“ജിൻസിയൊരു റെൻറ് എഗ്രീമെൻറ് ഡ്രാഫ്റ്റ് ചെയ്തു തരും.. രമേശതൊന്ന് ചെക്ക് ചെയ്തിട്ട് എനിക്ക് അയക്കണം…… “ വിനോദ് രമേഷിനോട് പറഞ്ഞു….
“ഷുവർ സർ…. ചായ പറയണോ?………..“ രമേശ് ചോദിച്ചു……….
“വേണ്ട… ഒരു ചെറുത് അടിക്കാൻ പോകുവാ….. ഒരു ജെ ഡി ഇരിപ്പുണ്ട്.. രമേശ് വരുന്നോ?…. “ വിനോദ് ചോദിച്ചു….
“ആയിക്കളയാം സർ….. ജെഡി വേണ്ടെന്ന് വെച്ചാ ദൈവം പൊറുക്കുമോ?????.. ” രമേശ് പറഞ്ഞു…..
“ഐ വിൽ ടേക് ലീവ് ദെൻ…..” ജിൻസി പറഞ്ഞു…എത്രയും വേഗം മുറിയിൽ എത്താൻ ആയിരുന്നു അവളുടെ ശ്രമം….
“യൂ കാൻ ഓൾസൊ ജോയിൻ അസ്……..” വിനോദ് വിട്ടില്ല…….
“എങ്കിൽ ഞാൻ ഒന്നു ഫ്രഷ് ആയിട്ട് അങ്ങോട്ടു വന്നേക്കാം സർ……” ജിൻസി പറഞ്ഞു..
“ഓക്കേ….. വരുമ്പോ ആ ലാപ് ടോപ്പും കൂടെ എടുത്തോ.. ലീസ് എഗ്രിമെന്റിന്റെ പോയിന്റ്സ് പറഞ്ഞു തരാം..” വിനോദ് പറഞ്ഞു…
“ശരി സർ……………” ജിൻസി അവളുടെ റൂമിലേക്ക് പോയി…..
“എങ്കിൽ സർ നടന്നോ…. ഫ്രഷ് ആവുമ്പോഴേക്കും ഞാൻ ടച്ചിംഗ്സോക്കെ സെറ്റാക്കി എത്തിയേക്കാം..” രമേശ് റെസ്റ്റോറെൻറ് ലക്ഷ്യമാക്കി നടന്നു..
റൂമിലെത്തിയ വിനോദ് ചൂടുവെള്ളത്തിൽ കുളിച്ച് ഫ്രഷ് ആയി.. ഒരു ബർമുഡയും ടീഷർട്ടും അണിഞ്ഞ് റെഡിയായപ്പോഴേക്കും രമേശ് ഒരു ട്രേ നിറയെ വിഭവങ്ങളും ആയി എത്തി…….
“ഹൌ ….. വിഭവ സമൃദ്ധമാണല്ലോ??….. “വിനോദ് ട്രേയിലെ സാധനങ്ങൾ നോക്കി ചോദിച്ചു..
“പിന്നല്ല!!!……” ട്രേ ലിവിങ് റൂമിലെ ടീപ്പോയിയുടെ പുറത്തു വെച്ചുകൊണ്ട് രമേശ് പറഞ്ഞു.. തണുത്ത സോഡ, കുറച്ചു കാഷ്യൂസ്, ചിക്കൻ 65, സാലഡ്, പിന്നെ മറ്റൊരു ഐറ്റവും..
“ഇതെന്താ പുതിയൊരു സാധനം??….” വിനോദ് ചോദിച്ചു….
“പുതിയതൊന്നും അല്ല സർ …. ഇതാണ് പൈനാപ്പിൾ ചീസ് ചെറി…..ഒരു ക്ലാസിക് ടച്ചിംഗ് ആണ്…”
ഒരു പീസ് പൈനാപ്പിൾ, ഒരു സ്ലയിസ് ചീസ് പിന്നെ ഒരു റെഡ് ചെറി… ഇത്രയും കൂടി ഒരു ടൂത്ത് പിക്കില് കൊരുത്ത് വെച്ചിരിക്കുന്നു……..
“വെറുതെ കഴിച്ചാല് ചിലപ്പോ സുഖമുണ്ടാവില്ല സർ….. പക്ഷേ ടച്ചിംഗ്സായി സൂപ്പറാ…….” രമേശ് പറഞ്ഞു..
വിനോദ് ബെഡ് റൂമിൽ പോയി ജാക് ഡാനിയേലിന്റെ കുപ്പി എടുത്തുകൊണ്ടു വന്ന്, പൊട്ടിച്ച് രണ്ടു ഗ്ലാസിലേക്ക് വിസ്കി പകർന്നു സോഡ ഒഴിച്ചു …. രണ്ടാളും ഗ്ലാസുകൾ എടുത്ത് പരസ്പരം മുട്ടിച്ചു…
“ചിയേഴ്സ്….”
ഡ്രിങ്കിനൊപ്പം പൈനാപ്പിൾ ചീസ് ചെറി കഴിച്ചപ്പോഴാണ് വിനോദിന് സുഖം മനസ്സിലായത്… പൈനാപ്പിളിന്റെ ചെറിയ പുളിക്കൊപ്പം ചെറിയുടെ കടുത്ത മധുരവും, ചീസിന്റെ ഉപ്പും…. ഒരു പ്രത്യേക സുഖമായിരുന്നു….
“വൌ… ഇവൻ സൂപ്പർ!!!!!…” വിനോദ് സമ്മതിച്ചു….
അധികം താമസിയാതെ ജിൻസിയും അവർക്കൊപ്പം ചേർന്നു…. ഒരു വൈറ്റ് ആൻഡ് ബ്ലൂ പ്രിൻറഡ് ഡ്രസ്സായിരുന്നു അവളുടെ വേഷം.. കയ്യിൽ അവൾ ലാപ് ടോപ്പും കരുതിയിരുന്നു..
“കൂടുന്നോ??…..” വിനോദ് ജിൻസിയോടു ചോദിച്ചു…
“എയ് വേണ്ട സർ…. എനിക്ക് ഇത് മതി.. ” ജിൻസി സാലഡ്ഡും ചിക്കനും എടുത്ത് കഴിച്ചുകൊണ്ട് അവർക്കൊപ്പമിരുന്നു ….
അധികം വൈകാതെ അവരുടെ സംസാരം മംഗലാപുരം പ്രൊജകടിനെ കുറിച്ചായി.. ലോഞ്ച് സമയത്ത് കുറച്ചു ദിവസത്തേക്ക് വിനോദും ജിൻസിയും അവിടെ നിൽക്കേണ്ടി വരുമെന്ന് ഡയറക്റ്റർ പറഞ്ഞിരുന്നു..
“രണ്ടുമൂന്നു ദിവസം മുന്പെങ്കിലും അവിടെ എത്തണം…. ജിൻസി എറണാകുളം വന്നാൽ മതി… നമുക്ക് ഒരുമിച്ചു പോകാം…” വിനോദ് പറഞ്ഞു….
“ഷുവർ സർ..” ജിൻസി സമ്മതിച്ചു….
“ഒടുക്കം ജിൻസിയെ അങ്ങോട്ടു വലിക്കുമോ സർ?.. ….” രമേശ് ചോദിച്ചു…
“ചാൻസ് ഇല്ലാതില്ല…..” വിനോദ് സത്യം പറഞ്ഞു….
രമേഷിന് ടെൻഷനായി… ഒറ്റയ്ക്ക് താൻ ഇവിടം മാനേജ് ചെയ്യേണ്ടി വരും!!..
“അങ്ങനെയാണെങ്കിൽ ഇങ്ങോട്ട് ഒരാളെ എടുത്ത് ട്രെയിനിയാക്കിയാലോ??…” രമേശ് ചോദിച്ചു….
“അതൊക്കെ ചെയ്യാം.. ലോഞ്ചിന് ഒരു മാസം മുൻപ് യൂ വിൽ ഗെറ്റ് എ ട്രെയിനി… ഒരു മാസം ജിൻസിയുടെ കൂടെ നിന്നു പഠിക്കട്ടെ….”
“അത് മതി സർ….” രമേഷിന് സമാധാനമായി….
“ഷാൽ വീ വർക്ക് ഓൺ ദാറ്റ് എഗ്രിമെന്റ് നൌ ??….” വിനോദ് ജിൻസിയോടു ചോദിച്ചു..
