ഫിദ – 1
Fida | Author : Anamika
[ Previous Part ] [ www.kambi.pw ]
“നാശം പിടിക്കാൻ റൈൻകോട്ടും എടുത്തില്ലലോ”
പിറുപിറുത്തുകൊണ്ടവൻ ബുള്ളറ്റ് ആ അടഞ്ഞുകിടക്കുന്ന കടയുടെ അരികിലേക്ക് ചേർത്ത് നിർത്തികൊണ്ടിറങ്ങി.പെട്രോൾ ടാങ്കിനു മുന്നിൽ ഇരുന്ന ബാഗ് എടുത്തുകൊണ്ട് കടയുടെ തിണ്ണയിലേക്ക് കയറിനിന്നു.മുഖത്തെ വെള്ളത്തുള്ളികൾ ഒരു കയ്യാൽ തുടച്ചു മാറ്റികൊണ്ട് ചുറ്റും കണ്ണോടിച്ചു.
വിജനമായ പ്രദേശമാണ്. അങ്ങിങ്ങായി വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നത് ഇരച്ചുപെയ്യുന്ന മഴക്കിടയിലൂടെ കാണാം.യൂണിഫോം പാന്റ്സ് ന്റെ പോക്കറ്റ് ഇൽ നിന്നും ഫോണെടുത്തു സമയം നോക്കുമ്പോൾ മണി 11.30.
“ഓഹ്..ഇനിയിപ്പോ ട്രെയിൻ മിസ്സ് ആകുവോ…ഓരോരോ വള്ളിക്കെട്ട് ഇറങ്ങാൻ നേരത്ത് കൃത്യമായി വന്നു കയറും”
സ്വയം പറഞ്ഞു കൊണ്ട് അവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടു.സർവീസ് ഇൽ കയറിയിട്ട് ഇത് മൂന്നാമത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണ്..ഇത്തവണ ഇടുക്കി..
ഇനിയും നോക്കിനിന്നാൽ മഴ കുറയത്തുമില്ല തനിക്കു ട്രെയിനും മിസ്സാകും എന്നുറപ്പായ അവൻ ചുറ്റും ഒന്ന് നോക്കി മഴയിലേക്ക് ഇറങ്ങാൻ തുടങ്ങി.പെട്ടെന്ന് അടുത്തുള്ള ഇടവഴിയിൽ നിന്നും ആരോ റോഡിലേക്ക് ഓടികയറി..വയറിൽ കൈ വച്ച കിതക്കുന്ന ആളെ സൂക്ഷിച് നോക്കിയപോൾ അതൊരുപെണ്ണാണ്.
വെളുത്ത സൽവാറിൽ നിൽക്കുന്ന അവളുടെ വീർത്തു നിൽകുന്ന വയർ കണ്ടപ്പോൾ സംശയത്തോടെ നോക്കി അവൻ.
“ഇതവളല്ലേ”
അരണ്ടവെളിച്ചതിൽ തിരിഞ്ഞുനോക്കിയവളും അവനെ കണ്ടു കഴിഞ്ഞു.വീർത്തുന്തിയ വയറും താങ്ങിയവൾ അവനടുത്തേക്ക് ഓടിയെത്തി
“എന്നെ..എന്നെ ഒന്ന് രക്ഷിക്കുവോ പ്ലീസ്…അയാൾ എന്റെ പിന്നാലെ ഉണ്ട് കണ്ടാൽ എന്റെ കുഞ്ഞിനെ കൊന്ന് കളയും എന്നെ പിടിച്ചു കൊണ്ടുപോകും..ഒന്ന് സഹായിക്കുവോ പ്ലീസ്..കിതച്ചും കരഞ്ഞും അവൾ എങ്ങനെയൊക്കെയോ പറഞ്ഞുനിർത്തിയതും കുഴഞ്ഞുവീഴാൻ ആഞ്ഞു.
”ഫിദാ…കവിളിൽ തട്ടികൊണ്ടവൻ വിളിച്ചു.അവളൊന്നു ഞരങ്ങി.
”ആരുമില്ല..അവർ പോയി“
”ഇല്ല അവർ തിരിച്ചുവരും.എന്നെ കൊണ്ടുപോകും ആ വൃത്തികെട്ടവന്റെ അടുത്തേക്ക്“
വൈകിട്ട് സ്റ്റേഷനിലെ തന്റെ ലാസ്റ്റ് ഡ്യൂട്ടിയും കഴിഞ്ഞ് ഇറങ്ങാൻ നിൽകുമ്പോൾ ആയിരുന്നു പഞ്ചായത്ത് മെമ്പറും ഗർഭിണിയായ ഒരു പെൺകുട്ടിയും കൂടെ കുറച്ചാളുകളും കയറിവരുന്നത്.കൂടെയുണ്ടായിരുന്നവരുടെ ആക്രോശങ്ങൾ തെല്ലുയർന്നപോൾ ആണ് CI കാബിനിലേക്ക് വിളിപ്പിക്കുന്നത്.കയറിചെല്ലുന്നതും കാണുന്നത് മേഘത്തുണ്ട് പോലെ വെളുത്ത കരഞ്ഞുചുവന്ന മുഖത്തോടെ നില്കുന്നവളെയാണ്. CI യുടെ ഇരുപ്പും ഭാവവും കണ്ടപോലെ മനസിലായി അയാൾക്കെന്തോ നേട്ടമുള്ള കേസ് ആണെന്ന്.
”സാറെ ഈ പിഴച്ചു വയറ്റിലുണ്ടാക്കിയവളെ ആ വീട്ടിൽ കയറ്റാൻ പറ്റത്തില്ല അങ്ങനെ ചെയ്‌താൽ എന്റനിയന് ഖബറിൽ പോലും സമാധാനം കിട്ടൂല.ഇവളൊരുത്തി കാരണമാ അവൻ കെട്യോളേം കൊന്ന് തൂങ്ങിച്ചതത്.എന്നിട്ടിവളെ ഇനീയെവിടെ പൊറുപ്പിച്ചാൽ പടച്ചോൻ എന്നോട് പൊറുക്കുകേല.പഠിക്കാൻ വിട്ടപ്പോൾ ഹറാംപ്രന്നോളു വയറും വീർപ്പിച്ച വന്നേക്കുന്നു“
അവളുടെ നേരെ നോക്കിയപ്പോൾ മുഖം കുനിച്ചുനിൽക്കുന്നത് കണ്ടു.കരഞ്ഞുചുവന്നു തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട്.
പിന്നെയവിടുത്തെ ഒത്തുതീർപ്പും ചർച്ചയും കഴിഞ്ഞവരിറങ്ങുമ്പോളേക്ക് നേരം വൈകിയിരുന്നു.
“സാർ”
അവളുടെ മുഖത്തേക്ക് നോക്കി.കൈവിടല്ലേയെന്ന അപേക്ഷ പോലുള്ള മുഖഭാവം കണ്ടതും അവൻ കുഴങ്ങി.കൈക്കുള്ളിൽ ആയാണവൾ നില്കുന്നത്.അവനവളെ അകത്തിമാറ്റികൊണ്ട് കടക്കുമുന്നിലേക്ക് നടന്നു ബുള്ളടിനടുത്തെത്തി.
“കൊച്ചെ..എനിക്ക് നാളെ മറ്റൊരു സ്റ്റേഷനിൽ join ചെയ്യേണ്ടതാണ്.പോകുന്ന വഴി ആണ്.നിൻറെ കാര്യം ഞാൻ സ്റ്റേഷനിൽ വിളിച്ചറിയിക്കാം അവർ നിമ്മേ ഷെൽട്ടർ ഹോം ലേക്ക് മാറ്റികൊലും തല്കാലത്തേക്ക്.എനിക്കിപ്പോ ഇതിന്റെ പിന്നാലെ വരാൻ പറ്റിയ സാഹചര്യം അല്ല.
