ഹരി ജിത് : The Saviour – 1 1

 

ഹരിയുടെ കാൽകുലേഷൻ നാല് പേർക്കും ഇഷ്ട്ടപെട്ടു, ഈ ടൈമിംങ്ങനാവുമ്പോ എടി പിടി എന്നൊന്നും ചെയ്യണ്ട, എല്ലാത്തിനും വേണ്ട പോലെ ടൈം ഉണ്ട്.. ആദിലും ആസ്മയും ജമാലിനെ നോക്കി തല കുലുക്കി..

ജമാൽ : എന്നാ പിന്നെ അത് തന്നെ നോക്കലെ നജ്മ??

 

നജ്മ : അത് മതി ഇക്ക, അതാ നല്ലത്..

 

ജമാൽ : എന്നാ പിന്നെ അതിൽ 4 ടിക്കറ്റ് ബുക്ക്‌ ചെയ്‌തോ ആദി…

കേട്ടപാതി കേൾക്കാത്ത പാതി ആദിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു..

ഹരി : ഇക്കയുടെ അക്കൗണ്ട് നമ്പർ ത്താ ഇക്ക, എന്റെ ടിക്കറ്റിന്റെ ക്യാഷ് ഞാൻ അയച്ച് തരാം..

 

ജമാൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരിയെ നോക്കി..

 

ജമാൽ : അത് കുഴപ്പം ഇല്ല ഹരി, അത് ഞാൻ എടുത്തോളാം..

 

ഹരി : ആയോ വേണ്ട ഇക്ക, ടിക്കറ്റിന്റെ പൈസ ഞാൻ തന്നെ എടുത്തോളാം..

ഹരി എത്രയൊക്കെ പറഞ്ഞിട്ടും ജമാൽ അത് ചെവികൊണ്ടില്ല, അവസാനം ഹരി ജമാലിന്റെ ഇഷ്ട്ടത്തിന് വഴങ്ങി…

 

ഹരി : എന്നാ ഞാൻ ഇറങ്ങട്ടെ ഇക്ക, ലേറ്റ് ആയി… മറ്റന്നാൾ കാണാം…

 

ഹരി ജമാലിന്റെ നമ്പർ വാങ്ങി അതിലേക് മിസ്സ്‌ കാൾ അടിച്ചു നമ്പർ സേവ് ചെയ്യ്തു.. ജമാലും ഹരിയുടെ നമ്പർ സേവ് ചെയ്യ്തു.. കൂട്ടത്തിൽ ആദിലിന്റെയും അസ്മയുടെയും നമ്പർ കൂടി ഹരി വാങ്ങി… അങ്ങനെ ഹരി ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി.. പാർക്കിംഗ് ലോട്ടിന്റെ പുറത്തേക്കുള്ള റോഡിലേക്ക് ഹരിയുടെ വണ്ടി കയറുന്നതും നോക്കി ജമാലും നജ്മയും രണ്ട് മക്കളും നിന്നും…

വളരെ ചുരുങ്ങിയ നേരം കൊണ്ട് അവരുടെ കുടുംബത്തിലെ ഒരാളെ പോലെ ആയി മാറി കഴിഞ്ഞിരുന്നു ഹരി അവർക്ക്.. എത്ര നല്ല സ്വാഭാവം, എത്ര നല്ല സംസാരം, എത്ര നല്ല പെരുമാറ്റം..

 

ഹരിയുടെ നമ്പർ സേവ് ചെയ്തത് കൊണ്ട് ആദിലിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു നോട്ടിഫിക്കേഷൻ വന്നു “Hari eettan, you may know is on instagram as Hari jith kannur” ആദിൽ വേഗം തന്നെ ആ അക്കൗണ്ട് follow ചെയ്യ്തു… അക്കൗണ്ട് പബ്ലിക് ആയിരുന്നു, 476 പോസ്റ്റ്‌ ഉണ്ട്… ആദിൽ ഓരോനോരോന്നായി നോക്കി… ഹരി കുറച്ച് ഇൻസ്റ്റാഗ്രാം അടിക്ട് ആയത് കൊണ്ട് പോസ്റ്റുകൾ ഒക്കെ ഒന്നിനൊന്നു മെച്ചം…. കണ്ടിട്ടും കണ്ടിട്ടും ആദിലിന് മതിയായില്ല…. ആദിൽ അത് അസ്മയോടും പറഞ്ഞു.. അവൾ അവളുടെ അക്കൗണ്ടിൽ നിന്നും ഹരിയെ ഫോളോ ചെയ്യ്തു…. രണ്ടുപേരും കൂടി ജമാലിനും നജ്മക്കും കാണിച്ചു അവർ ഒരുപാട് നേരം ഹരിയുടെ റീൽസും പോസ്റ്റും ഒക്കെ നോക്കി, ഹരിയുടെ അക്കൗണ്ടിന്റെ പേര് നോക്കി വെച്ച ശേഷം നജ്മ പതിയെ അടുക്കളയിലേക് പോയി. അവിടെ കിടന്ന അവളുടെ മൊബൈലിൽ എടുത്തു അവളുടെ ഇൻസ്റ്റാഗ്രാമിൽനിന്നും ഹരിയെ ഫോളോ ചെയ്യ്തു..

സമയം കടന്നുപോയി… ഒരു 10 മണി ആവുമ്പളേക്കും ആദിൽ അസ്മയോട് വിളിച്ചു കൂവി..

ആദിൽ : അസ്മാ… ഹരിയേട്ടൻ എന്നെ ഫോളോ ചെയ്യ്തു…

അതേ, 125k ഫോള്ളോവേഴ്സ് ഉള്ള ഹരി തന്നെ ഫോളോ ചെയ്യ്തു എന്ന് അറിഞ്ഞപ്പോൾ ആദിലിന് സന്തോഷം നിയന്ത്രിക്കാൻ ആയില്ല, ആദിലിന്റെ വാക്കുകൾ കേട്ടപ്പാടെ അസ്മ ഓടി പോയി അവളുടെ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്യ്തു നോക്കി… ഒരു നോട്ടിഫിക്കേഷൻ വന്ന് കിടപ്പുണ്ട്..

“Hari_jith_kannur requested to follow you”

രണ്ടാമതൊന്ന് ആലോചിക്കാതെ അസ്മ അക്‌സെപ്റ്റ് ചെയ്യ്തു… അസ്മ ആദിൽനോട് വിളിച്ചു കൂവി… എന്നെയും ഹരിയേട്ടൻ ഫോളോ ചെയ്‌തെന്ന്… പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ ഇൻസ്റ്റാഗ്രാം എന്താണെന്ന് അറിയാതെ ജമാലിന് പോലും സന്തോഷം ആയി…

ജമാൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “ഈ പിള്ളേരുടെ ഓരോ കാര്യം “…

അത് കേട്ട നജ്മ പതിയെ റൂമിലേക്കു നടന്നു, അവളും ഹരിയെ ഫോളോ ചെയ്തതാണ്, തിരിച് റിക്വസ്റ്റ് വന്ന് കാണുമോ??

പതിയെ അവൾ മൊബൈൽ നോക്കി, നോട്ടിഫിക്കേഷൻ കർട്ടൻ വലിച്ചു…

“Hari_jith_kannur requested to follow you”

അത് കണ്ടപ്പോൾ അവൾക് അറിയാതെ ഒരു പുഞ്ചിരി വിടർന്നു… അവൾ ഉടനെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്യ്തു…

അവൾ മെല്ലെ റൂമിന് പുറത്തേക് ശ്രദ്ധിച്ചു, ജമാൽ ഹാളിൽ ഇരുന്നു ടീവി കാണുന്നു, ആദിലും ആസ്മയും ബാൽക്കണിയിൽ നിന്ന് മൊബൈലിൽ കുത്തുന്നു, അവൾ വീണ്ടും പോയി ലൈറ്റ് അണച്ചു ബെഡിൽ ചാരി ഇരുന്നു ഹരിയുടെ പ്രൊഫൈൽ എടുത്തു.. അതിലുള്ള റീൽസും പോസ്റ്റും ഒക്കെ ഓരോന്നോരോന്നായി അവൾ നോക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *