അവനു മുഖം കൊടുക്കാതെ അടുക്കളവശത്തു കൂടെ അകത്തു കയറാൻ തുടങ്ങിയതും ചായക്കപ്പു നീട്ടിയവൻ…
കയ്യിലുള്ളത് മൊത്തികൊണ്ടവൻ ഹാളിലേക്ക് നടക്കും വഴി അവളെയും വിളിച്ചു..
“നിനക്ക് മെഡിസിൻ ഒന്നുല്ലേ..വിറ്റാമിനോ മറ്റോ..”
“ഉണ്ട് ”
“ഇറങ്ങിയപ്പോ അതൊന്നും എടുത്തില്ലേ”
“ആ വൃത്തികെട്ടവൻ കയറിവന്നപ്പോ ഇറങ്ങി ഓടിയതാ ഞാൻ…മരിക്കാനാ തോന്നിയെ..അപ്പൊ എന്ത് മരുന്ന്..എന്ത് വിറ്റാമിൻ..”അവളുടെ മുറുകുന്ന മുഖത്തേക്ക് നോക്കിയിരുന്നു അവൻ…
“സ്നേഹിച്ചു കല്യാണം കഴിച്ചതാ വാപ്പിച്ചിം ഉമ്മിച്ചിം…ഞാനുണ്ടായപ്പോ paralysis ആയി ഉമ്മാക്ക്..പിന്നെന്നേം ഉമ്മാനേം നോക്കിയത് വാപ്പിച്ചി ഒറ്റക്കാ…പ്ലസ്ടു വിനു നല്ല മാർക്ക് വാങ്ങിയപ്പോൾ mangalore നഴ്സിംഗ് പഠിക്കാൻ വിട്ടു എന്നെ..ഫസ്റ്റ് സെമെസ്റ്റർ തീരാറാകുമ്പോളാ അറിയുന്നത് വാപ്പിച്ചിക്ക് കാൻസർ ആണെന്ന്…ഉള്ളതെല്ലാം പണയപെടുത്തിയ എന്നെ പഠിക്കാൻ അയച്ചേ…പിന്നൊന്നും ഉണ്ടായിരുന്നില്ല കുടുംബക്കാർ തിരിഞ്ഞ് നോക്കിയില്ല..ആദ്യമൊക്കെ നാട്ടുകാർ സഹായിച്ചു..പിന്നെ ചികിൽസിക്കാൻ വഴി ഇല്ലാണ്ടായപ്പോ ഒരിക്കൽ വാപ്പിച്ചിയെന്നെ കാണാൻ mangalore ഇൽ വന്നിരുന്നു..എന്ത് വന്നാലും പഠിത്തം മുടക്കരുതെന്നും നന്നായി പഠിക്കണമെന്ന്മൊക്കെ പറഞ്ഞു..കീമോ ചെയ്‌തു മുടിയെല്ലാം കൊഴിഞ്ഞൊരു രൂപം… കണ്ടിട്ടെന്റെ ചങ്കു പൊട്ടിപ്പോയി…”
പറഞ്ഞതും അവൾ പൊട്ടികരഞ്ഞുപോയി…അവനെഴുന്നേറ്റ് അവൾക്കരികിലേക്ക് ഇരുന്നു..പുറത്ത് പതിയെ തട്ടി…
“മകൾക്ക് ബാധ്യത ആണെന്ന തോന്നലിലാവാം ഉമ്മാക്ക് വിഷം കൊടുത്ത് വാപ്പിച്ചി ആത്മഹത്യാ ചെയ്‌തു…അലറികരഞ്ഞവളുടെ തോളിൽ കൈവച്ചതും അവൾ ഒരു ആശ്വാസത്തിനെന്നോണം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..അവനെ ഇറുക്കേപുണർന്നു പൊട്ടിക്കരഞ്ഞു…ഒന്നും ചെയ്യാനാവാതെ ശബരി തറഞ്ഞിരുന്നുപോയി…
വാപ്പയെയും ഉമ്മയെയും ഇത്രയധികം സ്നേഹിച്ച മകൾക്കെങ്ങനെ ഇങ്ങനെ ആകാൻ പറ്റി അവളുടെ അവസ്ഥ ഓർത്തവൻ ചിന്തിച്ചു…
”ഞാ..ഞാൻ.. ചീത്തയാണെന്ന് കരുതുണ്ടാവൂലെ…അവന്റെ നെഞ്ചിൽ
കിടന്ന് എങ്ങലടിച്ചുകൊണ്ടവൾ ചോദിച്ചു…
“അവർക്കു വേണ്ടിയാ..അവരെ നോക്കാനാ ഞാനിങ്ങനെ ആയെ..എന്നിട്ടെന്നെ ഇട്ടേച്ചും അവർ പോയി”
അവളുടെ വാക്കുകൾ കേട്ടതും ഉള്ളിലൂടൊരു മിന്നൽ കടന്ന് പോകുന്നതവൻ അറിഞ്ഞു..അവൾ പറഞ്ഞുവരുന്നത് താൻ ചിന്തിച്ചപോലവല്ലെന്ന് ഒരു വേള അവൻ പ്രാർത്ഥിച്ചുപോയി…
“വാപ്പിച്ചി വന്നു കണ്ടന്ന് ഞാൻ എന്റെ HOD യെ കണ്ടു…എന്റെ അവസ്ഥ പറഞ്ഞു..3ആം സെമെസ്റ്റർ ഫീ അടക്കാനൊരു സാവധാനം ചോദിക്കാനായി ആയിരുന്നു ചെന്നത്…എല്ലാം
കേട്ടിട്ടാവസാനം അവരെന്നോട് നാളെ കാണാം എന്ന് പറഞ്ഞു..പിറ്റേന്ന് മാഡത്തെ കണ്ടപ്പോൾ അവരെന്നോട് ഒരു കാര്യം പറഞ്ഞു..”
അവൾ അവന്റെ നെഞ്ചിൽ താടകുത്തികൊണ്ട് അവന്റെ കണ്ണിലേക്കു കണ്ണുകളുയർത്തിനോക്കി…ഒരു പിടച്ചിലോടെ അവനുമാ മിഴികളിലേക്ക് നോട്ടം കൊരുത്തു…ഈശ്വര ഇവളെന്താ ഈ പറഞ്ഞുവരുന്നേ..അങ്ങനൊന്നും ആയിരിക്കരുതേ…
“നാച്ചുറൽ ആയി കൺസിവ് ആകാൻ പറ്റാത്ത അവർക്കൊരു സറോഗേറ്റ് മദർ ആകാമോ എന്നായിരുന്നു അവർ ചോദിച്ചത്..ആരും അറിയാതെ ഒരു illegal surrogacy…വലിയൊരു തുക..എന്റെ മുന്നോട്ടുള്ള പഠിത്തത്തിനും വാപ്പിച്ചിടെ ചികിത്സക്കും ആവശ്യമായത്…എനിക്ക് നിരസിക്കാനായില്ല..ഭാവിഷ്യത്തുക്കളെ എന്റെ കുടുംബത്തിനായി മറന്നിട്ടു ഞാൻ ആ തീരുമാനം എടുത്തു..”
ഉള്ളിലൊരു തണുപ്പ് വീഴുന്നതറിഞ്ഞു ശബരി…
“പക്ഷെ പടച്ചോൻ എന്നെ കൈവിട്ടു…ഞാൻ ivf വഴി അവരുടെ കുഞ്ഞിനെ concieve ആയി 2ആം മാസം എന്റെ ഉപ്പയും ഉമ്മയും ഈ ലോകംവിട്ടുപോയി…അറിഞ്ഞതും നാട്ടിൽ പോണമെന്നു പറഞ്ഞു ബഹളം വച്ച എന്നെ അവർ വിട്ടില്ല..പുറത്തറിയുമെന്ന് ഭയന്ന്…ഒരു മകളെപ്പോലെ കൂടെ നിർത്തി അവരെന്നെ നോക്കി…എനിക്ക് ബാധ്യത ആകാതിരിക്കാൻ എന്റെ ജീവിതം നന്നായികാണാൻ ജീവിതം അവസാനിപ്പിച്ചവരെ ഓർക്കേ രാത്രികളിൽ അലറികരയാനെഎനിക്ക്പറ്റിയുള്ളൂ…”
