സീതയെ തേടി – 1 1

പുളി വിറക് വെട്ടികീറുന്ന എന്റെ അടുത്ത് അവൾ വന്നിരുന്നു.. ഒരു കൊച്ചു സുന്ദരി ആണ് അവൾ.. നീണ്ട കണ്ണുകളും നല്ല നിറവും എല്ലാം ചേർന്നവൾ…

വീട്ടിലെ കണ്ണിൽ ഉണ്ണി ആണ് അവൾ.. ജനിക്കുകയാണെങ്കിൽ അവളെപോലെ ജനിക്കണം..

“ഏട്ടന്റെ ബോഡി എന്തൊരു ഉറപ്പാണ്… ഇരുമ്പു പോലെ ഉണ്ട്.. “ എന്നും പറഞ്ഞു തുടങ്ങിയ സംസാരം നീണ്ടു…

പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്ന് ഉറപ്പിച്ച എന്നെ ഒരു സുന്ദരി വന്നു പുകഴ്ത്തുമ്പോൾ എന്ത് സംഭവിക്കും??

അത് തന്നെ.. പ്രേമം.. എനിക്ക് അവളോട് മുടിഞ്ഞ പ്രേമം തോന്നിയപ്പോൾ പുളി വിറക് ഞാൻ തെർമോകോൾ പോലെ പൊളിച്ചു എടുത്തു..

അങ്ങനെ കല്യാണത്തിരക്കിൽ ഒക്കെ പെട്ട് ഞാൻ ഓടി നടന്നു..

ഏട്ടന്റെ കല്യാണത്തിന് പുതിയ കാർ വാങ്ങി.. അവനു വേണ്ടി മാത്രം.

വീട്ടിൽ അച്ഛന് ഒരു സാൻട്രോ ഉണ്ട്. എന്നിട്ടും അവനു പുതിയ കാർ.

ഇതിനിടക്ക് ഞാൻ ഒരു പഴയ നോക്കിയ 1600 മൊബൈൽ വാങ്ങിയിരുന്നു.

എനിക്ക് ഒക്കെ ആര് വാങ്ങി തരാൻ?

എന്നാലും എന്നോട് ഇങ്ങനെ പെരുമാറാൻ ഞാൻ ഇവരോടൊന്നും ഒന്നും ചെയ്തില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ്..

അവൻ വന്നതോടെ വീട് നശിച്ചു എന്നൊക്കെ പറയുന്ന അച്ഛൻ തന്നെ ആണ് കാരണം..
എന്നാൽ വീട് നശിച്ചോ എന്ന ചോദ്യം അപ്രസക്തം ആണ്.. അത്യാവശ്യം വലിയ തറവാട് വീട് ആണ്. ഒരുതരം മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഇല്ലം ടൈപ്പ് വീട്.

സ്ഥലത്തിൽ നിന്നും വരുമാനം ഉണ്ട്.. എന്നാലും ഞാൻ കാരണം എന്തോ ആയി എന്നൊക്കെ പറയുമ്പോൾ.. പിന്നെ ഒന്നും നേരിട്ടു പറയില്ല എന്നൊരു വലിയ അനുഗ്രഹം ഉണ്ട്…

എല്ലാം അമ്മയോട് ആണ് പറയുക..

അമ്മ അതും കേട്ട് കണ്ണീരു ഒലിപ്പിച്ചു ഇരിക്കും..

ഒരു ദിവസം അച്ഛൻ ഒരു കൂട്ടുകാരനോട് പറയുന്നത് കേട്ടു ആണ് ഞാൻ വീട്ടിലേക്കു കയറി ചെന്നത്..

“നല്ല നിലയിൽ ആയിരുന്നു. ഇളയവൻ ജനിച്ചതോടെ എല്ലാം പോയി..”

