സമർപ്പണം – 1അടിപൊളി  

ഞാൻ അവളുടെ താടിയിൽ പതുക്കെ പിടിച്ച് മുഖമുയർത്തി , ആ കണ്ണുകൾ നനഞ്ഞിരുന്നു ,

“”എന്താടി മോളെ ഇതൊക്കെ?!!    ഞാൻ കുഞ്ഞ് ആയിരിക്കുമ്പോൾ മുതൽ കേൾക്കുന്നതാണ് , അതൊക്കെ എനിക്ക് വിഷമം ഒന്നുമില്ല !!!,,

“”ഉറപ്പാണല്ലോ അല്ലേ ?!!””

“”അതേടി , അല്ല നിനക്കെന്താ ഇപ്പോ ഇത്ര വിഷമിക്കാൻ ?!!!!             കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ കൈ പുറകിലൂടെ ഇട്ട് ഞങ്ങൾ രണ്ടുപേരും സോഫയിൽ പോയിരുന്നു.  എൻറെ തോളിലോട്ട് തലയും വെച്ച് അവൾ പറഞ്ഞു തുടങ്ങി  .

“”നമ്മളൊക്കെ എല്ലാം ഒരുപോലെയാണ്, നിനക്ക് ഓർമ്മ വെച്ച കാലം മുതൽ അപ്പനും അമ്മയും ആരാണെന്നറിയില്ല,  എനിക്കാണേലും  20 വർഷം ഉണ്ടായിരുന്നിട്ടുപോലും അവർക്ക് എന്നെ വേണ്ട പോലും , നന്ദനൊരു പാവമാടാ.!!!! “ആരുമില്ലാത്തവൻ “അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത് . ഞാൻ വീട്ടിൽ നിന്നിറങ്ങിയതിന്റെ ഒരു മാസം മുൻപേ അവരും പോയി .

വാപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞത് കേട്ട് അവനെ ഞാൻ ഒഴിവാക്കാൻ ഒക്കെ വിചാരിച്ചതാണ് .വീട്ടിൽ വേറെ കല്യാണം ആലോചിക്കുമ്പോൾ ഇതൊന്നും നടക്കില്ല എന്ന് ഞാൻ ഒരു വട്ടം പറഞ്ഞതുമാണ് അവനോടു,   “എൻറെ പുറകെ ഒരുപാട് നടന്ന , എന്നെ ഒരുപാട് ചിരിപ്പിച്ച , എന്നെ ജിവനേക്കാൾ ഏറെ സ്നേഹിച്ച, അവനെ ഞാൻ എന്റെ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് വേണ്ടാന്ന് വെക്കാൻ വരെ തയ്യാറാക്കുക ആയിരുന്നു.

പക്ഷേ അമ്മ കൂടെ പോയപ്പോൾ തീർത്തും അവൻ ഒറ്റപ്പെട്ട പോലെയായി , ഞാൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒന്നും എതിർത്ത് പറയാതെ  “””അവരെ വിഷമിപ്പിക്കേണ്ട!””” എന്നും പറഞ്ഞ് പോയവനാ. പിറ്റേന്ന് ഞാൻ കേൾക്കുന്നത് കൈയിലെ ഞരമ്പ് മുറിച്ച് ഒരുപാട് രക്തം എല്ലാം പോയി ഹോസ്പിറ്റൽ ആണെന്നാണ് .

ഓടിക്കിടച്ച് അവിടെ എത്തിയപ്പോഴേക്കും ഐസിയുവിൽ കിടക്കുന്ന അവനെയാണ് കണ്ടത്.  അവനോട് സംസാരിച്ചപ്പോൾ കണ്ണുകൾ നിറച്ച് എന്നോടു പറഞ്ഞു “”വേണമെന്ന് കരുതി ചെയ്തതല്ലെടീ.!!   എത്ര കിടന്നിട്ടും ഉറക്കം വന്നില്ല ,അമ്മ പോയപ്പോൾ കരുതിയത് നീ എങ്കിലും ഉണ്ടെന്നാണ് , നീയും “ഇല്ല “എന്ന് പറഞ്ഞപ്പോൾ കയ്യിന്നു പോയത് ആണ് !””നീ പേടിക്കണ്ട ഇനി ഞാൻ ഒന്നും ചെയ്യില്ല! , പൊയ്ക്കോ !!!

നെഞ്ച് നീറിക്കൊണ്ടാവാൻ അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു എനിക്ക് ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേക്കും ഇക്കാക്കയും അമ്മാവന്മാരും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു,  ഉമ്മയോട് വാപ്പയോടും ഞാൻ കരഞ്ഞു പറഞ്ഞതാ, വാപ്പക്ക് മനസ്സിലായെങ്കിലും അങ്ങേർക്ക് വേറെ ചോയ്സ് ഇല്ലായിരുന്നു,  കല്യാണം ഉറപ്പിക്കൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. കുടുംബത്തിൽ തന്നെ ഒരു അമമായിയുടെ മകനായിരുന്നു,

കല്യാണ ദിവസത്തിന് ഒരാഴ്ച മുൻപ് ഞാൻ ഒരു ചെറിയ ബേഗിൽ സാധനങ്ങളും എടുത്ത് അവൻറെ കൂടെ ഇറങ്ങി , നേരെ ബാംഗ്ലൂർ, ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഇവിടെ.  ഞാൻ എം കോമും അവൻ എൻജിനീയറും ആയതുകൊണ്ട് ഞങ്ങളുടെ ഫ്രണ്ട് പെട്ടെന്ന് തന്നെ ജോലി ശരിയാക്കി തന്നു. ഒരു 15 ദിവസം കഴിഞ്ഞ് കാണും ഡാ,….

അമ്മാവന്മാരും ഇക്കാക്കയും ഇവിടെ വന്ന് കച്ചറ ഉണ്ടാക്കി അവനെ ഒരുപാട് അടിച്ചു,  എന്നെയും ,….. “നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ട് ഇല്ല ,!

എന്ന് ഞാൻ പറഞ്ഞത് കേട്ട് ആവാം വാപ്പിച്ചി കാറിൽ നിന്നും ഇറങ്ങിവന്നു. “ഇനി അവരെ ഒന്നും ചെയ്യേണ്ട, നമുക്ക് പോകാം നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട,!    ” കണ്ണ് നിറച്ച ഉപ്പയെ ഞാൻ ആദ്യമായി അന്നാണ് കണ്ടത്.

നാട്ടിൽ ഇവർ കൊടുത്ത ഒരു പരാതി ഉണ്ടെന്നറിഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു , എന്നു പറഞ്ഞ് കേസിന്റെ കോംപ്ലിക്കേഷൻ ക്ലിയർ ചെയ്തു.  ഞങ്ങൾ തിരികെ പോന്നു.  അങ്ങിനെയിരിക്കെയാണ് ജോൺസൺ ചേട്ടായി ഒരിക്കെ എന്നെ കാണാൻ വന്നതും നമ്മുടെ കമ്പനിയിൽ എനിക്ക് ജോലി വാങ്ങിത്തന്നതും,

കുറച്ചുദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് വാപ്പച്ചി ജോൺസൺ ചേട്ടായുടെ ഫ്രണ്ട് ആണെന്ന്.  വാപ്പച്ചി പറഞ്ഞാണ് എനിക്ക് ജോലി തന്നത് എന്നെല്ലാം , നെഞ്ചിൽ ഒരു പിടയിലായിരുന്നു ജോലിയിൽ കയറി രണ്ടു മാസക്കാനായി കാണും , ജോൺസൺ സാർ എന്നോട് പറഞ്ഞു . “ഞങ്ങൾ നാട്ടിൽ പോവുകയാണ്,  നിൻറെ വാപ്പക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട് ,

നീ പോരുന്നോ ?!!    “””എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. നന്ദുവിനും സന്തോഷമായിരുന്നു കേട്ടോ അവനോ ആരുമില്ല നിൻറെ കുടുംബമെങ്കിലും നന്നായാൽ “ഞാൻ ഇല്ലാതായാൽ നിനക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് സമാധാനിക്കാം അല്ലോ” എന്നാണ് ആ പാവം പറഞ്ഞത്, പക്ഷേ വിധി വീണ്ടും വേദന മാത്രമാണ് എനിക്ക് തന്നത് . അന്ന് വൈകിട്ട് തന്നെ ആ വാർത്തയും എന്നെ തേടിയെത്തി .

“എൻറെ ഉപ്പ “മരണപ്പെട്ടിരിക്കുന്നു”. അറ്റാക്ക് ആയിരുന്നു.  ജോൺസൺ സാറിനൊപ്പം നന്ദനയും കൂട്ടി നാട്ടിലെത്തിയെങ്കിലും ഒന്ന് കാണാൻ പോലും അവര് സമ്മതിച്ചില്ല.  ഖബറിൽ പുറത്തു പോയി കുറെ കരഞ്ഞു . തിരിച്ച് ഇവിടെ വന്നെങ്കിലും ഇക്കാക്കയും അമ്മാവന്മാരും വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൻ പോയത്,.

“ഞാനും പെട്ടെന്ന് തന്നെ പോവുമെടാ…!!!

ഒരു വലിയ കഥ ഒറ്റയടിക്ക് കേട്ട് തീർന്ന പോലെ ഞാൻ അവളെ നോക്കി, ഇതെല്ലാം പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ ബനിയൻ ആകെ നനഞ്ഞിരുന്നു. “” എടീ മതി ഇപ്പോൾ നമുക്ക് രണ്ടുപേർക്കും നമ്മളെ അറിയാം , ഫ്ലാഷ് ബാക്ക് ഇനി വേണ്ടട്ടോ,!”””  നമുക്ക് ഇങ്ങനെ അടിച്ചുപൊളിക്കാം പോകുന്നതുവരെ”!!  അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു എൻറെ കയ്യിൽ, കണ്ണുകൾ തുടച്ച് അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇത്രയൊക്കെ അനുഭവിച്ചിട്ടാണല്ലോ ഈ പെണ്ണ് തുള്ളിച്ചാടി നടക്കുന്നത് എൻറെ കണ്ണുകളിലും ഈറൻ അണിഞ്ഞു.

 

“അല്ല പോത്തേ ?!!!       ഇത്രയൊക്കെ നീ അവനെ സ്നേഹിച്ചിട്ടും വേറൊരുത്തന്റെ നെഞ്ചത്ത് കയറി കിടക്കുന്ന നീ എന്തൊരു ദുഷ്ടയാടി ?!!!         അവൾ പൊട്ടിച്ചിരിച്ചു

“” നീ എൻറെ ബെസ്റ്റ് അല്ലടാ ?!!!          ഞാനും ചിരിച്ചു . പതുക്കെ എൻറെ മേലിൽ നിന്നും അവൾ അകന്നുമാറി.

” ഞാൻ ചുമ്മാ പറഞ്ഞതല്ലേ !! അപ്പോഴേക്കും നീ മാറിയോ ഡാ ?!”””

“വേണ്ടട്ടോ !,       “നിന്നെ ഞാൻ വിഷമിപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായി അതാ ഇങ്ങനെയൊക്കെ,!,

“ഒന്ന് പോടീ സുന്ദരിക്കുട്ടി ,!!,             എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടു .പുറത്തു നല്ല കോരി ചെരിയുന്ന മഴ !…………..        // ഞങ്ങൾ ആ ബാൽക്കണിയിൽ പോയി നിന്ന് ബിയർ അടിച്ചു , കുറച്ചു കഴിഞ്ഞ് പൊറാട്ടയും ബീഫും അതും കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *