സീതയെ തേടി – 1 1

ഫാഷൻ tv മോഡൽ പോയിട്ട് ചട്ടുകാലി പോലും എന്നെ പ്രേമിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ്..

അതാണ് സെല്ഫ് കോൺഫിഡൻസ് മക്കളെ…

ഫുഡ് കോർട്ടുകളിലും ഫാഷൻ സ്റ്റോറിലും കാമുകി കാമുകന്മാർ നിന്ന് തിരിയുമ്പോൾ എനിക്ക് കാമുകി വേണം എന്നൊന്നും ഇല്ലായിരുന്നു..

എന്നാൽ ഫുഡ് ഒക്കെ പുറത്തു നിന്ന് കഴിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു..

പിന്നെ അങ്കിൾ അയച്ചു തരുന്ന 4000 രൂപ വച്ച് എല്ലാ കാര്യവും നടത്തണം.. 3500 ആണ് ഹോസ്റ്റൽ വാടക..

ബാക്കി 500 വച്ച് വീട്ടിൽ വിളിക്കലും ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന സ്ഥലത്തേക്കും ഉള്ള യാത്ര ചിലവുകളും മാനേജ് ചെയ്യണം..
അച്ഛൻ വീട്ടിൽ നിന്ന് ഒന്നും തരില്ല..

ഏട്ടൻ പിന്നെ പഠിക്കാൻ മുൻപിൽ ആയിരുന്ന എന്നെ ഇങ്ങനെ ഒരു കോഴ്സിന് ചേർത്ത് എന്റെ ഭാവി കളഞ്ഞതിന്റെ മനസുഖത്തിൽ വീട്ടിൽ ഇരിക്കുന്നു..

ലീവ് ഉണ്ടെങ്കിലും വീട്ടിൽ പോലും പോകാൻ പൈസ ഉണ്ടാകില്ല..

അവസ്ഥ മനസിലായല്ലോ അല്ലെ?

നരച്ച ഷർട്ടുകൾ ഇട്ട എന്നെ പെണ്ണുങ്ങൾ പോയിട്ട് ഒരു പട്ടി പോലും നോക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..

എന്നാലും ദൈവം അല്ലെങ്കിൽ ആരോ… ആരെയെങ്കിലും തരും എന്ന് പറഞ്ഞതുപോലെ എന്നെ ഇഷ്ടമുള്ള ഒരു ആള് ഉണ്ടായിരുന്നു..

വിനീത മാഡം.. പഠിക്കുന്ന സ്ഥലത്തെ മാർക്കറ്റിംഗ് ഹെഡ് ആണ്.. എന്നോട് ചേച്ചി എന്ന് വിളിക്കാൻ ആണ് പുള്ളിക്കാരി പറഞ്ഞിരിക്കുന്നത്.. എന്നാലും ഞാൻ ഇങ്ങനെയേ വിളിക്കുള്ളു..

പുള്ളിക്കാരി എനിക്ക് നല്ല സപ്പോർട് ആണ്.. എന്റെ അവസ്ഥ ഒക്കെ അറിയാം..

“നീ ഇതൊക്കെ സഹിച്ചു ഒത്തിരി പൈസ ഒക്കെ ഉണ്ടാക്കി നിന്റെ വീട്ടുകാർക്ക് കാണിച്ചു കൊടുക്കണം കേട്ടോ?”

അവർ സ്ഥിരം എന്നോട് പറയുന്ന കാര്യം ആണ് അത്..

വലിയ ഒരു ആശ്വാസം ആയിരുന്നു എനിക്ക് ആ ജനിക്കാതെ പോയ ആ ചേച്ചി..

കോഴ്സ് ഒക്കെ കഴിഞ്ഞു ഇന്റർവ്യൂ ഒക്കെ നടന്നു.. സംഗതി ബാംഗ്ലൂർ പഠിച്ചത് കൊണ്ട് ഇംഗ്ലീഷ് ഒക്കെ പച്ചവെള്ളം പോലെ ആയിരുന്നു..

എന്നാൽ ജോലി മാത്രം കിട്ടിയില്ല.. എല്ലാത്തിനും ഡിഗ്രി വേണം പോലും..

എന്ത് ചെയ്യാൻ?

അങ്ങനെ ജോലി അനേഷിച്ചു അവസാനം bsnl കാൾ സെന്ററിൽ എത്തി..

മാസം 6000 രൂപ.. തല്ക്കാലം പിടിച്ചു നില്ക്കാൻ അത് മതിയാരുന്നു..

ഒരു ദിവസം വീട്ടിൽ വിളിച്ചപ്പോൾ അച്ഛൻ ആണ് ഫോൺ എടുത്തത്..

പത്തു ദിവസം കൂടുമ്പോൾ ആണ് ഞാൻ std ബൂത്തിൽ നിന്ന് വീട്ടിലേക്കു വിളിക്കുക..

എന്നെ പിന്നെ തവിടു കൊടുത്തു വാങ്ങിയത് കൊണ്ട് വലിയ കാര്യം ആണ്..

“ഡാ നീ ഇങ്ങു വന്നേ… അടുത്താഴ്ച നിന്റെ ഏട്ടന്റെ കല്യാണം ആണ്….”

“ങേ എന്നോട് ആരും പറഞ്ഞില്ലല്ലോ? നിശ്ചയം ഒക്കെയോ?”

“അഹ്. അതൊക്കെ പെട്ടെന്ന് ആയിരുന്നു.. നീ ഇപ്പൊ എന്തിനാ? മനസമ്മതം ഒക്കെ കഴിഞ്ഞു.. , നീ ഇങ്ങു വന്നേ കുറെ പണി ഉണ്ട്…”

ഫോൺ വച്ചു..

അത് ശരിക്കും എനിക്ക് കൊണ്ടു… ഏട്ടന്റെ കല്യാണ നിശ്ചയം പോലും എന്നെ അറിയിച്ചില്ല എന്ന് പറയുമ്പോൾ?
ഇപ്പൊ മനസിലായില്ലേ എന്റെ സ്ഥാനം? അതാണ്… ശാപം കിട്ടിയ ജന്മങ്ങൾ കുറെ ഉണ്ട് എന്നെപോലെ…

ആർക്കും വേണ്ടാതെ… ആരോടും പരിഭവം ഇല്ലാതെ…

***

പിറ്റേ ദിവസം ഞാൻ നാട്ടിലേക്കു വണ്ടി കയറി.. വീട്ടിൽ എത്തി ഏട്ടൻ ഇളിച്ചു കൊണ്ട് ഫോണും കുത്തി ഇരുന്നു വർത്തമാനം പറയുന്നുണ്ട്..

എന്നെ കണ്ട ഭാവം പോലും ഇല്ല…

ഇതൊക്കെ അച്ഛൻ ആണ് ഇങ്ങനെ ആക്കിയത്.. ഞാൻ ജനിച്ചപ്പോൾ മുതൽ കഷ്ടകാലം ആണ് പോലും..

ആർക്കോ കയ്യിൽ ഉണ്ടായിരുന്ന പൈസ മൊത്തം കൊടുത്തു അയാൾ പറ്റിച്ചു പോയതിനു ആ സമയത്തു ജനിച്ച എനിക്ക് കുറ്റം..

അമ്മ അച്ഛനെ എതിർത്ത് ഒന്നും പറയില്ല.. എല്ലാം കണ്ടു കണ്ണീർ ഒഴുക്കും..

സീതാദേവിയെ സംശയിച്ചപ്പോഴും അവർക്കു ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ… അതുപോലെ..

വീട്ടിൽ എത്തി നല്ല പണി ആയിരുന്നു.. വിറകു കീറലും സാധനങ്ങൾ കൊണ്ടു വരവും എല്ലാം കൂടി നല്ലൊരു പണിക്കാരന്റെ റോൾ..

ഞാൻ വിറകു കീറികൊണ്ടിരിക്കുമ്പോൾ ആണ് അച്ഛന്റെ കൂട്ടുകാരന്റെ മകൾ ആതിര വന്നത്..

Leave a Reply

Your email address will not be published. Required fields are marked *