സാറിന്റെ വീട്ടിലെ അടിമ – 5

ഞാൻ : ഞാനൊരു കാര്യം ചോദിക്കട്ടെ?.. ഞാൻ ഇങ്ങനെ പോയി കഴിഞ്ഞാൽ നാളെ എനിക്കൊരു ആണായിട്ട് ജീവിക്കാൻ പറ്റുമോ.. ഒരു കല്യാണമൊക്കെ കഴിക്കാൻ … അതൊക്കെ എനിക്ക് പിന്നീട് എനിക്ക് സാധിക്കുമോ ?

ശ്രേയ : അങ്ങനെ ചോദിച്ചാൽ ഞാനിപ്പോൾ എന്ത് പറയാനാണ്… നിനക്ക് ജീവിതത്തിൽ സന്തോഷം തരുന്നത് എന്താണോ അതാണ് നീ ചെയ്യേണ്ടത്, അല്ലാതെ മറ്റുള്ളവരെപ്പോലെ ജീവിക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ

ഞാൻ : നമ്മൾ ഇന്നലെ രാത്രി നടന്നപ്പോൾ ആദ്യമൊക്കെ എനിക്ക് നല്ലപോലെ പേടിയുണ്ടായിരുന്നു, എല്ലാരും നോക്കുമ്പോൾ ഒക്കെ നല്ല ടെൻഷൻ ആയിരുന്നു… എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു കംഫർട്ടബിൾ ഒക്കെ കിട്ടിത്തുടങ്ങി.. അപ്പോൾ എന്നെ എല്ലാവരും എന്നെ തന്നെ നോക്കണം എന്നായി

ശ്രേയ : നമ്മളിലെ പെണ്ണിനെ മറ്റുള്ളവർ ആസ്വദിക്കുന്നത് ഒരു ഫീൽ ആണ്, പിന്നെ ഇതൊക്കെ നാളെ എപ്പോഴെങ്കിലും പുറത്തു അറിഞ്ഞാൽ അതൊക്കെ നേരിടാനുള്ള മനസ്സുറപ്പ് ഇപ്പോഴേ കണ്ടെത്തണം..

ഞാൻ : ഏയ് പുറത്ത് അറിയാൻ ഞാൻ സമ്മതിക്കില്ല.. ഈയൊരു സന്തോഷം എനിക്ക് ഒളിവിലും മറവിലും ഒക്കെ മതി

ശ്രേയ : നിന്നെ പോലെ തന്നെ ആണ് ഞാനും ആഗ്രഹിച്ച… പക്ഷെ ജീവിതം നമ്മളേം കൊണ്ട് ഒരു പോകു പോകും…

ഞാൻ : ഈ വീടിന്റെ ഉളിയിൽ തന്നെ എലാം ഒതുക്കണം

ശ്രേയ : അത് പോട്ടെ ചായ വേണോ നിനക്ക്?

ഞാൻ : ഒരു ഗ്ലാസ് ചായ ആവാം കുഴപ്പമില്ല.. അല്ല സാർ എവിടെപ്പോയി

സാർ : അറിയില്ല അമ്മക്ക് എന്തോ മരുന്നൊക്കെ മേടിക്കാനും എന്തോ റിസൾട്ട് ഒക്കെ മേടിക്കാൻ ആയിട്ട് പോയതാണ്…

ഞാൻ : ശ്രേയ എപ്പോഴാണ് ഇതൊക്കെ തിരിച്ചറിഞ്ഞത്?

ശ്രേയ : എന്ത്?

ഞാൻ : പെണ്ണായി….?!!?

ശ്രേയ : അങ്ങനെ ചോദിച്ച എനിക്ക് ഓർമ്മ വച്ചപ്പോൾ തൊട്ട് എനിക്ക് ഇതൊക്കെയാണ് ഇഷ്ടം

ഞാൻ : ഇതൊക്കെ എന്ന് പറയുമ്പോൾ?…. മനസ്സിലായില്ല… എന്താണ്

ശ്രേയ : എടാ ഞാൻ വളർന്നതൊക്കെ 5 സ്ത്രീകളുടെ നടുവിൽ ആയിരുന്നു, എനിക്ക് മൂത്ത രണ്ട് ചേച്ചിമാരാണ്, പിന്നെ അമ്മയും , അച്ഛമ്മയും, പിന്നെ അമ്മയുടെ അനിയത്തിമാരുന്നു എന്റെ വീട്ടിൽ ഉണ്ടായിരുന്നത്,.. അച്ഛൻ ഗൾഫിലായതുകൊണ്ട് തന്നെ രണ്ടുവർഷവും മൂന്നുവർഷവും കുടുംബോളാണ് നാട്ടിൽ വരാറുള്ളൂ.. പിന്നെ എനിക്ക് വീടിന്റെ പരിസരത്ത് ഉണ്ടായിരുന്ന ബാല്യകാല സുഹൃത്തുക്കളും രണ്ട് പെൺപിള്ളേർ ആയിരുന്നു… ചെറുപ്പത്തിൽ എപ്പോഴും ചേച്ചിമാരും പ്രത്യേകിച്ച് അമ്മയുടെ അനിയത്തിയും ഒക്കെ ഞാൻ ഒരു പെണ്ണായി ജനിക്കേണ്ടതായിരുന്നു എന്നൊക്കെ പറയാറുള്ളത് എനിക്ക് ഓർമ്മയുണ്ട്.. എന്റെ കണ്ണും ചുണ്ടൊക്കെ പെണ്ണുങ്ങളുടെ പോലെയാണ് ഇവനും പെണ്ണതായിരുന്നു.. രണ്ടു പെണ്ണുങ്ങളുണ്ട് ദൈവം ആണിനെ സൃഷ്ടിച്ചത് ആയിരിക്കും എന്നൊക്കെ എപ്പോഴും പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു..

ഞാൻ : അപ്പോ ആ പ്രായം തൊട്ടുതന്നെ ഇത് ഉള്ളിലുണ്ട്..

ശ്രേയ : ആ പ്രായത്തിൽ ഒന്നും അങ്ങനെ തിരിച്ചറിവ് ഒന്നും നമുക്ക് ഉണ്ടാവില്ലല്ലോ… പക്ഷേ എനിക്ക് ആണുങ്ങളോട് പെരുമാറാനും സംസാരിക്കാനും ഒന്നും അറിയില്ലായിരുന്നു.. ഞാൻ സ്കൂളിൽ പോകുമ്പോഴും കൂടുതലും പെണ്ണുങ്ങളൊക്കെ ആയിട്ടായിരുന്നു കമ്പനി.. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തുക്കൾ എന്നെ പെണ്ണാച്ചി എന്നൊക്കെ പറഞ്ഞു സ്ഥിരം കളിയാക്കാറുണ്ടായിരുന്നു… ആദ്യമൊക്കെ എങ്ങനെ കേൾക്കുമ്പോൾ ഒരു സങ്കടമായിരുന്നു… പിന്നെ പിന്നെ കേട്ട് കേട്ട് മനസ്സ് തഴമ്പിച്ചതാവാം

ഞാൻ : അല്ലെങ്കിലും അങ്ങനെ കുറെ മാരെ എല്ലാ സ്കൂളിലും ഉണ്ടാവും

ശ്രേയ : അങ്ങനെ അവരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ഞാൻ കൂടുതലും പെണ്ണുങ്ങളുടെ ഇടയിൽ തന്നെയായിരുന്നു.. അത് ഞാൻ വളർന്നുവന്ന സാഹചര്യത്തിന്റെ ആവാം…

ഞാൻ : അപ്പോ എപ്പോഴാണ് ഒരു പെണ്ണാണ് അല്ലെങ്കിൽ ഒരു പെണ്ണായിട്ട് ജീവിക്കാൻ തീരുമാനിച്ചത്

ശ്രേയ : ഞാൻ ആദ്യമായി സ്ത്രീവേഷം ഇടുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു പരിപാടിയിൽ ചേച്ചിയൊക്കെ ഒപ്പന കളിക്കാൻ ഉണ്ടായിരുന്നു.. അപ്പോ ഒന്ന് മണവാട്ടി ആവാൻ ആളെ കിട്ടിയില്ല.. അപ്പൊ എന്റെ കുഞ്ഞമ്മയാണ് പറഞ്ഞത് തട്ടം ഒക്കെ ഇട്ട് ഒന്ന് ഒരുക്കി എടുത്താൽ ഇവന്റെ അത്ര സുന്ദരി നമ്മുടെ പരിസരത്ത് വേറെ ഉണ്ടാകില്ലെന്ന്… ആരും ഓർമ്മയിലാണ് ഞാൻ നിന്നോട് തട്ടമിടാൻ പറയുന്നത്….

