“മമ്മി …ബോട്ട് ….ബോട്ട് …..”ടോണി യെ നോക്കിയതും അവൻ കടലിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു .
ഷെറിൻ അവന്റെ കയ്യിനെ പിന്തുടർന്നപ്പോൾ അങ്ങ് ദൂരെ ഒരു ചെറിയ ബോട്ട് പോയികൊണ്ടിരിക്കുന്നത് അവൾ കണ്ടു .
“ഹെല്പ് !! ഹെല്പ് ..”ടോണി ഉറക്കെ വിളിച്ചു ..
“ടോണി !! നിർത്തു ..”ഷെറിൻ ടോണിയോടു നിർത്താൻ ആവിശ്യപ്പെട്ട് പറഞ്ഞു .
“ഹെല്പ് .ഹെല്പ് “സ്വന്തം നിലവിളിയിൽ ‘അമ്മ പറഞ്ഞത് കേക്കാതെ അവൻ വീണ്ടും വിളിച്ചു
“ടോണി !!!” ഷെറിൻ പാറക്കെട്ടുകൾക്കു മീതെ നിന്നു താഴെ ചാടി .
“ഹെല്പ് ഹെല്പ് ..”
“ടോണി ..സ്റ്റോപ്പ് …”അവൾ അവനെ നേരെ ഓടി കൊണ്ട് പറഞ്ഞു
“ഹെല്പ് . ഹെ….”
“ടോണി .സ്റ്റോപ്പ് !!”ഒരു കൈ കൊണ്ട് ടോണി യുടെ വായ് പൊത്തികൊണ്ടു അവൾ പറഞ്ഞു .അവൾ ടോണി യെ വലിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .ഐലൻഡിലെ മരങ്ങളുടെ മറവിൽ എത്തിയതും ഷെറിൻ മകന്റെ വായിൽ നിന്നും കൈ എടുത്തു
“വാട്ട് …മമ്മി ബോട്ട് .!!!”
“ഞാൻ കണ്ടു ..” ഷെറിൻ കിതച്ചു കൊണ്ട് പറഞ്ഞു
“പിന്നെ എ….”
“മോൻ ഇനി മമ്മി പറയുന്നതുപോലെ ചെയ്യണം .നീ നമ്മുടെ വെള്ളച്ചാട്ടത്തിന്റെ എടുത്തുപോയി നിക്ക് .. മമ്മി വന്നു നിന്നെ വിളിക്കുന്ന വരെ നീ ഇങ്ങോട്ടു വരൻ പാടില്ല .മനസ്സിലായോ ??”
“മമ്മി .. ആ ബോട്ട് ഇപ്പൊ പോകും ! ”
“ബോട്ട് ഞാൻ നോക്കിക്കോളാം.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ??”
“മമ്മി എന്തിനാ പേടിക്കുന്ന ??”അമ്മയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അവൻ ഒന്നും മനസിലാകാതെ ചോദിച്ചു..
“ഒന്നും ഇല്ല മോനെ …നിനക്ക് മമ്മി യെ വിശ്വാസം ഇല്ലേ ..”
“അതല്ല ..”
“നിന്നെ വിട്ടു ഞാൻ ഒറ്റക് പോകും എന്ന് കരുതുന്നുണ്ടോ നീ …??”
“അതല്ല മമ്മി .മമ്മി നെ ഒറ്റക് വിട്ടിട്ടു … .ആ ബോട്ടിൽ വേറെ ആരെങ്കിലു ആണെങ്കിലോ ??”
തന്നെ കുറിച്ച് ആലോചിച്ചാണ് ടോണി ഇവിടന്നു പോകാൻ സങ്കടപെടുന്നത് എന്ന് മനസിലാക്കിയ ഷെറിൻ അറിയാതെ ചിരിച്ചു .താൻ തൻ്റെ മകന്റെ സുരക്ഷക്ക് വേണ്ടിയും മകൻ തൻ്റെ സുരക്ഷക്ക് വേണ്ടിയും വ്യാകുലപ്പെടുന്നു .
