വൈ : ദി ബിഗിനിങ് – 2 1

കണ്ണീരിൽ കുതിർത്ത കവിളുകളോടെ അവൾ മുഗം ഉയർത്തി കടലിലേക്ക് നോക്കി .ബോട്ട് കാണാമറയത്തേക്കു അകന്നു കൊണ്ടിരുന്നു .ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു തൻ്റെ ടോപ് കൊണ്ട് മുഗം തുടച്ചു .ഷെറിൻ എണീറ്റ് നിന്നു തിരിഞ്ഞു ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .മരങ്ങൾക്കു ഇടയിലൂട നടക്കുമ്പോൾ ഷെറിൻ ഒരു പ്രവിശ്രം കൂടി തിരിഞ്ഞു കടലിലേക്ക് നോക്കി .അവളുടെ കണ്ണുകൾ വിടർന്നു .ബോട്ട് മെല്ലെ മെല്ലെ തിരിയുന്നത് അവൾ കണ്ടു .

“ഹെയ് …ഹെല്പ് ..”ഷെറിൻ തൻ്റെ ടോപ് മേലെ വീശി കൊണ്ട് അവൾക്കു കഴിയുന്നതും പോലെ ശബ്ദമുണ്ടാക്കി കരയിലേക്കി ഓടി ..

ബോട്ട് ഇപ്പോൾ ഐലന്ഡിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു ..

“ഹെയ് …”ഷെറിൻ ടോപ് തലക്കു മീതെ വീശി .

ഷെറിൻ നെറ്റിയിൽ കൈ വച്ചു കണ്ണുകൾ കോച്ചി കൊണ്ട് ബോട്ടിലേക്കു നോക്കി .ബോട്ടിൽ ഉള്ളിൽ നിന്നും ഒരാൾ തിരിച്ചും കൈകൾ വീശുന്നുണ്ടായിരുന്നു .
ഒരു ബ്ലൂ കളർ ഫിഷിങ് ബോട്ട് ആയിരുന്നു അത് .കണ്ടിട്ട് നല്ല പഴക്കം തോണിക്കുന്നുണ്ട് . പഴയ എൻജിൻ ആയതുകൊണ്ട് തന്നെ ബോട്ട് എടുത്തു വരുംതോറും ശബ്ദം കൂടി കൂടി വന്നു .

ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു തൻ്റെ കൈയിലുണ്ടായിരുന്ന ടോപ് എടുത്തു ധരിച്ചു .മെല്ലെ മെല്ലെ സമീപിച്ചു കൊണ്ടിരുന്ന ബോട്ടിനെ ഷെറിൻ സന്തോഷത്തോടെയും ഭീതിയോടെയും വീക്ഷിച്ചു .അവളെ അലട്ടികൊണ്ടിരുന്ന ഒരു വിഷയം .അതായിരുന്നു അവളെ തൻ്റെ മകനെ ഐലണ്ടിന്റെ ഉള്ളിലേക്കു പറഞ്ഞു വിടാൻ വേണ്ടി പ്രേരിപ്പിച്ചത് .അത് സത്യം ആവരുത് എന്ന് അവൾ പ്രാർത്ഥിച്ചു .വന്നു
കൊണ്ടിരിക്കുന്നത് തനിക്കും മകനും വേണ്ടി വരുന്ന സംരക്ഷണമാണോ അതോ അപകടമാണോ എന്ന് അവൾക്കു അറിയില്ല .പക്ഷെ ദൈവമായി ഒരുക്കിക്കൊടുത്ത ഈ അവസരം കൈവിടാൻ അവൾ തയാറായില്ല .എന്തുവന്നാലും നേരിടാനുള്ള മനസോടെ അവൾ മുന്നോട്ടു നടന്നു .

