രാവിലെ എഴുന്നേറ്റ് താഴെയെത്തിയപ്പോൾ സോമൻ സാറും ചേച്ചിയും കമലയും സംസാരിക്കുന്നുായിരുന്നു… എന്നെ കണ്ടതും അവർ സംസാരിക്കുന്നത് നിർത്തി… സോമൻ സാർ പറഞ്ഞു… ഹരീ…. കല്യാണം കഴിഞ്ഞ് താമസിക്കാൻ മുകളിലെ റൂം മതിയാകില്ല. എൻ്റെ സുഹൃത്തിൻ്റെ ഒരു പഴയ വീടുണ്ട്… ഞാനവനെ ഇപ്പോ വിളിച്ചു പറഞ്ഞു… ഇന്നതു വൃത്തിയാക്കി വൈകുന്നേരം താക്കോൽ എത്തിക്കും.. നാളെ നീ ഒന്നു പോയി നോക്ക് വഴി നിർമല പറഞ്ഞു തരും.. സോമൻ സാർ ക്ഷണം കഴിഞ്ഞ് കൈ കഴുകി ഓഫീസിലേക്കിറങ്ങി…
നിർമല ചേച്ചി എനിക്കു വിളവിത്തന്നു… പിന്നേ ഹരി… നീ അവളെ ഒന്ന് ഡോക്ടറിൻ്റെ അടുത്തു കൊണ്ടു പോകണം.. ചെക്കപ്പൊക്കെ ചെയ്യിക്കണം… ഞാൻ തലയാട്ടി… ഇന്ന് തന്നെ പൊക്കോ… നിനക്കിനി രണ്ടാഴ്ച അവധി പറയാൻ ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട്… ഇനി അതിൽ കൂടുതൽ വേണമെങ്കിലും പറഞ്ഞാ മതി… ഞാൻ ഭക്ഷണം കഴിഞ്ഞെഴുന്നേറ്റു…
ചേച്ചി പിന്നെയും പറഞ്ഞു, ധന്യ ഒരു പത്തുമണിയാകുമ്പോഴേക്കും റെഡി ആയി ഇരിക്കും… നീ അവളെ കൂട്ടി പൊക്കോ… ചേച്ചി പിന്നെ ഒരു ഹോസ്പിറ്റലിൻ്റെ ഡീറ്റയിൽസും ഡോക്ടറുടെ പേരും എല്ലാം കുറിച്ചു തന്നു… അപ്പോയിൻ്റ്മെൻ്റ് ചേച്ചി രാവിലെ തന്നെ വിളിച്ച് എടുത്തിട്ടുണ്ട്… ഞാൻ സമ്മതം മൂളി കൈ കഴുകി മുകളിലേക്ക് പോന്നു..
അല്പസമയത്തിനും കമല നിർമല ചേച്ചിക്കൊപ്പം കയറി വന്നു… എന്തോ ഒരു സങ്കോചം പോലെ കമലക്ക്… മാഷേ… എന്തോ പറയണം എന്നുണ്ടെന്ന് തോന്നുന്നു… മാഷിന് സമ്മതമായിട്ടു തന്നെയല്ലേ മാഷിതിനു സമ്മതിച്ചത്… കമലക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല എന്നു തോന്നി… നിർമല ചേച്ചി കൂട്ടിച്ചേർത്തു ഞാൻ പറഞ്ഞതാ കണ്ണാ… നിനക്കിഷ്ടമായിട്ടു തന്നെയാണ് എന്ന്… നിൻ്റെ വായിൽ നിന്നു കേൾക്കാൻ നിൽക്കുകയാണ് അവൾ… ഞാൻ കമലയുടെ അടുത്ത് ചെന്ന് പറഞ്ഞു… എനിക്ക് 100 വട്ടം ഇഷ്ടമായിട്ടു തന്നെയാ..
കമല ഒന്നു വിങ്ങിപ്പൊട്ടിപ്പോയി… മാഷിനു തരാൻ ഒന്നുമില്ല ഞങ്ങളുടെ കൈയിൽ… ഞാൻ ഒന്നു ചിരിച്ചു. എനിക്ക് ധന്യയെ മാത്രം മതി കമലേ… അല്ല അമ്മേ… വേറൊന്നും വേണ്ട…. സന്തോഷത്തോടെ ആണ് കമല ഇറങ്ങിപ്പോയത്. കവിളിൽ മൃദുവായി ഒരടിയും തന്ന് നിർമല ചേച്ചിയും കൂടിറങ്ങി…
ഞാൻ ധന്യയുടെ വീട്ടിൽ ചെല്ലുമ്പോൾ അവൾ റെഡിയായി വെളിയിൽ ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും സ്കൂട്ടറിനടുത്തേക്ക് ഓടി വന്നു… മാഷ് താമസിച്ചല്ലോ… ഒരു പരിഭവം. പോടീ, മണി പത്താകാൻ ഇനിയും അഞ്ചു മിനിട്ട് കൂടിയുണ്ട്… അവൾ വെറുതേ ചിരിച്ചു…
അവളേയും കൂട്ടി ആശുപത്രിയിലേക്ക്, ഡോക്ടറെ കണ്ടു… ഒരു മുരട്ടു തള്ള… അവർ പറഞ്ഞ ചെക്ക് അപ്പ് ഒക്കെ ചെയ്യിച്ചു… റിസൽറ്റുമായി കാണാൻ പോയി. ഡോക്ടർ എന്നോടു ചോദിച്ചു… ഭർത്താവാണോ നീ? ഞാൻ തലയാട്ടി. ഇവൾക്കു കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ… ആകെ വിളറി എല്ലാ വൈറ്റമിൻ ഡെഫിഷ്യൻസിയും ഉണ്ട്… എന്തു പറയണം എന്നെനിക്കറിയില്ലാത്തതു കൊണ്ട് മിണ്ടാൻ പോയില്ല. കുറേ മരുന്നുകൾ എഴുതിത്തന്നു… കൂടുതലും വൈറ്റമിൻ സപ്പ്ളിമെൻ്റ്സ് ആണ്… കൂട്ടത്തിൽ കുറേ താക്കീതും… ഈ കൊച്ചിന് ആരോഗ്യം തീരെ കുറവാണ്. നന്നായി നോക്കണം.. ഒരു രണ്ടു മാസത്തേക്കെങ്കിലും വലിയ പണി ഒന്നും എടുക്കാൻ പാടില്ല.. ചെറുതായാലും ഭാരമുള്ള ഒന്നും എടുക്കാൻ നിക്കരുത്. മരുന്നെല്ലാം കൃത്യമായിട്ടു കഴിപ്പിക്കണം, രണ്ടാഴ്ച കൂടുമ്പോൾ വന്നു കാണണം… ഞാൻ എല്ലാത്തിനും മൂളിക്കൊണ്ട് തലയാട്ടി.. ഡോക്ടർ തുടർന്നു… പിന്നെ ശാരീരിക ബന്ധം ഒട്ടും പാടില്ല… രാത്രി കൊച്ചിനെ ബുദ്ധിമുട്ടിപ്പിക്കാൻ ചെല്ലരുത്… പിന്നെ രണ്ടു പേർക്കും ഇഷ്ടമാണേൽ ഓറൽ ചെയ്യാം.. അല്ലേ കൈ പിടിച്ചോണം. കേട്ടല്ലോ…. ഞാനാകെ ചൂളിപ്പോയിരുന്നു… ധന്യക്കും വാളൻ പുളി കടിച്ച അവസ്ഥ, അതിനും തലയാട്ടി ഞങ്ങൾ പുറത്തേക്കുവന്നു.
മുറിക്കു പുറത്തെത്തിയതും അവളെൻ്റെ കൈകൾ മുറുക്കിപ്പിടിച്ചാണ് നടന്നത്…. എന്നോട് ദേഷ്യമുണ്ടോ മാഷേ…. അവളുടെ ഹൃദയത്തിൽ തട്ടിയുള്ള ചോദ്യം… അവളുടെ തോളത്തു കൂടി കൈയിട്ട് ചേർത്തു പിടിച്ചു… എന്നിട്ട് പറഞ്ഞു… ഒരിക്കലുമില്ല പെണ്ണേ… മരുന്നുകളും വാങ്ങി അവളെ തിരിച്ചാക്കുമ്പോൾ കമല വീട്ടിലുണ്ടായിരുന്നു. അല്പനേരം ഇരുന്ന് കിട്ടിയ ചായയും കുടിച്ച് വീട്ടിലേക്ക്..
