അഞ്ചന ചേച്ചി – 7അടിപൊളി  

Anjana Chechi Part 7

[ Author : Cyril ] [ Previous Part ] [ www.kambi.pw ]


 

അവസാനം ഒരു ചിന്തയും ഇല്ലാതെ ഞാൻ പിന്നെയും ഉറങ്ങി.

“വിക്രം..!!” പേടിച്ച് പോയ മറിയയുടെ അലര്‍ച്ച എവിടെനിന്നോ കേട്ടതു പോലെ തോന്നി.

“ദൈവമേ…! എന്റെ വിക്രം….!! എന്ത് അവിവേകമാ നി കാണിച്ചത്!?” അഞ്ചനയുടെ ഹൃദയം പൊട്ടിയുള്ള വിളിയും ദൂരെ എവിടെനിന്നോ കേട്ടതായി തോന്നി.

പിന്നേം പിന്നെയും അഞ്ചനയും മറിയയുടെയും നിലവിളി കേട്ടപ്പോൾ ആണ് എന്റെ തലച്ചോറ്‌ ഉണർന്നത്.. പക്ഷേ എന്റെ കണ്ണുകളെ തുറക്കാന്‍ കഴിഞ്ഞില്ല. ഒന്ന് അനങ്ങിയപ്പോ ദേഹത്ത് അങ്ങിങ്ങായി ചില്ലുകള്‍ പോറി നീറ്റലുണ്ടാക്കി. ഞാൻ മൂളി കൊണ്ട്‌ എഴുനേൽക്കാൻ ശ്രമിച്ചു.

ഉടനെ കരഞ്ഞ് ഒച്ചപ്പാട് ഉണ്ടാക്കി കൊണ്ട്‌ നാല് കൈകൾ എന്നെ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചതും അതൊക്കെ തട്ടി മാറ്റിക്കൊണ്ട് എന്റെ കണ്ണുകളെ ഞാൻ പതിയെ തുറന്നു നോക്കി.

ഹാളാകെ ചിതറി കിടന്ന അവശിഷ്ടങ്ങള്‍ക്ക് മീതേയായിരുന്നു ഞാൻ വീണു കിടന്നിരുന്നത്. അതുകാരണം എന്റെ ശരീരത്തിൽ ഒരുപാട്‌ ചെറിയച്ചെറിയ മുറിവുകള്‍ ഏറ്റിരുന്നു. ചെറിയ മുറിവുകള്‍ ആണെങ്കിലും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുറിഞ്ഞിരുന്നത് കൊണ്ട്‌ രക്തത്തില്‍ കുളിച്ചത് പോലെ ദേഹമാകെ രക്തം പടര്‍ന്നിരുന്നു.

“എന്താ പറ്റിയത്, വിക്രം…?” മറിയ പിന്നെയും പേടിച്ചലറി. “എന്താണ് നി കാണിച്ചത്..?” അവള്‍ കരഞ്ഞു വിളിച്ചു.

“എന്തിനാ നീ ഇങ്ങനെയൊക്കെ ചെയ്തത്?”അഞ്ചന ചോദിച്ചു. “ഇവന്‍റെ ദേഹത്തൊകെ വെറും രക്തമാണല്ലോ എന്റെ ദൈവമേ..!” അഞ്ചന കരഞ്ഞു വിളിച്ചു. “എല്ലാം എന്റെ തെറ്റ്… നിന്നെ വിട്ടിട്ട് പോയത് ഞാൻ ചെയ്ത കുറ്റം…!!” അഞ്ചന ഓരോന്നും പറഞ്ഞ്‌ ഏങ്ങിയേങ്ങി കരഞ്ഞു.

“ഇപ്പോൾ നിനക്ക് സന്തോഷമായോ, മറിയ?!” അഞ്ചന അലറി. “അവനോട് വെറുപ്പ് കാണിച്ചാല്‍.. അവനെ ഒഴിവാക്കി നടന്നാല്‍.. അവന്‍ എന്നില്‍നിന്നും പിന്തിരിയുമെന്ന് പറഞ്ഞ്‌ നീയല്ലേ എന്നെ നിര്‍ബന്ധിച്ചത്…? ഇപ്പൊ അവനെ ഈ അവസ്ഥയില്‍ ആക്കിയപ്പോ നിനക്ക് തൃപ്തിയായില്ലേ..?” കടുത്ത കോപത്തോടെ അഞ്ചന പിന്നെയും അലറി.

പക്ഷേ ഒന്നും പറയാതെ മറിയ കുറച്ചു നേരം പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്.

ഞാൻ താഴേ നിന്ന് മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചതും അവർ പിന്നെയും എന്നെ താങ്ങി സഹായിക്കാൻ ശ്രമിച്ചു. പക്ഷേ അവരെ ഞാന്‍ തൂത്തു മാറ്റി കൊണ്ട്‌ ചീറി.

“എന്റെ കാര്യം നോക്കാൻ എനിക്കറിയാം. ആരുടെയും സഹായം എനിക്കു വേണ്ട. നിങ്ങളെ എനിക്ക് കാണണ്ട… നിങ്ങളോട് സംസാരിക്കാനും എനിക്ക് താല്പര്യമില്ല.” അതും പറഞ്ഞ്‌ ഞാൻ എങ്ങനെയോ എഴുനേറ്റ് നടന്ന് എന്റെ റൂമിൽ കേറി വാതിലിനെ പൂട്ടി.

ഷവറിന് താഴെ ഒരു മണിക്കൂര്‍ എങ്കിലും ഞാൻ ചിലവഴിച്ചിട്ടുണ്ടാകും. അവസാനം എന്റെ ശരീരത്തിൽ ഉണങ്ങി പറ്റിപ്പിടിച്ചിരുന്ന രക്തമെല്ലാം ഒഴുകി പോയി.

നാവോ കവിളിന്‍റെ അകത്തേ ഭാഗമോ ഞാൻ അറിയാതെ കടിച്ചു മുറിച്ചെന്നും തോന്നി.. കാരണം വായില്‍ രക്തത്തിന്‍റെ ചുവയും ഉണ്ടായിരുന്നു.

വലത് ഉള്ളം കൈയില്‍ മാത്രം നല്ല നീളത്തിലും ആഴത്തിലും ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. പക്ഷേ അതിനെ മാറ്റി നിര്‍ത്തിയാല്‍, വെറും പോരലുകൾ മാത്രമാണ്‌ എന്റെ ദേഹത്ത് അങ്ങിങ്ങായി ഉണ്ടായിരുന്നത്.

ഹോസ്പിറ്റലിൽ എന്റെ ഉള്ളം കൈ മുറിവിനെ കാണിക്കാൻ ഒന്നും താല്‍പര്യം ഇല്ലായിരുന്നു. കുളിച്ചു കഴിഞ്ഞതും ഞാൻ പല്ലും തേച്ചു. അതിനു ശേഷമാണ് വായിലെ രക്തത്തിന്‍റെ ചുവ മാറിയത്.

അതുകഴിഞ്ഞ്‌ റൂമിൽ തന്നെ സൂക്ഷിച്ചിരുന്ന എന്റെ ഫസ്റ്റ്-എയ്ഡ് ബോക്സ് എടുത്ത് കൈയിലെ മുറിവിനെ ഞാൻ കെട്ടി.

അത് കഴിഞ്ഞ് ഒരു പാന്റും ഷർട്ടും ഇട്ടിട്ട് വാതിൽ തുറന്ന് പുറത്തേക്ക്‌ ചെന്നപ്പോ അഞ്ചനയും മറിയയും ചേര്‍ന്ന് ഹാളില്‍ എല്ലാത്തിനേയും ഒതുക്കി വൃത്തിയാക്കി, വേസ്റ്റ് എല്ലാം പുറത്തേക്ക് കൊണ്ട്‌ കളയുകയും ചെയ്തിരുന്നു.

എന്റെ പൊട്ടി നുറുങ്ങിയ മൊബൈലിനെ മാത്രം അവരില്‍ ആരോ ഒരു മൂലയ്ക്ക് മാറ്റി വച്ചിരുന്നു.

ഇപ്പോൾ അവർ രണ്ടുപേരും ശബ്ദം താഴ്ത്തി എന്തോ തർക്കിക്കുകയായിരുന്നു. അവസാനം ഹാളില്‍ ഞാൻ നില്‍ക്കുന്നതിനെ കണ്ടതും അഞ്ചന എന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ രണ്ട് കവിളിലും പിടിച്ചു കൊണ്ട്‌ എന്റെ കണ്ണിലേക്ക് അവള്‍ നോക്കി.

അവള്‍ ശെരിക്കും കരഞ്ഞിരുന്നത് കാരണം അവളുടെ രണ്ട് കണ്ണുകളും ചുവന്നു കലങ്ങി വീർത്തിരുന്നു.

“എന്തിനാണ് നി ഇങ്ങനെ ചെയ്തത്..?” വിതുമ്പി കൊണ്ട്‌ അവൾ ചോദിച്ചു.

“ഞാൻ എന്തു ചെയ്താലും നിനക്കെന്താ?” കടുപ്പിച്ച് ചോദിച്ചതും വിഷമം കേറി ചുണ്ടുകളെ അവള്‍ കടിച്ചു പിടിച്ചു. “ഒന്നും പറയാനുമില്ല ആരോടും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.” എന്റെ കവിളുകളിൽ ചേര്‍ത്തു വച്ചിരുന്ന അവളുടെ കൈകളെ തട്ടിമാറ്റി കൊണ്ട്‌ ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.

“പക്ഷേ ഇതിനെ കുറിച്ചൊക്കെ എനിക്ക് സംസാരിക്കണം.” അഞ്ചന നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.

“എന്റെ ഫ്ലാറ്റിൽ എനിക്ക് തോന്നിയ എന്തും ഞാൻ ചെയ്യും. ആരേയും ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല. പിന്നെ ഞാൻ ഇവിടെ ചെയ്തു കൂട്ടിയത് നിങ്ങൾ രണ്ടുപേരെയും ബാധിക്കുന്ന കാര്യവുമല്ല. അതുകൊണ്ട്‌ എന്റെ വഴിക്ക് എന്നെ വിട്ടിട്ട് നിങ്ങളുടെ സ്വന്ത കാര്യം നോക്കി പോകുന്നതായിരിക്കും നല്ലത്.” ഒരു സൈഡിൽ മാറ്റി വച്ചിരുന്ന എന്റെ പൊട്ടി നുറുങ്ങിയ മൊബൈലില്‍ നിന്നും സിം കാര്‍ഡിനെ ശ്രദ്ധയോടെ ഊരി എടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“ഇതും എന്നെ സംബന്ധിക്കുന്ന കാര്യമാണ്. അതുകൊണ്ട്‌ ഇതൊക്കെ നശിപ്പിച്ചത് എന്തിനാണെന്ന്‌ എനിക്കറിയണം. അത് എന്നോട് പറയാതെ ഞാൻ ഇവിടം വിട്ടു പോവില്ല.” അഞ്ചന തറപ്പിച്ചു പറഞ്ഞതും ഞാൻ കോപത്തോടെ നോക്കി.

“അതിന്‌ എന്തു കാര്യമാ നിനക്ക് അറിയാത്തത്?” വേദനയോടെ ഞാൻ ചോദിച്ചു. “എന്നെ വേണമെന്ന് തോന്നുമ്പോ നീയെന്നെ തേടി വരും, അപ്പോഴൊക്കെ ഞാനും നിന്റെ അടിമയെ പോലെ ഒരു ചിന്തയും ഇല്ലാതെ നിന്നെ സ്വീകരിക്കുന്ന കാര്യമാണോ നിനക്ക് അറിയാത്തത്? അതോ, എന്നെ വേണ്ടന്ന് തോന്നുന്ന നേരത്ത് നീയെന്നെ നിസ്സാരമായി തൊഴിച്ചു കളഞ്ഞ് ജീവച്ചവമാക്കി കൊണ്ട്‌ നിന്റെ പാട്ടിന് പോകുന്ന കാര്യമാണോ നിനക്ക് അറിയാത്തത്?” ഞാൻ ചോദ്യം ചെയ്തതും അവള്‍ വിറങ്ങലിച്ചു നിന്നു.

“എപ്പോഴും നിന്റെ അവജ്ഞയെ സഹിക്കാൻ കഴിയില്ല എന്നതാണോ അറിയേണ്ടത്? അതോ, നി നല്‍കുന്ന മനഃക്ലേശത്തെ എല്ലായിപ്പോഴും താങ്ങാന്‍ കഴിയില്ല എന്നതാണോ അറിയേണ്ടത്?”

ഞാൻ പറയുന്നതൊക്കെ കേട്ട് മറുപടി പറയാൻ കഴിയാതെ അഞ്ചന വിതുമ്പി കൊണ്ട്‌ നിന്നു. മറിയ സങ്കടത്തോടെ എന്നെയും അഞ്ചനയേയും മാറിമാറി നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *