സൂര്യോദയം കണ്ടുകഴിഞ്ഞപ്പോൾ അവളുടെ മാനസികാവസ്ഥ ഉയർന്നു. എന്നിരുന്നാലും, ഒരു ദ്വീപിൽ കുടുങ്ങിയ ഭയവും ഭീഷണിയും അവൾക്കു ഉണ്ടായിരുന്നു .
തൽഫലമായി, അവൾക്ക് കഠിനമായ തലവേദനയെടുത്തു , അതിനാൽ അവൾ മണലിൽ ഇരിക്കാൻ തീരുമാനിച്ചു. ഇരുന്നുകൊണ്ട്, അവൾ ദ്വീപ് നിരീക്ഷിച്ചു, അവർ വെള്ളത്താലും മറ്റ് ചില ദ്വീപുകളാലും ചുറ്റപ്പെട്ടതായി മനസിലാക്കി .
ദ്വീപിന് ചുറ്റുമുള്ള വെള്ളം സ്ഫടികം പോലെ വ്യക്തമാണ്, അവൾക്കു കടലിന്റെ ആഴം കാണാൻ കഴിയുമായിരുന്നു .വീണ്ടും, അവൾ സ്വയം വലിച്ചു പിന്നിലേക്ക് തിരിഞ്ഞു; അതൊരു ഉഷ്ണമേഖലാ പറുദീസ പോലെ തോന്നി. ചായം പൂശിയതുപോലെയുള്ള പച്ചപ്പും സമൃദ്ധമായ സസ്യജാലങ്ങളും അവിടെ പരന്നുകിടക്കുകയായിരുന്നു .
അവൾ താഴെ ഇപ്പോളും കണ്ണുകൾ അടച്ചു നീട്ടി ശ്വാസം വിട്ടുകൊണ്ടിരുന്ന ടോണി യെ നോക്കി .
“ടോണി ,”അവൾ അവന്റെ എടുത്തെക് ചേർന്നു ഇരുന്നു നെറ്റിയിൽ തലോടി വിളിച്ചു .
അവൻ കണ്ണുകൾ തുറന്നു അമ്മയെ നോക്കി കൊണ്ട് ചെറുതായി പുഞ്ചിരിച്ചു .
“വീ ആർ അലൈവ് !!”അവൻ അന്പരപോടെ പറഞ്ഞു .
“എസ് . വീ ആർ …”മകന്റെ സന്ദോഷം അവളുടെ മുഖത്തിലും ഒരു ചിരി വിടർത്തി ..
“കുറച്ചു നേരത്തേക്ക് ഞാൻ ഒരു ഫാന്റസി മൂവി യിൽ അകപെട്ടെന് തോന്നിപോയി .. മമ്മി ഒകെ അല്ലെ ??ഒന്നും പറ്റിയില്ലലോ ??”
“മമ്മി കു ഒന്നും ഇല്ല ..മോന് കൊഴപ്പം ഒന്നും ഇല്ലല്ലോ ..”
“നൊപ് !!! ഐ ആം ടോട്ടലി ഫൈൻ.. “അവൻ നേരെ എണീറ്റ് നിന്ന് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു .
“ബ്യൂട്ടിഫുൾ ..അല്ലെ ??”വിസ്മയത്തോടെ ചുറ്റും നോക്കി കൊണ്ടിരുന്ന മോനോട് ഷെറിൻ ചോദിച്ചു ..
“വെരി ബ്യൂട്ടിഫുൾ …” അവൻ തലയാട്ടികൊണ്ടു പറഞ്ഞു ..”
അപ്പോളാണ് അവന്റെ വിണ്ടു കീറിയ ചുണ്ടുകൾ അവൾ വീണ്ടും ശ്രദ്ധിക്കുന്നത് .
“മോന് നല്ല ദാഹം ഉണ്ട് ല്ലേ ??”
“മ്മ്മ് “..
‘കുടി വെള്ളം .അതിജീവനത്തിനു മുഖ്യമായ ഒരു കടകം’അവൾ മനസ്സിൽ പറഞ്ഞു .
“വാ മോനെ,വെള്ളം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് നോകാം ” അവൾ ആ ഐലൻഡ് ന്റെ ഉള്ളിലേക്കു കടക്കാൻ ഒരുങ്ങികൊണ്ടു പറഞ്ഞു .
ടോണി അവളുടെ പിന്നാലെ കൂടി .
ഷെറിൻ ഐലണ്ടിന്റെ ഉള്ളിലേക്ക് നടന്നുകൊണ്ടിരുന്നു . എങ്ങും പക്ഷികളുടെ ശബ്ദം ഉയരാൻ തുടങ്ങി. മനസ്സിന് ആവിശ്യപെട്ടിരുന്ന സ്വാതന്ത്ര്യവും സന്തോഷവും അവ നൽകി .ഇരുവശങ്ങളിലും കൂറ്റൻ മരങ്ങളും ചെടികളും.ഷെറിൻ ഇതുവരെ എവിടേയും കണ്ടിട്ടില്ലാത്ത മരങ്ങളാണ് ചുറ്റും .അവിടേയും ഇവിടേയും ആയി കൂറേ പൂത്തുകിടക്കുന്ന വാഴകളും പൈനാപ്പിൾ ചെടികളും അവളുടെ ശ്രദ്ധയിൽ പെട്ടു.അങ്ങനെ കുറച്ചു നേരം മുന്നോട്ടു പോയപ്പോൾ അവൾ പെട്ടന്നു ചലനം നിശ്ചലമാക്കി .ഒരു കൈ ഉയർത്തി ടോണി യെയും നിൽക്കാൻ ആവിശ്യപ്പെട്ടു.അതെ അരുവിയുടെ ശബ്ദം ….
ടോണി യെ നോക്കി കൊണ്ട് ഒരു വിരൽ ചെവിയിൽ മുട്ടിച്ചു വലതുഭാഗത്തേക്കു ചൂണ്ടികാണിച്ചു ..ശബ്ദത്തെ പിന്തുടർന്ന ഷെറിൻ ഒരു അരുവിയുടെ ചുറ്റുംഎത്തിപെട്ടു .വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത് .
ചുവപ്പ്, മഞ്ഞ, പർപ്പിൾ , പിങ്ക് നിറങ്ങളിലുള്ള മനോഹരമായ പൂക്കൾ ചെറിയ അരുവികളുടെ തീരത്ത് സന്തോഷത്തോടെ വിശ്രമിച്ചു.അരുവികൾക്കു അടുത്തുകൂടി നടക്കുമ്പോൾ , പാറക്കെട്ടുകളിൽ വെള്ളമൊഴുകുന്നതിന്റെ ശബ്ദവും, കാറ്റ് മെല്ലെ വീശിയടിക്കുമ്പോൾ ഇലകൾ തുരുമ്പെടുക്കുന്ന ശബ്ദവും കേൾക്കാൻ ഷെറിന് അനുവദിച്ചു, ഒപ്പം സമാധാനത്തിന്റെ അനുഭൂതിയും.
അവൾ ആ അരുവിയിൽ നിന്നും ഒരു കൈപിടി വെള്ളമെടുത്തു കുടിച്ചു നോക്കി ..എന്നിട്ടു തലയാട്ടികൊണ്ടി ടോണി യെ നോക്കി .എന്നിട്ടു ടോണി യും ഇരു കൈകൾ കൊണ്ട് അവന്റെ ദാഹം ശമിച്ചു ….ആ മനോഹരമായ അരുവിയെ പിന്തുടർന്നു പോകാൻ ഷെറിൻ തീരുമാനിച്ചു .ഐലൻഡ് ന്റെ മധ്യമായാണ് ഈ അരുവി സ്ഥിതി ചെയ്യുന്നതു അന്ന് അവൾ മനസിലാക്കി .കുറച്ചു നേരം നടന്നപ്പോൾ അരുവിയുടെ ശബ്‍ദം കൂടി കൂടി വരാൻ തുടങ്ങി .ഒരു ചെറിയ വെള്ളച്ചാട്ടം ആയിരുന്നു അത് ഏകദേശം ഒരു പത്തു അടി ഉയരത്തോളം … ഇടതു വശത്തു കൂടി അവർക്കു ഇനി മുന്നോട്ടു പോകാൻ വഴികളില്ലായിരുന്നു .അരുവിയുടെ അക്കരെ കടക്കണം .ഷെറിൻ ടോണി യുടെ കൈകൾ പിടിച്ചു കൊണ്ട് അരുവിയിലേക്കു ഇറങ്ങി …തെളിഞ്ഞ വെള്ളത്തിൽ അടിയിൽ കിടക്കുന്ന പാറക്കല്ലുകൾ വളരെ വ്യകതമായി കാണാമായിരുന്നു ..
