ഹരികാണ്ഡം – 7 14അടിപൊളി 

പിന്നെ ബിജു മൂലയിൽ പേടിച്ച രണ്ടു നിൽക്കുന്ന എൻ്റെ ചേച്ചിയുടെ കഴുത്തിൽ അരയിൽ നിന്നൊരു കത്തി എടുത്ത് വെച്ചിട്ട് പറഞ്ഞു… ഇവളെയായിരിക്കും ആദ്യം കുത്തിക്കീറുന്നത് ഞാൻ… അതു കണ്ടിട്ട് അമ്മയും അച്ചനും കരച്ചിൽ ആയി… പിന്നെ ബിജു അമ്മയോട് പറഞ്ഞു… കാര്യങ്ങൾ പറഞ്ഞ് അവനെക്കൊണ്ട് സമ്മതിപ്പിക്ക്.. വാക്കിലുറപ്പിക്കാതെ ഞാൻ പോകില്ല ഇന്ന് അതല്ല സമ്മതമല്ലെങ്കിൽ എല്ലാത്തിനേയും പണ്ടാരമടക്കിയിട്ടേ ഞാൻ പോകൂ… അമ്മയെന്നോട് എന്തോ പറയാൻ അടുത്തേക്കു വന്നതും ബിജുവൻ്റെ അനുയായി എഴുന്നേറ്റ് അച്ചനിട്ട് ഒരു ചവിട്ട്, കസേരയോടു കൂടി അച്ചൻ പുറകോട്ടു മറിഞ്ഞു…

സമ്മതിക്കാതെ തരമില്ലെന്ന് എനിക്ക് മനസ്സിലായി… ഞാൻ പറഞ്ഞു. അവരെ ഇനി ഉപദ്രവിക്കരുത്.. ഞാൻ കെട്ടിക്കോളാം, ബിജു ചേച്ചിയുടെ കഴുത്തിലെ കത്തിയെടുത്ത് മാറ്റി, വീണു കിടന്ന അച്ചനെ വലിച്ചെഴുന്നേൽപ്പിച്ചു, പിന്നെ പറഞ്ഞു. അടുത്ത ഞായറാഴ്ച നിശ്ചയം; ഒരു മാസം കഴിഞ്ഞ് കല്യാണം. എല്ലാവർക്കും സമ്മതമാണല്ലോ അല്ലേ… എല്ലാവരും വായ തുറന്ന് പറയണം…

അവൻ ഓരോരുത്തരേയും കൊണ്ട് സമ്മതമാണ് എന്ന് പറയിച്ചു… ഇറങ്ങും മുമ്പ് ഒരു ഭീഷണിയും, ഇനി വാക്കെങ്ങാനും മാറ്റിയാ… ഇതിലും മോശമായിരിക്കും എൻ്റെ അടുത്ത വരവിങ്ങോട്ട്, ആരും ഒന്നും പറയാൻ പോയില്ല…. അവരിറങ്ങിപ്പോയി. ഞങ്ങൾക്ക് പരസ്പരം നോക്കി കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു…

സനീഷ് പറഞ്ഞു നിർത്തി, ഇതാണ് സുഹൃത്തേ എൻ്റെ അവസ്ഥ. ബിജുവിനോട് എതിരു പറയാനും മുട്ടാനും എനിക്ക് പറ്റില്ല… ഒറ്റക്ക് ചാകാനാണെങ്കിലും കുഴപ്പമില്ലായിരുന്നു. പക്ഷേ ബിജു പറഞ്ഞത് ചെയ്യും, എൻ്റെ വീട്ടുകാരെ കൊലക്ക് കൊടുക്കാൻ വയ്യാ, ധന്യക്ക് ഞാൻ പറഞ്ഞത് മനസ്സിലുണ്ടായിട്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടാ പിരിഞ്ഞത്… സനീഷ് പറഞ്ഞു നിർത്തിയപ്പോഴേക്കും കരഞ്ഞു പോയിരുന്നു…

ഞാൻ ഈ ബിജുവിനെ കുറിച്ചൊന്നും കേട്ടിട്ടില്ലായിരുന്നു, ഞാൻ രാജേഷിനെ നോക്കി, ഉള്ളതാണോ ഈ ബിജു രാജേഷേ… ഹാ മാഷേ അവനിട്ടു മുട്ടാൻ ഈ ടൗണിൽ ആളില്ല, രാജേഷിൻ്റെ മുഖത്തും ഒരു ഭയം ഉറവിടുന്നത് എനിക്ക് കാണാമായിരുന്നു.