“മോനെ മമ്മിക് ഒന്നും സംഭവിക്കില്ല ..മോൻ ആദ്യം മമ്മി പറഞ്ഞത് പോലെ ചെയ്യ് ” ഷെറിൻ ചിരിച്ചി കൊണ്ട് ടോണി യുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു .”പോ വേഗം ..”
ടോണി മനസില്ല മനസോടെ തിരിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു ഓടി . മകൻ ഉള്ളിലേക്കു പോയതും ഷെറിൻ തിരിച്ച കരയിലേക്കു വന്നു കടലിലേക്ക് നോക്കി .പടിഞ്ഞാറു വശത്തേക്കു നീങ്ങികൊണ്ടിരിക്കുകയായിരുന്നു ആ ബോട്ട് ..ഷെറിൻ വേഗം തൻ്റെ ഷെൽറ്ററിന്റെ എടുത്തെക് ഓടി .ഷെൽറ്ററിന്റെ എടുത്തു എത്തിയതും ഷെറിൻ ഇപ്പോളും കെടാതെ മെല്ലെ കത്തുന്ന തീയിലേക്ക് അവൾ തലേ ദിവസം കൊണ്ട് വന്ന ചുള്ളി കൊമ്പുകളും ഉണങ്ങിയ ഇലകളും ഇട്ടു കൊടുത്തു .തീ നന്നായി ആളികത്തി ..നന്നായി ആളിക്കത്തിയ തീയിലേക്ക് ഷെറിൻ അവിടെ ഉണ്ടായിരുന്ന ഓൿമരത്തിലെ പച്ചിലകൾ പറിച്ചു ഇട്ടു ..തീയിലേക്ക് കെടും വിധം പച്ചിലകൾ ഇട്ടതും അത് നല്ലവണം പുകയാൻ തുടങ്ങി ..പുക കൂടി കൂടി മേലെ ഉയർന്നു ..ഈ പുക ബോട്ടിലു ഉള്ളവർക്ക് കാണാൻ സാധിക്കണമേ എന്ന് അവൾ ആശിച്ചു . പുക നല്ല ഉയരത്തിൽ എത്തിയതും ഷെറിൻ ഓക്ക് മരത്തിൽ ഉണ്ടായിരുന്ന തൻ്റെ ടോപ് എടുത്തു കരയിലേക്കു നടന്നു .
“ഹെല്പ് ….ഹെല്പ് ..”തൻ്റെ ടോപ് തലേക്കു മീതെ ചുറ്റി കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു ..
ബോട്ട് പതിയ പതിയ പടിഞ്ഞാറു വശത്തേക്കു നീങ്ങി കൊണ്ടിരുന്നു ..
“ഹെയ്….ഹെല്പ് ..ഹെല്പ് …” ഷെറിൻ തൊണ്ട പൊട്ടും വിധം അലറി .
പക്ഷെ ആ ബോട്ട് ഐലൻഡിൽ നിന്നും അകന്നു കൊണ്ടിരിന്നു .
“ഹെയ് ….ഹെല്പ് …..”ഷെറിൻ അവൾക്കു പറ്റും വിധം അലറി ..
“പ്ളീസ് ..ഹെല്പ് ..”ഇടറുന്ന ശബ്ദത്തോടെ മുട്ട് കുത്തി ഇരുന്നു കൊണ്ട് അകന്നു പോകുന്ന ബോട്ട് നെ നോക്കി അവൾ വിളിച്ചു
“പ്ളീസ് …”ഷെറിന്റെ കണ്ണിൽ നിന്നും കണ്ണീരുകൾ പൊടിഞ്ഞു ..
“പ്ളീസ് ..” തൻ്റെ കണ്ണീരു വീണ മണ്ണിലേക്ക് മുഗം താഴ്ത്തികൊണ്ടു അവൾ കെഞ്ചി …
