ പോയിരുന്നു

മിസ്സ്‌ : വൈറ്റ് വാഷേ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ കുറച്ചു നാളായി നീ ഒട്ടും ആക്റ്റീവ് അല്ല ആ പഴയ സന്തോഷമൊന്നും മുഖത്തില്ല വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

ആദി : ഹേയ് ഒന്നുമില്ല

മിസ്സ്‌ : എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ സ്റ്റാഫ്‌ റൂമിൽ വന്ന് എന്നോട് സംസാരിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം ഇത്രയും പറഞ്ഞ ശേഷം മിസ്സ്‌ ക്ലാസ്സിൽ നിന്ന് പുറത്തേക്കു പോയി

ഗീതു : അവൻ എന്തുകൊണ്ടാ ലാബിന് വരാത്തത് എന്ന് നിനക്ക് അറിയാമല്ലോ അല്ലേ കഷ്ടം തോന്നുന്നെടി നീ അവനെ സ്നേഹിക്കുകയൊന്നും വേണ്ട ഒന്ന് പോയി മിണ്ട് ഇത്രയും ദ്രോഹിക്കാൻ അവൻ നിന്നോട് എന്ത് തെറ്റാടി ചെയ്തത്

രൂപ : ഗീതു നീ കൂടി എന്നെ കുറ്റപെടുത്തല്ലെ അവനു വേണ്ടിയാ ഞാൻ.. അവനോട് മിണ്ടാതിരുന്നാൽ അവൻ എന്നെ പെട്ടെന്നു മറക്കുമെന്ന് കരുതി കൂടാതെ അവനോട് മിണ്ടുന്ന ഒരോ നിമിഷവും എനിക്കവനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കും അത് പേടിച്ചാ ഞാൻ

ഗീതു : നീ എന്ത് ന്യായം പറഞ്ഞാലും ഇതിനൊന്നും പരിഹാരമാവില്ലെടി സത്യത്തിൽ നിന്റെ പ്രശ്നം എന്താണെന്ന് അറിയാമോ നാണക്കേട് അവനോട് സത്യം പറയുവാനുള്ള നാണക്കേട് പറ്റുമെങ്കിൽ അവനോട് പോയി സംസാരിക്കാൻ നോക്ക് എന്നിട്ട് സത്യമൊക്കെ അവനോട്‌ പറ

ഇത്രയും പറഞ്ഞു ഗീതു ക്ലാസ്സിനു പുറത്തേക്കു പോയി

ഉച്ചക്ക് ലഞ്ച് ടൈം

ക്ലാസ്സിനു പുറത്ത് ഒറ്റക്ക് നിൽക്കുന്ന അജാസിനടുത്തേക്ക് പതിയെ രൂപയെത്തി

രൂപ : അജാസേ

അജാസ് : എന്താടി കോപ്പേ നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാ

രൂപ : പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് അവനോട് ഒന്ന് സംസാരിക്കണം

അജാസ് : നിനക്ക് ഇത്രയും ചെയ്തതോന്നും പോരെ അവനെ ഒന്ന് വെറുതെ വിട്ടേക്കെടി

രൂപ : പ്ലീസ് എനിക്കവനോട് സംസാരിക്കണം എന്നെ കാണുബോൾ തന്നെ അവൻ മാറി നടക്കുവാ എങ്ങനെയെങ്കിലും അവനോട് സംസാരിക്കാൻ ഒരവസരം ഉണ്ടാക്കി താ

അജാസ് : ഒരവസരവുമില്ല നീ നിന്റെ പാട്ടിനു പോടി

ഇത്രയും പറഞ്ഞു അജാസ് അവിടെ നിന്ന് മുന്നോട്ടു നടന്നു

അന്നേ ദിവസം വൈകുന്നേരം ആദിയും അജാസും ക്ലാസ്സിൽ

അജാസ് : ടാ ഇന്ന് ആ രൂപ എന്റെ അടുത്ത് വന്നിരുന്നു

ആദി : അവളുടെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട

അജാസ് : എനിക്ക് പറയാൻ താല്പര്യമുണ്ടായിട്ടല്ല പക്ഷെ അവൾക്ക് നിന്നോട് എന്തോ പറയണമെന്ന്

ആദി : ആ മറ്റേ മോളോട് പോകാൻ പറ എനിക്ക് ഒരു കോപ്പും കേൾക്കണ്ട പിന്നെ ഇനി അവളെ പറ്റി എന്തെങ്കിലും എന്നോട് പറഞ്ഞാൽ നീയുമായുള്ള എല്ലാ ബന്ധവും ഞാൻ അവസാനിപ്പിക്കും

ഇത്രയും പറഞ്ഞു ആദി ബെഞ്ചിൽ ആഞ്ഞിടിച്ചു

അന്നേ ദിവസം കോളേജിനു ശേഷം ആദി പതിയെ തന്റെ ബൈക്കിനടുത്തേക്ക് നടന്നു പെട്ടെന്നാണ് തന്റെ ബൈക്കിനടുത്ത്‌ നിൽക്കുന്ന രൂപയെ അവൻ കണ്ടത് അല്പം ഒന്ന് നിന്ന ശേഷം ആദി വീണ്ടും ബൈക്കിനടുത്തേക്ക് നടന്നു

രൂപ : ആദി..

എന്നാൽ അവൻ രൂപയെ കണ്ട ഭാവം നടിച്ചില്ല ശേഷം അവൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി

രൂപ : ആദി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് സോറി.. എനിക്ക്..

എന്നാൽ ഒന്നും കേൾക്കാതെ ആദി ബൈക്ക് മുന്നോട്ടെടുത്തു

കുറച്ച് സമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

അമ്മ : എന്തടാ മുഖം വല്ലാതെ ഇരിക്കുന്നെ

ആദി : ഹേയ് ഒന്നുമില്ല അമ്മ ചോറെടുത്ത്‌ വെക്ക്

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി

പിറ്റേദിവസം രാവിലെ

അമ്മ : ടാ നിനക്കിന്ന് കോളേജ് ഇല്ലല്ലോ നമുക്ക് ഏട്ടന്റെ വീടുവരെയൊന്നു പോയിട്ടു വരാം

ആദി : അമ്മ പൊക്കൊ എനിക്കിന്നൊരു വർക്ക്‌ ഉണ്ട്

അമ്മ : എന്നാൽ വർക്ക്‌ കഴിഞ്ഞു പോകാം

ആദി : വർക്ക്‌ അല്പം ദൂരെയാ അമ്മേ വരാൻ നല്ല വൈകും ചിലപ്പോൾ ഇന്ന് വരാൻ പറ്റിയെന്നും വരില്ല അതുകൊണ്ട് അമ്മ മാമന്റെ വീട്ടിൽ ചെന്ന് കിടന്നോ

Leave a Reply

Your email address will not be published. Required fields are marked *