ഇത് കേട്ട് ഞാൻ അവിടെ കാലുകൾ ഉറച്ചതുപോലെ നിന്ന് പോയി… അപ്പോൾ

“ആഹാ ഇതായിരിക്കും അല്ലെ ഇളയവൻ? “

എന്ന് ചോദിച്ചു അയാൾ ഞാൻ എന്തോ കുറ്റം ചെയ്തത് പോലെ എന്നെ നോക്കി.. മലയാളികൾ അങ്ങനെ ആണല്ലോ…

അപ്പൊ കല്യാണത്തിന്റെ കാര്യം ആണ് പറഞ്ഞു വന്നത്…

എല്ലാവർക്കും ഡ്രസ്സ് എടുത്തപ്പോൾ എനിക്കും എടുത്തു..

ജീവിതത്തിൽ ഓർമ വച്ച നാള് മുതൽ അമ്മയും അമ്മയുടെ ചേച്ചിയും ഒക്കെയാണ് എനിക്ക് ഡ്രസ്സ് വാങ്ങി തരുന്നത്..

അതിനു ശേഷം ഇപ്പോഴാണ് അച്ഛൻ എനിക്ക് ഡ്രസ്സ് എടുത്തത്.. അതെനിക്ക് നേരിട്ടു തന്നു..

എന്റെ കണ്ണ് നിറഞ്ഞുപോയി… എന്നെ പരിഗണിക്കാൻ തുടങ്ങിയോ എന്ന ചിന്ത സന്തോഷം ഉണ്ടാക്കി..

എന്നാൽ റൂമിൽ എത്തി പാക്കറ്റ് തുറന്നു നോക്കിയ എനിക്ക് ആ സന്തോഷം ഒക്കെ പോയി..

ഏട്ടന് മൂവായിരം രൂപയുടെ ഒക്കെ ലൂയിസ് ഫിലിപ്പ്, വാൻഹുസെൻ ഒക്കെ വാങ്ങുന്ന അച്ഛൻ എനിക്ക് വാങ്ങിയിരിക്കുന്നത് 520 രൂപയുടെ ഷർട്ട്..

അതും, എന്റെ സൈസ് 38 ആണ്.. നല്ല ശരീരം ഉള്ളതുകൊണ്ട് 40ഉം പാകം ആകും..

അച്ഛൻ വാങ്ങിയത് 42 സൈസ്.. പള്ളിയിൽ അച്ചൻ വെള്ള ഡ്രെസ്സ് ഇട്ടതു പോലെ..

സങ്കടം തോന്നി…

അവനു പള്ളിയിൽ ഇടാൻ ഫുൾ സ്യൂട്ട്.. മറ്റു സാധനങ്ങൾ എല്ലാം… ഞാൻ വെറും ശശിയും..

പിന്നെ ആരോടും പരാതി ഇല്ലായിരുന്നു.. ദൈവം ഒന്നും തന്നില്ലെങ്കിലും നാണംകെട്ടു ക്ഷമിക്കാൻ ഉള്ള കഴിവ് നന്നായി തന്നിട്ടുണ്ട്..

കല്യാണം ഒക്കെ കിടിലൻ ആയി നടന്നു.. പള്ളിയിൽ പോകാനൊന്നും പറ്റിയില്ല.. തിരക്ക് ആയിരുന്നു..
പിന്നെ നിങ്ങൾ വിചാരിക്കും അമ്മയുടെ പേര് സീതാദേവി എന്നല്ലേ പിന്നെ എങ്ങനെ പള്ളിയിൽ വച്ച് കല്യാണം വന്നു എന്ന്?

അച്ഛൻ ക്രിസ്ത്യാനി ആണ്.. അമ്മ നായരും. അച്ഛന്റെ ഒപ്പം ഇറങ്ങി വന്നവൾ ആണ് അമ്മ..

അത് കൊണ്ടാണ് എതിർത്ത് ഒന്നും പറയാത്തത് എന്ന് മനസിലായില്ലേ?

കാര്യങ്ങൾ അങ്ങനെ ആണ്..

അപ്പോൾ കല്യാണത്തിന് എനിക്ക് പോകാൻ കഴിഞ്ഞില്ല.. എന്നാൽ ഒരു ഫോട്ടോ എടുക്കാൻ പോലും എന്നെ വിളിച്ചില്ല എന്നതാണ് സത്യം…

ഞാൻ പാചകക്കാരോട് കൂടെ കൂടി.. ബിരിയാണി ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *