ഹരികാണ്ഡം – 7 14അടിപൊളി 

അടുക്കളപ്പുറത്ത് കമലയിരുന്ന് കരയുന്നുണ്ട്, രാജേഷ് മുറ്റത്തിൻ്റെ മതിലിൽ ചാരി നിൽക്കുന്നു, സോമൻ സാറുമുണ്ട് മുറ്റത്ത്, വാതിൽക്കൽ ധന്യ ആകെ വിളറി ഇരിക്കുന്നുണ്ട്. നിർമല ചേച്ചി കമലയെ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. എനിക്കു കാര്യം ഒന്നും മനസ്സിലായില്ല. ഞാൻ എല്ലാവരുട്ടെയും മുഖത്തു മാറി മാറി നോക്കി. എന്നെ കണ്ടതും കമലയുടെ കരച്ചിലിൻ്റെ കാഠിന്യം കൂടി.. എന്താ എന്തു പറ്റി എന്ന എൻ്റെ ചോദ്യത്തിനൊരു വിറയലുണ്ടായിരുന്നു.

നിർമല ചേച്ചി എന്നെ മാറ്റി നിർത്തി കാര്യം പറഞ്ഞു, കണ്ണാ.. ധന്യയില്ലേ.. അവക്കൊരു അടുപ്പമുള്ള കാര്യം നിനക്കറിയുമോ, ഞാൻ ഉവ്വെന്ന് തലയാട്ടി, ആ ചെറുക്കൻ വേറെ കല്യാണം കഴിക്കുന്നെന്ന്.. ഞാൻ ഞെട്ടി… ധന്യക്കും അവനും മുടിഞ്ഞ പ്രേമമെന്നാണ് ഞാൻ കരുതിയിരുന്നത്. അതിനെന്താ അവക്കു വേറെ ചെക്കനെ കിട്ടില്ലേ.. ഞാൻ എൻ്റെ മനസ്സിൽ വന്നത് ചോദിച്ചു. അതല്ല കണ്ണാ, അങ്ങിനെയാ അവർ തീരുമാനിച്ചിരുന്നേ. ഒരു മാസം മുമ്പ് അവർ പിരിയുകയും ചെയ്തതാ, അവൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞയാഴ്ച ആയിരുന്നു… പിന്നെ ഇപ്പോളെന്താ കുഴപ്പം….. എൻ്റെ സംശയം ചോദ്യരൂപത്തിൽ പുറത്തെത്തി. ഈ കാര്യമൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്നതിശയവും തോന്നി.

അപ്പോഴാണ് ചേച്ചി അടുത്ത വെടി പൊട്ടിച്ചത്… കണ്ണാ അവൾക്കു വയറ്റിലുണ്ട്…. ഇത്തവണ ശരിക്കും ഞെട്ടി, എന്തു പറയണം എന്നു ഒരു നിശ്ചയം വന്നില്ല…

ഞാൻ രാജേഷിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.. നിങ്ങൾ സനീഷിനോട് സംസാരിച്ചോ… ഇല്ല മാഷേ… ഇതിങ്ങനെ ഒക്കെ ആണെന്ന് ഇന്നാണ് അറിഞ്ഞത്.. എന്താ ചെയ്യണ്ടതെന്ന് ഒരു രൂപവും കിട്ടാത്തതു കൊണ്ടാണ് ഇങ്ങോട്ടു വന്നേ… അവനിപ്പോൾ കരയുമെന്ന് തോന്നി…

ഞാൻ സോമൻ സാറിനെയും നിർമല ചേച്ചിയേയും ഒന്നിച്ചു മാറ്റി നിർത്തി പറഞ്ഞു, ഞാൻ രാജേഷിനെയും കൂട്ടി അവനെ ഒന്നു കണ്ടു സംസാരിക്കാം. സോമൻ സാറും കൂടെ വരാമെന്നേറ്റെങ്കിലും ഞാൻ തടഞ്ഞു.. ഇതു നടന്നില്ലെങ്കിൽ സാറ് നാളെ അവൻ്റെ വീട്ടിലൊന്നു പോയാൽ മതി, ഇപ്പോ ഞങ്ങൾ ഒന്നു പോയി നോക്കി വരാം.

കമലയോടൊന്നും പറയാൻ നിന്നില്ല, പാവം കരച്ചിൽ അടക്കിയെങ്കിലും നിർത്താതെ മൂക്കു പിഴിയുന്നുണ്ട്. ധന്യയ ഒന്നു നോക്കി. ആകെ മുഖത്ത് ഒരു ഭാവവും ഇല്ലാതെ അവൾ ഇരിക്കുന്നതു കണ്ട് ഭയം തോന്നി… ഞാൻ ഡ്രെസ്സ് മാറി വന്നു നിർമല ചേച്ചിയോട് പറഞ്ഞു… ഇവരെ വീട്ടിൽ വിടണ്ട, ഞാൻ വന്നിട്ട് തീരുമാനിക്കാം. ചേച്ചി തലയാട്ടി. രാജേഷിനേയും പുറകിൽ കയറ്റി ഞാൻ ടൗണിലേക്ക് വിട്ടു.

ടൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സനീഷിൻ്റെ തയ്യൽക്കട. ചെല്ലുമ്പോൾ കടയിൽ വലിയ തിരക്കില്ല, ഞാൻ ഒറ്റക്കാണ് കടയിലേക്ക് കയറിയത്,

ആരാ സനീഷ്, എൻ്റെ ശബ്ദം അല്പം പരുഷമായിരുന്നു. ഞാനാ, എന്താ വേണ്ടത്.. ഒരു ചെറുപ്പക്കാരൻ മറുപടി തന്നു… ഒന്നു പുറത്തേക്കു വന്നേ… ഒരത്യാവശ്യ കാര്യം സംസാരിക്കാനുണ്ട്… ദാ വരുന്നു, ഇതൊന്ന് പൊതിഞ്ഞ് കൊടുത്തോട്ടെ, അവൻ കൈയ്യിലിരുന്ന മടക്കിയ തുണികൾ പൊതിയാൻ തുടങ്ങി. അതു വാങ്ങാൻ വന്ന ആൾക്ക് പൊതിയും കൊടുത്ത് കാശും വാങ്ങി അവൻ വെളിയിലേക്കു വന്നു. ഞാൻ വാതിൽക്കൽ കാത്തു നിൽക്കുകയായിരുന്നു…

ആരാ മനസ്സിലായില്ല. ഞാൻ ഹരി, ഒരു സ്കൂൾ മാഷാണ്… അങ്ങോട്ട് മാറിനിന്ന് സംസാരിക്കാം. ഞാൻ കുറച്ചുമാറി സ്കൂട്ടർ ഒതുക്കിയിടത്തേക്ക് അവനേയും കൂട്ടി നടന്നു. അവിടെ നിൽക്കുന്ന രാജേഷിനെ കണ്ട് അവന് കാര്യം മനസ്സിലായിട്ടുണ്ടാകണം. നടക്കുന്നതിനിടക്കൽ ഒരു സംശയ ഭാവത്തിൽ അവൻ എന്നെ നോക്കി.

സ്കൂട്ടറിനടുത്തെത്തിയതും അതുവരെ ജീവശ്ശവം പോലെ നിന്ന രാജേഷ് കൈവീശി സനീഷിനിട്ട് ഒന്നു പൊട്ടിച്ചു.. അവൻ്റെ കുത്തിന് പിടിച്ച് ഒന്നുലച്ചിട്ട് ചോദിച്ചു.. നീ എന്തിനാടാ എൻ്റെ ചേച്ചിയെ പറ്റിച്ചേ… ചോദിച്ചു തീർന്നതും രാജേഷ് കരഞ്ഞു പോയിരുന്നു. സനീഷ് ഒന്നും മിണ്ടാതെ പ്രതികരിക്കുക പോലും ചെയ്യാതെ രാജേഷിനെ നോക്കി നിന്നു. അപ്പുറത്തും ഇപ്പുറത്തുമുള്ള ആൾക്കാർ ഒക്കെ നോക്കുന്നു.. അടുത്തേക്ക് വന്നവരോടു ഞാൻ പറഞ്ഞു… കൂട്ടുകാരാണ്, കുഴപ്പമൊന്നുമില്ല…. അടി കാണാൻ വന്നവരൊക്കെ നിരാശയോടെ മടങ്ങി…

Updated: October 16, 2025 — 4:19 pm

Leave a Reply

Your email address will not be published. Required fields are marked *