ഞാൻ : എന്നിട്ട്.. ബാക്കി പറ…..

ശ്രേയ : അന്ന് കുഞ്ഞമ്മയും ചേച്ചിയും ചേച്ചിയുടെ കൂട്ടുകാരികളും ഒക്കെ കൂടി തന്നെ ഒരുക്കി.. അന്ന് ഞാൻ നാല് കിലോ അഞ്ചു കിലോ എന്തോ ആണ് പഠിക്കുന്നത്…. ഞാൻ ഒരുങ്ങിക്കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നു.. ഞാൻ ആ കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ചേച്ചിയും കുഞ്ഞമ്മയും ഒക്കെ എപ്പോഴും പറയാറുള്ളതാണ് ” ഇവൻ ശരിക്കും പെണ്ണായി ജനിക്കേണ്ടതായിരുന്നു “… കാരണം ഞാൻ അത്രയും സുന്ദരിയായിട്ട് എനിക്ക് തോന്നി.. എന്റെ ചേച്ചിനെക്കാളും എന്റെ അമ്മയെ കാലും ഒക്കെ സുന്ദരി ഞാനാണെന്ന് എനിക്ക് തോന്നി

ഞാൻ : എന്നിട്ട്?..

ശ്രേയ : എന്നിട്ടെന്താണ് എനിക്ക് സമയം കിട്ടുമ്പോൾ ഞാൻ ആരും കാണാതെ ചേച്ചിയുടെ ഡ്രസ്സ് ഒക്കെ എടുത്തിട്ട് വെറുതെ കണ്ണാടിയിൽ ഒക്കെ നോക്കി അങ്ങനെ നടക്കുമായിരുന്നു

ഞാൻ : എപ്പോഴെങ്കിലും അഡ്രസ്സ് ഇട്ട് നടന്നപ്പോൾ വീട്ടിൽ പിടിച്ചിട്ടുണ്ടോ

ശ്രേയ : പിന്നല്ലാതെ.. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി പോകുന്നത്..ഒരിക്കൽ ഞാൻ ക്ലാസ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ആരുമില്ല എന്നാണ് ആദ്യം ഓർത്തത്.. വീടിന്റെ മുൻ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ പിൻഭാഗത്ത് കൂടിയാണ് അകത്തേക്ക് കയറിയത്.. ആരുമില്ലാത്തതുകൊണ്ട് തന്നെ ഞാൻ പോയി ചേച്ചിയുടെ മുറിയിൽ ചെന്ന് ചേച്ചിയുടെ ഡ്രസ്സ് ഒക്കെ എടുത്തിട്ട്…. പക്ഷേ അന്ന് ഞാൻ ഡ്രസ്സ് ഒക്കെ ഇട്ട് നിൽക്കുമ്പോൾ കുഞ്ഞുമ്മ കയറി വന്നു.. പക്ഷേ കുഞ്ഞമ്മ എന്നെ വഴക്കൊന്നും പറഞ്ഞില്ല… കുഞ്ഞമ്മ കുറെ നേരം പൊട്ടിച്ചിരിച്ചു.. ചിലപ്പോൾ അന്ന് എന്നെ വഴക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിന്നീട് അതിന് തുനിയില്ലായിരുന്നു.. എന്നാൽ ഇതുപോലെ തന്നെ ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തതിന്റെ ആവേശത്തിൽ ഞാനെന്റെ രണ്ടാമത്തെ ചേച്ചിയുടെ പട്ടു പാവാടയും ബ്ലൗസും എടുത്തിട്ടു.. കൂടാതെ ചേച്ചിയുടെ അടിവസ്ത്രവും എടുത്തിട്ട്… കാര്യം പ്രായം കൂടുന്തോറും എന്റെ ഉള്ളിൽ ഇത് വളർന്നുകൊണ്ടേയിരുന്നു… പക്ഷേ ഇത്തവണ പിടിച്ചത് അമ്മയായിരുന്നു… എന്നെ കുറെ തല്ലി.. ഞാനിപ്പോ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.. അന്ന് തൊട്ട് എന്നെ വേറെ മുറിയിലാണ് കിടത്തിയിരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *