ഹരി ജിത് : The Saviour – 1 1

ഫോൺ റിങ് ആവുന്നുണ്ട് എടുക്കുന്നില്ല….

ഇനി ഉറങ്ങി പോയി കാണുമോ…

ഉടനെ ജമാലിന്റെ ഫോൺ റിങ് ചെയ്യ്തു….

 

Hari calling…..

ജമാൽ : ഹ……… (ബാക്കി പറയുന്നതിന് മുൻപേ )

 

ഹരി : ദാ ഇക്ക എത്തി, ഒരു 5 മിനുട്ട്…

ഫോൺ കട്ട്‌ ചെയ്യ്തു…

ജമാൽ, ഹരി ഇപ്പോ വരുമെന്ന് മക്കളോടും ഭാര്യയോട് പറഞ്ഞു…. അവർ 4 പേരും വണ്ടികൾ വരുന്ന റോഡിലേക്ക് കണ്ണും നട്ട് ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ Land Cruiser കയറി വന്നു… അതേ ഹരിയുടെ വണ്ടി…

അവർ 4 പേരും വണ്ടിയിലേക്ക് തന്നെ നോക്കി നിന്നും… ഡ്രൈവർ വേറെ ആരോ ആണ്, ഒരു മിന്നായം പോലെ ഹരിയെ പാസ്സന്ജർ സീറ്റിൽ കാണാം.. ഹരി ഡോർ തുറന്നു പുറകിലത്തെ സിറ്റിൽനിന്നും ട്രോളി എടുത്തു… ഡ്രൈവറോട് ബൈ പറഞ്ഞു ഹരി നടന്നു വന്നു… അപ്പോളാണ് അവർ ഹരിയെ ശെരിക്കും കാണുന്നത്… 4 പേരും വാ പൊളിച്ചു അന്തം വിട്ടു നിന്നു….2 ദിവസം മുൻപ് കണ്ട മനുഷ്യൻ…. ഹരിയുടെ കോട്ടും, സ്യൂട്ടും, വാച്ചും ടൈ യും കണ്ടാൽ സിനിമ നടൻമാർ മാറി നില്കും… ഒരു മനുഷ്യൻ അണിഞ്ഞൊരുങ്ങിയാൽ ഇത്രക്കും സൗന്ദര്യം കാണുമോ?? പെണ്ണ് സൗന്ദര്യം പോലും ഇതിന് മുൻപിൽ ഒന്നും അല്ല… നജ്മ മനസ്സിൽ പറഞ്ഞു….

എയർപോർട്ടിൽ ഇവരെ കണ്ടതും ഹരി അടുത്തേക് വന്നു…

ഹരി : നിങ്ങളെ നേരത്തെ എത്തിയോ?? ഞാൻ എണീക്കാൻ കുറച്ച് വൈകി പോയി..

 

ജമാൽ : ഇല്ല, ഞങ്ങൾ ഇപ്പോ എത്തിയതേ ഉള്ളു…

ഹരി : എന്നാ നമ്മൾ കയറിയാലോ? കയറട്ടെ ഇക്ക…

ജമാൽ : അതേ ഇനി ലേറ്റ് ആകണ്ട…

ജമാലിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…. ജമാൽ നജ്മയെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… ആദിലും ആസ്മയും വാപ്പയെ കെട്ടിപിടിച്ചു… യാത്ര പറഞ്ഞു… അവർ എയർപോർട്ടിനകത്തേക് കയറി… ജമാൽ പുറത്ത് നിന്നും അത് നോക്കി നിന്നു…. ഹരി ആയിരുന്നു മുൻപിൽ നടന്നത്… അകത് എത്തിയ ഹരി ജമാലിന് കൈ വീശി കാണിച്ചു… ജമാലും തിരിച്ചു കാണിച്ചു…. അവർ ജമാലിന്റെ കണ്മുന്നിൽനിന്നും മറഞ്ഞു…..

ബോർഡിങ്‌ പാസ്സ് ഒക്കെ കിട്ടി അവർ ടെർമിനൽ ലേക്ക് നടന്നു… അവിടെ ഒരു പാട് പേര് ഇരിക്കുന്നുണ്ട്….. എല്ലാവരും ഹരിയെ നോക്കി അന്ധം വിട്ടിരിക്കുന്നു…. ഇതൊന്നും ഒരു പുത്തരിയല്ല എന്ന ഭാവത്തോടെ ഹരി ഒന്നും മൈൻഡ് ചെയ്യാതെ നടക്കുന്നു… യഥാർത്ഥത്തിൽ ഹരിയുടെ പുറകെ നടക്കുമ്പോൾ ആദിലിനും അസ്മാകും പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിമാനം തോന്നി…

കുറച്ചു നേരം കഴിഞ്ഞു ബസ് വന്നു, കയറി, നേരെ ഐറോപ്ലായിനിൻ മുൻപിൽ… പാസ്സ് കാണിച്ചു…. കയറ്റി വിട്ടു… അടുത്തടുത്തുള്ള 2/2 സീറ്റ്‌…. അതാണ് അവർ ബുക്ക്‌ ചെയ്തത്… 17B, 17C…. പിന്നെ ഒപോസിറ്റ് വശത്തുള്ള 17E, 17F….. E യും F ഉം വിൻഡോ സൈഡ് ചേർന്ന് വരുന്ന സീറ്റ്‌ ആണ്… അത്കൊണ്ട് അവർ അവിടെ ഇരിക്കട്ടെ എന്ന് കരുതി ഹരി മനഃപൂർവം ആ സീറ്റ്‌ ഒഴിവാക്കി.. ഹരി നേരെ പോയി 17B ഇൽ കയറി ഇരുന്നു…

നജ്മയും ആസ്മയും ഒരു സൈഡിലും, ഹരിയും ആദിലും മറു സൈഡിലും ഇരിക്കും എന്ന് വിചാരിച്ചിരുന്നു ഹരിയുടെ ഊഹത്തെ പൂർണമായും തെറ്റിച്ചു കൊണ്ട് നജ്മ ആണ് ഹരിയുടെ അടുത്ത് വന്ന് ഇരുന്നത്… മറുവശത്തു ആദിലും ആസ്മയും…. അങ്ങനെ വീമാനത്തിന്റെ takeoff മെസ്സേജ് കിട്ടി… പതിയെ വിമാനം റൺവേയിലൂടെ ഓടി തുടങ്ങി….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *