ഞാനീ ഷഫീയോട് ഒഴിച്ച് എല്ലാവരോടും ഒരു ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. അതുകൊണ്ടാവും അദ്ദേഹം എന്നെ ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് പറഞ്ഞുവിട്ടത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മഹാ മനുഷ്യനാണ്. ഒരുകാലത്ത് അദ്ദേഹവും അദ്ദേഹത്തിനു ഉപ്പയും ആ നാട്ടിലെ പ്രമാണിമാരായിരുന്നു. അവരുടേതായി തന്നെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് ഈ കോഴിക്കോട് നഗരത്തിൽ….
ശനിയാഴ്ച വൈകുന്നേരം എത്തിയതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി ഞായറാഴ്ചയും നല്ലവണ്ണം ഒന്ന് ഉറങ്ങിയിട്ട് തിങ്കളാഴ്ച രാവിലെ ജോയിൻ ചെയ്താൽ മതി. അസിസ്റ്റൻറ് അക്കൗണ്ട് ആയിട്ടായിരുന്നു നിയമനം ഞായറാഴ്ച ഞാനും അവനും ഒരു മൂന്നു മണി വരെ ഉറങ്ങി. എഴുന്നേറ്റ് ഞങ്ങൾ കുളിച്ച് പുറത്തിറങ്ങി. “”ബാംഗ്ലൂർ ഇസ് എ റോക്കിങ് സിറ്റി ” പണ്ട് ദുൽഖർ സൽമാൻ പറഞ്ഞതുപോലെ സംഗതി കറക്റ്റ് ആയിരുന്നു ട്ടോ. ഞങ്ങൾ നേരെ കോഴിക്കോടൻ റസ്റ്റോറന്റിലേക്ക് വെച്ച് പിടിച്ചു ,നല്ല കോഴിക്കോടൻ ദം ബിരിയാണിയും ബീഫ് വരട്ടിയതും അടിച്ചുമാറി . അവൻ എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു , എന്നെ റൂമിൽ ആക്കിയിട്ട് അവൻ പോയി . എന്നോട് വരുന്നോ എന്ന് ചോദിച്ചിരുന്നു കേട്ടോ, എനിക്ക് മടിയായതുകൊണ്ടും, “ഇന്നുകൂടെ നല്ലോണം ഉറങ്ങട്ടെ’” എന്നും പറഞ്ഞു ഞാൻ തടിയൂരി . പറഞ്ഞതുപോലെ തന്നെ ഞാൻ പോയി കിടന്നുറങ്ങി അവന് അപ്പോഴാണ് വന്നു കിടന്നതെന്ന് ഞാൻ അറിഞ്ഞില്ല
പിറ്റേന്ന് കാലത്ത് അവൻറെ കൂടെ ഒരു പൾസർ 180 ബ്ലാക്ക് കളർ ബൈക്കിൽ ഞാൻ ആ സ്ഥാപനത്തിലേക്ക് യാത്രയായി. നിറയെ നീല ചില്ലുകളും ആയി ഒരു നാലു നില കെട്ടിടം അതിൽ നാലാമത്തെ നിലയിലാണ് എൻറെ ഓഫീസ്. ഒരു മാനിഫാക്ചറിങ് കമ്പനിയാണ്. അവൻ എന്നെ നേരെ എച്ച് ആർ മാനേജറുടെ ഓഫീസിന് മുന്നിൽ എത്തിച്ചു .അവൻ പോയി, ഞാൻ അനുവാദം ചോദിച്ച് അകത്തേക്ക് കടന്നു, ഒരു 45 വയസ്സ് പ്രായം വരുന്ന ഒരാൾ അവിടെ ഇരിക്കുന്നു, ഞാൻ ന്യൂ ജോയിൻ ആണ് എന്നും മറ്റും കാര്യങ്ങൾ പറഞ്ഞു, ഇദ്ദേഹം മലയാളിയാണ് കേട്ടോ. “ജോൺസൺ” നല്ല പെരുമാറ്റം കുറച്ചു മെലിഞ്ഞിട്ട് ഇരുനിറത്തിൽ ഒരു മനുഷ്യൻ. എൻറെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം തൊട്ടടുത്ത ക്യാബിനിലേക്ക് എന്നെ പറഞ്ഞുവിട്ടു . ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പേര് “മേരി ജോൺസൺ””” സർട്ടിഫിക്കറ്റുകൾ ഞാൻ അവർക്ക് നൽകി കസേരയിലിരുന്നു. ബോർഡ് ഞാൻ നോക്കിയിരിക്കുന്നത് കണ്ടത് കൊണ്ടാവാം
“”ജോൺസൺ ആരാണെന്നാണോ നോക്കുന്നത് ?!! 1എന്ന് ഒരു ചിരിയോട് കൂടി എന്നോട് ചോദിച്ചു. ഞാൻ മനസ്സിൽ വിചാരിച്ചത് ഇവരെങ്ങനെ മനസ്സിലാക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും അടുത്ത ചോദ്യം വന്നു
“””നീ ഇപ്പോൾ മനസ്സിൽ കരുതുന്നത് ഞാൻ അങ്ങനെ ചോദിച്ചു എന്നല്ലേ നീ ഇപ്പോൾഓർത്തത്?!!!!! ഞാനറിയാതെ തല കുലുക്കി പോയി .,
“”|അതെ അത് എൻറെ ഭർത്താവാണ്!,
ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. ചിരിച്ചതുകൊണ്ടും നല്ലവണ്ണം സംസാരിക്കുന്നത് കൊണ്ടും ഞാൻ അവരോട് ചോദിച്ചു , “”Can I ask you something ?”” “”Yes plzz””
“””അല്ല അതെങ്ങനെ ഞാൻ മനസ്സിൽ ആലോചിച്ചത് നിങ്ങൾ എന്നോട് ചോദിക്കുന്നു?!!! അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
“” ഇവിടെ വരുന്ന എല്ലാവരും ഒന്നെങ്കിൽ എന്നോട് ചോദിക്കും, അല്ലെങ്കിൽ ആ നെയിംബോർഡിലോട്ട് നോക്കി സംശയ കണ്ണുകളോടു കൂടി എന്നെ നോക്കും!!!! അപ്പൊ പിന്നെ ഞാൻ അങ്ങ് പറയും അവര് ചോദിക്കുന്നതിനു മുൻപ് തന്നെ!!!!!! “ഹ ഹ ഹാ ” അവരാ സുന്ദര പല്ലുകൾ തുറന്നുകാട്ടി ഒന്ന് ചിരിച്ചു
“”മേരി കഴിഞ്ഞോ ?!!!””” അപ്പോഴേക്കും ജോൺസൺ സാറിന്റെ ചോദ്യം എത്തി “””കഴിഞ്ഞു സാർ !!!! പെട്ടെന്ന് തന്നെ മറുപടിയും കൊടുത്തുകഴിഞ്ഞു
“””എങ്കിൽ നീ ആ സെറീനയെ വിളിച്ച് കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞുകൊടുക്കാൻ പറ !!!