(തുടരും)

പ്രിയ വായനക്കാരെ ,
ആദ്യം തന്ന ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു .വൈകാൻ കാരണം ജോലി യോ ആരോഗ്യപ്രശ്നമോ ഒന്നും അല്ല . സത്യം പറഞ്ഞാൽ മടിയായിട്ടാണ് .കഥ എഴുതാൻ തുടങ്ങിയപ്പോ ഉണ്ടായിരുന്ന ഉത്സാഹം പിന്നെ എവിടെവെച്ചോ നഷ്ട്ടപെട്ടു .എന്റെ ജീവിതത്തിൽ ഞാൻ എടുത്ത എല്ലാ കാര്യങ്ങളും അങ്ങനെത്തന്നെയായിരുന്നു .
ഒരു മാസം കഴിഞ്ഞു ഞാൻ വെറുതെ ആദ്യ ഭാഗത്തിന് കിട്ടിയ കമ്മെന്റ്സ് എടുത്തു വായിച്ചു .എല്ലാരും തന്ന പോസിറ്റീവ് കമ്മെന്റ്സ് ആണ് എന്നെ രണ്ടാം ഭാഗം എഴുതാൻ വേണ്ടി പ്രേരിപ്പിച്ചത് .നിങ്ങളുടെ പോസിറ്റീവ് കമ്മെന്റ്സ് ആണ് എന്റെ മോട്ടിവേഷൻ .അതുകൊണ്ടു തന്നെ ഈ ഭാഗത്തിനും നിങ്ങളിൽ നിന്നും കമ്മെന്റ്സ് പ്രതീക്ഷിക്കുന്നു ..എഴുത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിലും പറയാൻ മടിക്കണ്ട .

ഇനി കഥയെ കുറിച്ച് . ഒരു സയൻസ് ഫിക്ഷൻ ഫാന്റസി സീരീസ് ആണ് ‘വൈ സീരീസ് ‘ .ചെറുപ്പം മുതലേ മൂവിസ്ഉം സീരീസും കോമിക്‌സും ബുക്ക്സ് ഉം ഇഷ്ടപെട്ട ഒരു ഇരുപത്തിയഞ്ചു വയസുകാരന്റെ ഉള്ളിലുണ്ടായ ഒരു ആശയം .
ആദ്യത്തെ മൂന്ന് ഭാഗങ്ങൾ മുഖ്യ കഥയിലേക്കുള്ള ഡെവലൊപ്മെന്റ് ആണ്.ഞാൻ എൻ്റെതായ ഒരു ഫാന്റസി വേൾഡ് ആണ് ഇവിടെ രൂപീകരിക്കാൻ നോക്കുന്നത് . അതിനാൽ ഓരോ പേജ് എഴുതാനും എനിക്ക് അധികം സമയം വേണ്ടി വരുന്നുണ്ട് . മറ്റുള്ളവരെ പോലെ ഓരോ ആഴ്ചയിലും എനിക്ക് ഒരു ഭാഗം പൂര്ണമാകാൻ കഴിയില്ല. എന്നാലും എനിക്ക് പറ്റുന്നിടത്തോളം വേഗത്തിൽ ഞാൻ കമ്പ്ലീറ്റ് ചെയ്യാൻ ശ്രമിക്കാം .
******************************************************

തണുപ്പത് മരവിച്ചു പോയ ടോണിയുടെ കൈകൾ തേച്ചു കൊണ്ടിരിക്കെ ഷെറിൻ അവളുടെ വാച്ചിലേക്ക് നോക്കി .സമയം 6:20 .

നക്ഷത്രപൂര്‍ണ്ണമായ രാത്രിയിൽ കൊടുംതണിപ്പിനെ വെല്ലുവിളിച്ചു കൊണ്ട് ഷെറിനും ടോണിയും സ്പോയ്ലറിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മണിക്കൂർ മൂന്ന് ആയി…
സമയം ആറു ആയിട്ടും സൂര്യൻ ഉദിച്ചില്ല .അത് അവൾ കരുതിയിരുന്നത് തന്നെയാണ് .
തണുത്തു വിറച്ചുകൊണ്ടിരുന്ന ടോണിയെ കാണുമ്പോൾ അവളുടെ മനസ്സ് കിടന്നു നീറുകയായിരുന്നു.അവൾ അവനെ തൻ്റെ മാറോടു കൂടുതൽ ചേർത്ത് പിടിച്ചു ..എന്നിട്ടു പിറകുവശത്തു കൂടി നല്ല മുറുകെ കെട്ടി പിടിച്ചു …

Leave a Reply

Your email address will not be published. Required fields are marked *