ഇനിയെന്ത് എന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ആകെ ഈമ്പിത്തെറ്റി നിൽക്കുന്ന സനീഷിനോട് ധന്യ ഗർഭവതിയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നിയില്ല… ഇനി അതെങ്ങാനും ബിജുവോ മറ്റോ അറിഞ്ഞാൽ ചിലപ്പോൾ അവൻ ഇവരുടെ വീട്ടിൽ വന്ന് എന്തെങ്കിലും പ്രശ്മമുണ്ടാക്കാനും മതി… നാട്ടുകാരറിയും, ധന്യക്കു പിന്നെ തലയുയർത്തി നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല… പക്ഷേ ഒരു വഴിയുണ്ടാക്കിയേ പറ്റൂ… ധന്യക്ക് സനീഷിൻ്റെ അവസ്ഥ അറിയാമെങ്കിൽ തനിക്കു മുമ്പിൽ വേറേ ഒരു വഴിയുമില്ല എന്നുള്ളതും അവൾക്കറിയാം. വല്ല കടും കൈയും കാണിക്കാനും മതി… തല പെരുക്കുന്നു…

എന്തായാലും സനീഷിനെ അവൻ്റെ നരകത്തിൽ തന്നെ വിട്ട് ഞാൻ രാജേഷിനേയും കൂട്ടി ഇറങ്ങി.. തല പെരുക്കുന്നു.. നേരേ പോയത് ബാറിലേക്കാണ്. ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല.. ബാറിൽ കയറി രണ്ടു നിൽപ്പൻ വോഡ്ക അടിച്ചു… രാജേഷിന് ഒന്നേ കൊടുത്തുള്ളൂ. വീട്ടിൽ ചെല്ലുമ്പോ ഓവറാക്കരുതല്ലോ.

വോഡ്ക അകത്തു ചെന്നപ്പോൾ തലയുടെ പെരുപ്പു കുറഞ്ഞു.. ഒന്നുമില്ലെങ്കിലും ആലോചിക്കാനുള്ള മനസ്സായി. ഒന്നും മിണ്ടാതെ ഗ്ലാസ്സും കാലിയാക്കി കാശും കൊടുത്ത് ഞങ്ങൾ ഇറങ്ങി. ഇനിയെന്ത്.. സമയം എട്ടു മണിയാകുന്നു. വീട്ടിൽ ചെന്ന് അവരോടെല്ലാം എന്തു പറയും.. ഞാൻ ആലോചിച്ചു കൊണ്ട് സ്കൂട്ടർ ഓടിച്ചു.

വഴിയിൽ ഒരു ഫോൺ ബൂത്ത് കണ്ടപ്പോഴാണ് അമ്മയെ ഓർമ വന്നത്. ഒന്നു വിളിച്ചാലോ.. എന്തെങ്കിലും വഴി പറയാതിരിക്കില്ല. സൈഡിൽ ഒതുക്കി, ഒന്നു ഫോൺ വിളിക്കണം രാജേഷേ എന്ന് അവനോട് പറഞ്ഞിട്ട് ആദ്യമേ ഒരു സിഗ്ഗററ്റ് വാങ്ങി കത്തിച്ചു.

വോഡ്കയുടെ പുറത്ത് രണ്ടു പുകയെടുത്തപ്പോഴാണ് മനസ്സിൽ ഒരു ഐഡിയ കത്തിയത്.. സനീഷിന് എന്തായാലും ധന്യയെ കെട്ടാൻ പറ്റില്ല. ഇനി അവൾക്കൊരു കല്യാണാലോചന എടുപിടീന്ന് നടക്കാനും പോകുന്നില്ല. മനസ്സിൽ അവളുടെ പ്രതീക്ഷയറ്റ മുഖം തെളിഞ്ഞു വരുന്നു.. നല്ല കുട്ടിയാണ് അവൾ.. അച്ചനില്ലാത്ത ഒരു കുട്ടിയെ അവൾ പെറ്റുവളർത്തിയാൽ ഇനിയൊരു ഭാവി അവൾക്കുണ്ടാവില്ല അതുവരെ ഇവരെല്ലാം ജീവിച്ചിരുന്നാൽ…

Updated: October 16, 2025 — 4:19 pm

Leave a Reply

Your email address will not be published. Required fields are marked *