വൈ : ദി ബിഗിനിങ് – 2 1

വാച്ചിൽ സമയം നോക്കി സമയം 4 .സൂര്യൻ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.’ഡിസെമ്പർ 5 ‘അവൾ ഇന്നലത്തെ തീയതി മനസ്സിൽ ഓർത്തു ..

“വിന്റർ ഈസ് കമിങ് “ഷെറിൻ തനിക്കു താനെ പറഞ്ഞു .
താൻ പറഞ്ഞ വാക്യം ഓർത്തിട്ടു അവൾക്കു ചിരി വന്നു ..
“അറ്റ് ലീസ്ട് തേർ ഈസ് നോ വൈറ്റ് വാക്കർ ഹിയർ ……”അവൾ തലയാട്ടി കൊണ്ട് പറഞ്ഞു ..
വരും ദിവസങ്ങളിൽ തണുപ്പു കൂടും എന്ന് അവൾ ഓർത്തു .രാത്രി വെളിച്ചത്തിനും ചൂടിനും തീ അനിവാര്യമാണ് .ഷെറിൻ വേഗം തന്ന തീ ഒരുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങി .

കുറച്ചു നേരത്തിന്റെ ശ്രമത്തിനു ശേഷം ഷെറിൻ തീ ഒരുക്കാനുള്ള സാമഗ്രികൾ തയാറാക്കി .ഉണങ്ങിയ മരക്ഷണത്തിന്റെ ചുള്ളികൾ ,ഇലകൾ ,കുറച്ചു കോട്ടൺവുഡ് മരത്തൊലിയും പിന്നെ ഒരു മറകഷ്ണവും .മരക്ഷണത്തിൽ ഒരു തുളയിട്ടു അതിൽ കുറച്ചു കോട്ടൺ വുഡ് മരത്തൊലിയിൽ നിന്നും എടുത്ത മൃദുവായ നാരുകൾ ഇട്ടു .പിന്നെ അറ്റം കൂർപ്പിച്ച ഒരു വടി കൊണ്ട് ആ തുളയിൽ ഇട്ടു കറക്കാൻ തുടങ്ങി ..ഏറെ പ്രയാസപ്പെട്ടതിനു ശേഷം ആ തുളയിൽ നിന്നും പുക വരാൻ തുടങ്ങി .ഷെറിൻ സൂക്ഷിച്ചു ആ നാരുകൾ മെല്ല മറ്റു ചുള്ളിക്കൊമ്പുകളിലേക്കു ഇട്ടു ..അത് മെല്ല മെല്ല കത്താൻ തുടങ്ങി .ടോണി വെള്ളമായി തിരിച്ചു വരുമ്പോളേക്കും ഷെറിൻ
ഷെറിന്റെ ജോലി പൂർത്തിയാക്കിയിരുന്നു …ഒരു കയ്യിൽ രണ്ടു മുള കഷ്ണം നിറയെ വെള്ളവും , മറുകൈയിൽ നാലു അഞ്ചു പഴവും പിന്നെ ഒരു പഴുത്തു തുടിച്ച പൈനാപ്പിൾ പഴവും ..

“ഹൌ ഡിഡ് യു …….നെവർ മൈൻഡ് ..”ഷെൽട്ടർ ന്റെ തൊട്ടു താഴെയായി ആളിക്കത്തുന്ന അഗ്നി കണ്ടു ടോണി തലയാട്ടി കൊണ്ട് പറഞ്ഞു …
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ കൈയിലുള്ള മുള കഷ്ണം വാങ്ങി കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയുടെ മേല സമാന്തരമായി കെട്ടിവച്ച കൊമ്പിന്മേൽ കെട്ടി വെച്ചു.

“രാത്രി തണുപ്പ് കൂടാൻ സാധ്യത ഉണ്ട് …ഇനിമേൽ ചൂടുവെള്ളം കുടിച്ചാൽ മതി” ഷെറിൻ അവളുടെ വാച്ചിൽ സമയം നോക്കി കൊണ്ട് ടോണി യുടെ അരികിൽ പോയി ഇരുന്നു .ടോണി രണ്ടു പഴം അമ്മയുടെ നേരെ നീട്ടി .

“താങ്ക്സ് ..അത് എങ്ങനാ കഴിക്കാന് പ്ലാൻ ??”അവന്റെ കയ്യിലിരുന്ന പൈനാപ്പിൾ നെ നോക്കിനടു ഷെയ്ൻ ചോദിച്ചു ..

“വെയിറ്റ് ആൻഡ് സീ ..”ടോണി തന്റെ കയ്യിലിരുന്ന കല്ല് കൊണ്ട് പൈനാപ്പിൾ ന്റെ ചുറ്റും ചെത്താൻ തുടങ്ങി .ഏറെ കഷ്ട്ടപെട്ടെങ്കിലും ടോണി അത് വൃത്തിയാക്കി എടുത്തു .എന്നിട്ട് ഒരു കഷായം മുറിച്ചിട്ട് ഷെറിൻ നു കൊടുത്തു.അവന്റെ പ്രവർത്തികൾ എല്ലാം ഷെറിൻ വിസമയത്തോടെ കണ്ടുകൊണ്ടിരുന്നു . ഒരു യുദ്ധം ജയിച്ച സന്ദോഷം ഉണ്ടായിരുന്നു അവന്റെ മുഖത്തു .

“നീ ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ടോണി..”അവൾ അവന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു .
“ഞാൻ ഇല്ലെങ്കിലും മമ്മി കു ഒരു കുഴപ്പവും ഉണ്ടാകില്ല .ഇപ്പൊ തന്ന എല്ലാം മമ്മി തന്ന അല്ലെ ചെയ്ത … മമ്മി ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ എന്ത് ചെയുവായിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത് .. ”
ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി .ഷെറിന്റെ ജീവിതത്തിലെ ടോണി യുടെ പങ്കു അവൻ അറിഞ്ഞിരുന്നില്ല .ഇപ്പോൾ തൻറെ ശരീരത്തിലെ നാഡി തുടിക്കുന്നത് പോലും അവനു വേണ്ടിയാണു . .തന്റെ മകന് വേണ്ടി .അവന്റെ ജീവന് വേണ്ടി. പലതവണയും ആത്മഹത്യ പ്രേരണ ഉണ്ടായിരുന്നെങ്കിലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന് വേണ്ടി അവൾ ജീവിച്ചു .ടോണി ജനിച്ചപ്പോൾ നഴ്‌സ്‌ എടുത്തു അവളുടെ മാറിലേക്ക് വച്ച നിമിഷം അവൾ നിറകണ്ണുകളോടെ അവനു വാക്കു കൊടുത്തിരുന്നു, ‘ഞാൻ ജീവിക്കും ,നിനക്ക് വേണ്ടി .. ‘ .

ഭക്ഷണം കഴിച്ചതിനു ശേഷം രണ്ടു പേരും ആ തീരത്തു മനോഹരമായ കാഴ്ച കണ്ടുകൊണ്ടിരുന്നു .
സൂര്യൻ പടിഞ്ഞാറു വശത്തു അസ്തമിച്ചു .സൂര്യന്റെ സമാപ്തിയിൽ ചന്ദ്രൻ ഉടലെടുത്തു .എങ്ങെന്നുമില്ലാതെ പരന്നുകിടക്കുന്ന കടലിൽ അവന്റെ പ്രകശം
പ്രതിഫലിച്ചുകൊണ്ടിരുന്നു .ലക്ഷകണക്കിന് നക്ഷത്രങ്ങൾക്ക് ജീവൻ വെച്ചു തുടങ്ങി .അലയടിച്ചു കൊണ്ടിരുന്ന തിരമാലകൾ അതിന്റെ ജ്വാലയിൽ തിളങ്ങിക്കൊണ്ടിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *