ഹരികാണ്ഡം – 7 14അടിപൊളി 

ഞാൻ ചിലതെല്ലാം ആലോചിച്ച് ഉറപ്പിച്ചിട്ടാണ് ഫോൺ ബൂത്തിലേക്ക് കയറിയത്.. വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്. അമ്മയോട് എനിക്കെന്തും പറയാമായിരുന്നു എന്ന ധൈര്യം ഉള്ളതു കൊണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു… പക്ഷേ ഒരു തിരുത്തോടെ, സനീഷ് ഞാൻ പറഞ്ഞതിൽ ഇല്ലായിരുന്നു. ഞാനും ധന്യയും പ്രേമത്തിൽ ആയിരുന്നെന്നും ഒരു നിമിഷത്തെ മഠയത്തരത്തിൽ അവൾ ഗർഭിണിയായെന്നുമാണ് ഞാൻ അമ്മയോട് പറഞ്ഞത്. അമ്മ ആദ്യം ഒന്നു കരഞ്ഞു. അതിനിടയിൽ അമ്മ കരയുന്നതു കണ്ടാകണം ചേട്ടൻ ഫോൺ വാങ്ങി… ചേട്ടനോടും അതു തന്നെ പറഞ്ഞു. പിന്നെ ചേടത്തിയമ്മയുടെ ഊഴമായി.. ചേടത്തിക്ക് ധന്യ നല്ല കുട്ടിയാണോ എന്നാണ് അറിയേണ്ടിയിരുന്നത്.. നല്ല സ്വഭാവമാണെന്നും പീജി നല്ല മാർക്കോടെ പാസ്സായിട്ടുണ്ടെന്നും എന്നോട് ഭയങ്കര സ്നേഹമാണെന്നും ഞാൻ പറഞ്ഞു..

പിന്നെ അച്ചൻ്റെ ഊഴമായിരുന്നു ഫോണിൽ.. ഒറ്റ കാര്യമേ പറഞ്ഞുള്ളൂ… അല്ലേലും അച്ചൻ നേരേ വാ നേരേ പോ പ്രകൃതമാണ്. നീയാണ് അതിനു കാരണമെങ്കിൽ അതിനു നീ തന്നെ പരിഹാരവും കാണണം.. പരിഹാരം നീ അവളെ കല്യാണം കഴിക്കുക എന്നുള്ളതാണ്. ഒരുപാട് നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല.. ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് വരുന്നു… ചെറിയ ഒരു നിശ്ചയം നടത്താം.. ഒരാഴ്ചക്കുള്ളിൽ കിട്ടുന്ന മുഹൂർത്തത്തിൽ നമ്മുടെ അമ്പലത്തിൽ കല്യാണം. എൻ്റെ മറുപടിക്ക് അച്ചൻ കാത്തു നിന്നില്ല, ഫോൺ അമ്മക്ക് കൊടുത്തു..

അമ്മയുടെ കരച്ചിൽ ഒക്കെ തീർന്നിരുന്നു.. എനിക്കൊരടി വരുമ്പോ തരുന്നുണ്ട് എന്നാണ് അമ്മ പറഞ്ഞത് അത് കിട്ടും എന്നെനിക്കുറപ്പുമായിരുന്നു. എന്തായാലും എല്ലാവരുടേയും സമ്മതവും വാങ്ങിയാണ് ഫോൺ വെച്ചത്… ഞായറാഴ്ച പത്തു മണിയോടെ അവരെത്തിക്കൊള്ളാം എന്നും തീരുമാനിച്ചു…

ആകെ വിയർത്തു കുളിച്ചിരുന്നെങ്കിലും മനസ്സിന് ഒരു സമാധാനമുണ്ടായിരുന്നു. ഒരു ഔദാര്യമല്ല എനിക്കവളെ ഇഷ്ടമായിട്ടാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത് എൻ്റെ മനസ്സിന് നല്ല ഉറപ്പുമായിരുന്നു.. അടിച്ചതിൻ്റെ കെട്ട് ഇറങ്ങിയിരിക്കുന്നു രാജേഷിനേയും കൂട്ടി വീണ്ടും ബാറിലേക്കാണ് പോയത്.. എൻ്റെ മുഖത്തെ ശാന്തത കണ്ടായിരിക്കണം അവനും ഒന്നു നോർമലാകാൻ തുടങ്ങിയിരുന്നു പോയി ഓരോ നിൽപ്പൻ കൂടി അടിച്ചിട്ട് വീട്ടിലേക്ക്

വീട്ടിൽ എത്തിയപ്പോൾ കമലയുടെ അച്ചനും സോമൻ സാറും സിറ്റ് ഔട്ടിൽ ഇരിക്കുന്നുണ്ട്… സ്കൂട്ടറിൻ്റെ ശബ്ദം കേട്ടതും നിർമല ചേച്ചിയും കമലയും പുറത്തേക്കിറങ്ങി വന്നു. സ്കൂട്ടർ ഒതുക്കി ഞാനും രാജേഷും അകത്തേക്ക് കയറി… ഞങ്ങൾ പോയ കാര്യമെന്തായി എന്നറിയാഞ്ഞിട്ട് എല്ലാവർക്കും ഒരു പരവേശമുണ്ടെന്ന് തോന്നി. മുഖങ്ങളിൽ ഒരു പ്രത്യാശയും.. ധന്യ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നുണ്ട.. എന്നെ ഒന്നു നോക്കി, അവൾക്ക് ഞങ്ങൾ പോയ കാര്യം നടന്നു കാണില്ല എന്നറുപ്പുള്ളത് കൊണ്ട് നിരാശാഭാവം മാത്രമേ അവളുടെ മുഖത്ത് ഉണ്ടായിരുന്നുള്ളൂ…

രാജേഷാണ് കാര്യങ്ങൾ ഒക്കെ പറഞ്ഞത്.. വിശദമായി വള്ളി പുള്ളി വിടാതെ അവൻ കാര്യങ്ങൾ പറഞ്ഞു… ഇതു കേട്ടതും കമല പിന്നെയും കരച്ചിലായി… കൂടെ നിർമല ചേച്ചിയും ചെറുതായി കരയാൻ തുടങ്ങിയിരുന്നു. നിങ്ങൾ എല്ലാം ഒന്ന് കരയാതിരിക്ക്, വഴിയുണ്ടാകും എന്ന് എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ നിർമല ചേച്ചിയെ പുറത്തേക്ക് വിളിച്ചു… ചേച്ചീ ഇങ്ങു വന്നേ… ഒരു കാര്യം ചോദിക്കട്ടെ…

പുറത്തേക്കു വന്ന ചേച്ചിയെ ഗേറ്റിനടുത്തേക്ക് മാറ്റി നിർത്തി. ഞാൻ എന്തെങ്കിലും പറയുന്നതിനു മമ്പേ ഒരു പാട് ചോദ്യങ്ങളായിരുന്നു ചേച്ചിക്ക്, എന്തു ചെയ്യുമെടാ കണ്ണാ… ഞാൻ വളർത്തിയ കൊച്ചാടാ അത്, വീട്ടിലേക്കു പോയാൽ അവൾ എന്തെങ്കിലും ചെയ്യും.. ഇല്ലെങ്കിത്തന്നെ എന്തു ഭാവിയാടാ അവൾക്കുണ്ടാവുക. ചേച്ചി കരഞ്ഞു കൊണ്ടാണ് നിർത്തിയത്..

പിന്നെ എൻ്റെ കയ്യിൽ മുറുകെപ്പിടിച്ചിട്ട് ചോദിച്ചു… കണ്ണാ ഞാൻ ഒരു കാര്യം പറഞ്ഞാ നീ സമ്മതിക്കുമോ, അല്ല നിനക്കെന്നോട് ഇച്ചിരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ സമ്മതിക്കണം.. ചേച്ചി തുടർന്നു.. ഒരിക്കലും ചോദിക്കാൻ പാടില്ലാത്തതാണ്… കണ്ണാ നീ കെട്ടുമോ അവളെ… വേറെ ഒരു വഴിയും കാണാഞ്ഞിട്ടാണ് കണ്ണാ… ചോദിച്ചു തീർന്നതും ചേച്ചി വിങ്ങിപ്പൊട്ടി കരത്തു പോയിരുന്നു…

Updated: October 16, 2025 — 4:19 pm

Leave a Reply

Your email address will not be published. Required fields are marked *