പ്രിയം പ്രിയതരം 13
Priyam Priyatharam Part 13 | Freddy Nicholas
[ Previous Part ] [ www.kambi.pw ]
എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും…
ഇത് ഫ്രഡ്‌ഡിയുടെ അവസാനത്തെ കഥയാണ്. ഈ കഥ തുടങ്ങിയത് മുതൽ അവസാനം വരെയും എന്റെ കഥയോട് നീതി പുലർത്തി സഹകരിച്ച എല്ലാ മാന്യ വായനക്കാർക്കും ഫ്രഡ്‌ഡിയുടെ അകമഴിഞ്ഞ നന്ദി.
എന്ന്
ഫ്രഡ്‌ഡി നിക്കോളാസ്.
❤️❤️❤️❤️
കോൺഫറൻസും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നവർ എല്ലാവരും നാലാം ദിവസം തന്നെ തിരിച്ചു പോയി…. പക്ഷേ ബിജുവിന് അവിടെ ഒന്നു രണ്ടു പേരെ കാണേണ്ട ആവശ്യമുണ്ടായിരുന്നത് കൊണ്ട് ഞാൻ വീണ്ടും അവിടെത്തന്നെ തങ്ങി.
കോൺഫ്രൻസ് കഴിഞ്ഞദിവസം അന്ന് തന്നെ തിരികെ വരില്ല എന്ന് അറിയിക്കാനായി വീട്ടിലേക്ക് വിളിച്ചു പറയുകയുണ്ടായി.
ഒപ്പം പ്രിയയെ വിളിച്ച് പറയാനായി അവളുടെ ഫോണിലേക്ക് ഞാൻ കോൾ ചെയ്തു നോക്കി പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് ഉള്ള രണ്ട് ദിവസം ഞാൻ തിരക്കിലായിരുന്നതു കൊണ്ട് അവളെ വീണ്ടും വിളിച്ചിട്ട് കിട്ടിയില്ല… പിന്നെ നാഴികയ്ക്ക് നൂറുവട്ടം പിണങ്ങുന്ന സ്വഭാവമുള്ളതുകൊണ്ട് അതിന്റെ പേരിൽ ഞാൻ തിരിച്ചു വിളിക്കാനും പോയില്ല.
എല്ലാം കഴിഞ്ഞ് പോയതിന്റെ ഏഴാമത്തെ ദിവസമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.
ഞാൻ വീട്ടിലെത്തിയ ഉടൻ കുളിക്കാനുള്ള തയ്യാറെടുപ്പിലായി, എല്ലാം കഴിഞ്ഞ് സിനി ചേച്ചി മേശപ്പുറത്തെടുത്തു വച്ച ചായ കുടിക്കാൻ നേരത്ത് എന്റെ ഫോണിൽ കാൾ വന്നു.
കാൾ പ്രിയയുടേതാന്ന്…
എടുക്കണോ വേണ്ടയോ എന്ന രണ്ടുമനസ്സോടെ ഇരുന്നുവെങ്കിലും യാഥാർഥ്യ ബോധം വേണ്ടത് ആണുങ്ങൾക്കാണെന്ന് ഞാൻ മനസിലാക്കി ഞാൻ ഫോൺ റെസിവ് ചെയ്തു.
ഹലോ… പ്രിയ…
ഹലോ… ഏട്ടാ… സോറി ഏട്ടാ എന്റെ ഫോണിൽ ബാറ്ററി ചാർജ് തീർന്നിരുന്നു അതാ ഓഫായി പോയത്.
ഞാൻ ഇപ്പൊ വീട്ടിലുണ്ട്, ഒന്ന് കാണാൻ പറ്റുവോ…??
അഹ്… ഞാൻ അങ്ങോട്ട് വരാം..!
ഞാൻ സിനിചേച്ചിയെ നോക്കി…അവരുടെ മുഖത്തും എന്തോ ഒരു തരം വിഷാദം.
ഞാൻ തിരികെ വീട്ടിലെത്തുന്നതിന്റെ ഒരു മണിക്കൂർ മുൻപ് മാത്രമാണ് പ്രിയ ആ വീട്ടിലേക്ക് തിരിച്ചെത്തിയത് എന്ന് സിനി ചേച്ചി പറഞ്ഞിട്ട് ഞാൻ അറിഞ്ഞു.
ഞാൻ ഉടനെ തന്നെ പ്രിയയുടെ വീട്ടിലേക്ക് പോയി പ്രിയയെ കണ്ടു. ആകെ ശോകമൂകമായ അന്തരീക്ഷം… സങ്കടം നിഴലിക്കുന്ന മുഖത്തോടു കൂടിയാണ് പ്രിയ എന്നെ വരവേറ്റത്.
ഞാൻ : എന്തുപറ്റി പ്രിയ…?
പ്രിയ : ഒന്നുമില്ല ഏട്ടാ…!!
ഞാൻ : എന്താ നീ ഫോൺ എടുക്കാത്തത് ഞാൻ പല തവണ നിന്നെ വിളിച്ചു.
പ്രിയ : ഞാൻ ഫോൺ എടുക്കാൻ പറ്റിയ പരുവത്തിൽ ആയിരുന്നില്ല. ഞാനിവിടെയുണ്ടായിരുന്നില്ല.
ഞാൻ : എന്തുപറ്റി നീ എവിടെയാ പോയിരുന്നേ…??
പ്രിയ : ഞാൻ സുരേട്ടന്റെ വീട്ടിലേക്ക് പോയിരുന്നു ഏട്ടാ…
ഞാൻ : അവിടെ എന്താ പ്രശ്നം…എന്താ പ്രിയ കഴിഞ്ഞ ദിവസമല്ലെ നീ പോയിട്ട് വന്നത് വീണ്ടും തിരിച്ചു പോയോ…??
പ്രിയ : അതേ ഏട്ടാ വീണ്ടും ഒരു എമർജൻസി ഉണ്ടായിരുന്നു.
ഞാൻ : എന്ത് എമർജൻസി..??
അവളെന്നെ കൈപിടിച്ച് അങ്ങോട്ട് ഉള്ളിലോട്ട് കൂട്ടിക്കൊണ്ടുപോയി എന്നോട് ചോദിച്ചു എമർജൻസി എന്താണെന്ന് പറഞ്ഞൽ മൂഡ് ഔട്ട് ആവോ..??
ഞാൻ : ഇല്ലടീ… നീ പറ എന്താ നിന്റെ പ്രശ്നം.
അവൾ കുറച്ചുനേരം മൗനയായി നിന്നു. പിന്നെ നിറകണ്ണുകളോട് കൂടി എന്റെ മുഖത്തുനോക്കി അവൾ പറഞ്ഞു സുരേട്ടൻ തിരിച്ചുവന്നു.
ഞാൻ : ങേ… ആര്..??
പ്രിയ : അതെ സംശയിക്കേണ്ട സാക്ഷാൽ സുരേഷ്… എന്റെ ഹസ്ബൻഡ് തന്നെ.
ബിജു ഇടിവെട്ട് ഏറ്റ പോലെ രണ്ടുനിമിഷവും സ്ഥബ്ദനായ് നിന്നു.
ഞാൻ : നീ പറയുന്നത് നിന്റെ ഭർത്താവ് സുരേഷിനെ പറ്റി തന്നെയാണോ… പ്രിയ…??
പ്രിയ : അതേ ഏട്ടാ… സംശയിക്കേണ്ട..
ഞാൻ : എന്നിട്ട് എവിടെയുണ്ട്…
പ്രിയ : ആൾ ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട്.
എല്ലാം വിശദമായി പറയാം ഏട്ടാ ഞാൻ ഒന്ന് റെഡിയാവട്ടെ എനിക്കിപ്പോ വീണ്ടും ഹോസ്പിറ്റലിലേക്ക് പോകണം എന്റെ കൂടെ പോരാമോ… ഞാൻ ഒറ്റയ്ക്ക് എങ്ങനെ പോകും ഈ സന്ധ്യാസമയത്ത്… ഏട്ടൻ വരുമെങ്കിൽ വലിയ ഉപകാരം.
