ഒരു കാര്യവും ഇല്ല.. പണ്ട് അപ്പന്റെ അപ്പൻ അവിടുന്നൊക്കെ തെറ്റി വന്നു.. എങ്ങോട്ടു? വയനാട്ടിലേക്ക്..
വയനാടിന് മോശം ഒന്നും ഉണ്ടായിട്ടല്ല എന്നാലും കോട്ടയത്ത് നിന്നും ഇവിടെ വന്നത് കുറച്ചു മോശം ആയില്ലേ എന്ന് എന്നും എനിക്ക് തോന്നാറുണ്ട്..
എന്റെ തറവാട് വൻ സെറ്റപ്പ് ഒക്കെ ആണെന്ന് ദിവസവും ഇവിടെ ഇരുന്നു പറയും..
എന്നിട്ടു ഇവിടെ എന്ത് കാര്യം? അപ്പന്മാർ ആണെങ്കിൽ കുറച്ചു കാര്യപ്രാപ്തി വേണം.. ഇത് അതൊന്നും ഇല്ല..
വലിയ ബ്രാൻഡ് ഷർട്ട് ഒക്കെ ഇട്ടേ നടക്കു.. എന്നാൽ എനിക്ക് ഓർമ്മവച്ച കാലം മുതൽ എനിക്കൊന്നും വാങ്ങി തന്നിട്ടില്ല..
ഏട്ടന് കൊടുക്കുമായിരുന്നു.. ഏട്ടനെ എല്ലാവർക്കും നല്ല ഇഷ്ടമാണ്..
അമ്മയുടെ നിറം അതുപോലെ ഏട്ടന് കിട്ടിയിട്ടുണ്ട്..
എന്നാൽ എനിക്ക് ചെറുപ്പത്തിൽ വല്ലാതെ അസുഖം വന്നു കുറെ അതികം മരുന്ന് കയറ്റി…
അതായിരിക്കാം എന്റെ കളർ കുടുംബത്തിന് ചേരാത്തത് ആയിപോയതു..
എന്നെ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്..
കാരണം ഏട്ടന്റെ എല്ലാ ബർത്ത്ഡേയ്ക്കും അങ്ങേരു പോയി സ്വന്തം പൈസക്ക് ലൂയിസ് ഫിലിപ്പ് ഷർട്ട് ഒക്കെ വാങ്ങി അവനു കൊടുക്കും..
എന്റെ ബർത്ത്ഡേ വരുമ്പോൾ സ്ഥിരം ക്ലിഷേ..
“അഞ്ചു പൈസ ഇല്ല കയ്യിൽ…!”
ഞാൻ പിന്നെ ഒന്നിനും പരാതി പറയാതെ ജീവിച്ചു..
എന്റെ അമ്മയാണ് എനിക്ക് എല്ലാം.. അമ്മയുടെ എല്ലാം ആണ് ഞാനും..
ഏട്ടനെപ്പറ്റി പറഞ്ഞല്ലോ.. എനിക്ക് പാര അല്ലാതെ വേറെ ഒന്നും ഉണ്ടാക്കിയിട്ടില്ല..
പ്ലസ് ടു കഴിഞ്ഞു എന്നെ നല്ല ജോലി കിട്ടും എന്നും പറഞ്ഞു ബാംഗ്ലൂർ കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് പഠിക്കാൻ വിട്ടു.. അവൻ ആണ് ആ പണി തന്നത്..
ബി എ ഇംഗ്ലീഷ് എടുക്കണം അത് കഴിഞ്ഞു ബി എഡ് ചെയ്തു ഒരു ടീച്ചർ ആകണം എന്ന എന്റെ ആഗ്രഹം കടയോടെ നുള്ളി അവൻ..
എന്റെ അമ്മ ഒത്തിരി പറഞ്ഞു അച്ഛനോട് അവനെ അവൻ ആഗ്രഹിക്കുന്ന വഴിയേ വിട് എന്ന്..
“എന്റെ കയ്യിൽ ഡിഗ്രി പഠിപ്പിക്കാൻ ഒന്നും പൈസ ഇല്ല..!”
പതിവ് ക്ലിഷേ….
എന്നാൽ ഏട്ടനെ ഇങ്ങേരു ഡിഗ്രിയും അതിന്റെ മുകളിലെ ഡിഗ്രിയും പഠിപ്പിച്ചതാണ് എന്ന് ഓർക്കണം?
അച്ഛന്റെ സഹോദരൻ ഉണ്ട്.. എന്റെ അങ്കിൾ.. കല്യാണം ഒന്നും കഴിച്ചിട്ടില്ല..
ബാങ്ക് മാനേജർ ആണ്.. പുള്ളിക്കാരൻ ആണ് ബാംഗ്ലൂരിൽ പോകാനുള്ള എല്ലാ ചിലവും എടുത്തത്..
ഞാൻ അത് സമ്മതിച്ചു.. അല്ലെങ്കിൽ പഠിക്കാനുള്ള എന്റെ ആഗ്രഹം അങ്ങ് പോകുമല്ലോ..
അങ്ങനെ ബാംഗ്ലൂര് നഗരത്തിലേക്ക് ഞാൻ വണ്ടി കയറി..
മൊബൈൽ ഫോൺ ഇല്ല.. നല്ല ഷർട്ടുകൾ ഇല്ല.. ഒരു മൈ%%ഉം ഇല്ലാതെ ബാംഗ്ലൂർ പഠിക്കാൻ പോയ ഏക വെക്തി ഞാൻ ആയിരിക്കും..
എന്റെ ബാച്ചിലെ 12 പേരിൽ ഏറ്റവും ദരിദ്രൻ ഞാൻ തന്നെ..
ഒരു മൊബൈൽ പോലും ഇല്ലാത്ത അവർ എന്നെ കളിയാക്കി.. എന്നാൽ പറയാതിരിക്കാൻ വയ്യ.. എന്നെ കൂടെ കൂട്ടുകയും ചെയ്തു..
കാരണം എന്താ അറിയുമോ? കാണാൻ വലിയ ലുക്ക് ഒന്നും ഇല്ലെങ്കിലും എന്റെ സ്വഭാവം നല്ലതാണു..
ഒരുപക്ഷെ വലിയ കുടുംബത്തിൽ ജനിച്ചു ദരിദ്രനെപോലെ ജീവിക്കേണ്ടി വന്ന ഒരുത്തൻ ആയതുകൊണ്ട് ആകും..
എല്ലാത്തിനും എനിക്ക് ലിമിറ് ഉണ്ടായിരുന്നു.. 2008 കാലഘട്ടം ആണ് കേട്ടോ..
എന്റെ ഏട്ടൻ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ ഏതാണെന്നു അറിയുമോ?
നോക്കിയ N95.
അതായതു ഇന്നത്തെ കാലത്തു ഐഫോൺ 11 പ്രൊ മാക്സ് എന്നൊക്കെ പറയുന്നതിലും എത്രയോ വിലയുള്ളവർ ആണ് നോക്കിയ പുതിയ ഫോണുകൾ ഒക്കെ ഉപയോഗിക്കുന്നത്..
എന്നാൽ ഞാനോ? ഒരു 1600 പോലും ഇല്ലാത്ത ദരിദ്രൻ…
വീട്ടിൽ പൈസ ഉണ്ടെങ്കിലും എനിക്ക് ഒന്നും ഇല്ല.. പാവം ഞാൻ.. അല്ലെ?
എന്റെ കൂട്ടുകാർ സോണി എറിക്‌സൺ, നോക്കിയ ഒക്കെ ഉപയോഗിച്ചു നടക്കുമ്പോൾ ഞാൻ മിണ്ടാതെ ഒപ്പം നടക്കും..
ഹോസ്റ്റൽ ഫീ അല്ലാതെ കൂടുതൽ പൈസ ഒന്നും ഇല്ലാത്തതു കൊണ്ട് വലിയ ടെൻഷൻ ഒന്നും ഇല്ലായിരുന്നു..
സൂപ്പർബൈക്കുകളിൽ ഫാഷൻ tv മോഡൽസിനെ പോലെ ഉള്ള ഗേൾഫ്രണ്ട്സിനെ ഇരുത്തി പാഞ്ഞു പോകുന്ന ചെക്കന്മാരെ കാണുമ്പോൾ ഞാൻ പുച്ഛിച്ചു ചിരിക്കും..
