അവൾ തുണി വിരിച്ചുവരുമ്പോൾ അവനുറങ്ങിയിരുന്നു..
അവൾക്കുമൊന്ന് കിടക്കാണെന്നുണ്ടായിരുന്നു…നടുകഴക്കുമ്പോലെ…കാലൊക്കെ വേദനിക്കുന്നു..രണ്ടും കല്പിച്ചവൾ അവനരികിലേക്ക് കയറികിടന്നു..അരമണിക്കൂർ കഴിഞ്ഞതും അവനുണർന്നു..അടുത്തുകിടക്കുന്നവളെ കണ്ടതും ”ഇത്ര പെട്ടെന്നിത്രക്കും പ്രോഗ്രസോ പെണ്ണിന് “ അവൻ ചിന്തിച്ചുപോയി
പതിയെ എണീറ്റ് മൂരിനിവർത്തി മുണ്ടുമുറുക്കി അവളെ നോക്കുമ്പോൾ കൈ ചുരുട്ടി കവിളിനു താഴെ വച്ച ചെരിഞ്ഞു കിടന്നുറങ്ങുന്നു…താഴെക്കിഴഞ്ഞ നോട്ടം ചെന്നെത്തിയത് വടിവൊത്ത പിന്നഴകിലാണ്….
…ഈ പെണ്ണെന്നെ ചീത്തയാക്കും….വായിൽ കടിച്ചുപിടിച്ചിരുന്ന ടീഷർട് ന്റെ തുമ്പ് വിട്ടുകൊണ്ടവൻ ചിരിയൊതുക്കി…
രാത്രി 9 കഴിഞ്ഞതും ആഹാരം കഴിക്കാനൊരുങ്ങി…മീൻ പൊരിച്ചത് കൊതിയോടെ കഴിക്കുന്നത് കണ്ടതും തന്റെ പാത്രത്തിൽ
ഉള്ളതുകൂടെ മുള്ളുകളഞ്ഞവൾടെ പാത്രത്തിലേക്കിട്ടു അവൻ…അവളവനെ ഒന്നു നോക്കി പുഞ്ചിരിച്ചു…
ജനാലക്ക് പുറത്ത് കോടമഞ്ഞു പൊതിഞ്ഞു കിടന്നിരുന്നു…തണുപ്പുകൊണ്ടവൾ ചൂടുവെള്ളം തിളപ്പിച്ചാണ് ബ്രഷ് ചെയ്യുന്നതും ബാത്‌റൂമിൽ പോയതുമെല്ലാം….
ഉറങ്ങാനായി മുറിയിലെത്തിയതും കണ്ടു ഷീറ്റ് വിരിച്ചു തറയിൽ കിടക്കാനൊരുങ്ങുന്നവനെ…..ഈ കുത്തിത്തുളക്കുന്ന തണുപ്പത്തു തറയിലെങ്ങനെ കിടക്കാനാ എന്നവൾ ഓർത്തു ബെഡിലേക്ക് കിടന്നു…
“ഇവിടെ കിടന്നോ”
അത് തന്നെയാണോ താൻ കേട്ടത് എന്നാ അർത്ഥത്തിൽ അവനൊന്നു നോക്കി…..
“വേണ്ട ഉറക്കത്തിൽ കാലോ കയ്യോ നിന്റെ വയറിൽ തട്ടിയാലോ”
“ഞാൻ നീങ്ങികിടന്നോളാം”
“മ്മ് ”
അവൻ തർക്കിക്കാൻ നിൽക്കാതെ കയറികിടന്നു… തറയിൽ ഇരുന്നപോളേ മരച്ചു തുടങ്ങിയിരുന്നു തണുപ്പ് കാരണം…
“അതേ ” തോളിൽ തട്ടിയവൾ വിളിക്കുന്നത് കേട്ടാണ് ശബരി ഉണർന്നത്…നോക്കുമ്പോൾ പുതപ്പെടുത്തു തലവഴി പുതചൊരുവൾ എണീറ്റിരിക്കുന്നു…കർറ്റൈനിടയിലൂടെ നോക്കുമ്പോൾ ഇരുട്ടാണ് നേരം വെളുത്തിട്ടില്ല…
“എന്താടി”
“അത്…..മുള്ളാൻ പോണം കൂട്ട് വരുവോ….അവനൊന്നു നോക്കിയതും അവൾ ഇളിച്ചു കാണിച്ചു”
“മ്മ് വാ”
അവൾ ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ വർക്ക് ഏരിയ ഇൽ നിന്ന് പുറത്തേക്ക് നോക്കി…ചുറ്റും പുകമഞ്ഞാണ് ഒന്നും കാണുന്നില്ല…
“ഹൂ….ഹ് ”
അകത്തു നിന്നും ശബ്ദം കേട്ടതും അവൻ വാതിലിനടുത്തേക്ക് ചെന്നു
“കൊച്ചെ..എന്താടി”
“തണുപ്പ്” ചമ്മിയൊരു സ്വരം കേട്ടു..
അവൾ ഇറങ്ങിവന്നതും അവൻ മുന്നോട്ട് നടന്നു….
“ഇത്ര തണുപ്പാണെൽ കഴുകാൻ നിൽക്കുന്നെ എന്തിനാ…ടിഷ്യൂ എടുത്ത് തരാമായിരുന്നല്ലോ…”
“അയ്യേ….
അത്കൊണ്ടൊന്നും എനിക്ക് പറ്റില്ല..നിസ്കരിക്കാനുള്ളെയാ..”
ഇവനിതെന്തൊക്കെയാ ചോദിക്കുന്നതെന്നുള്ള ചമ്മലിൽ മുഖമുയർത്താതെയവൾ പറഞ്ഞൊപ്പിച്ചു…
വുളു എടുക്കാനായി അവൾ ചൂടുവെള്ളം വെക്കുന്നത് കണ്ട് അവൻ മുറിയിലേക്ക് നടന്നു…കട്ടിലിൽ കയറികിടന്നു..6 മണിക്കാണ് ജോഗിങ് ണ് പോകുന്നത് ഇനിയും ഉണ്ട് ഒരു മണിക്കൂർ..ഒന്നു കൂടെ മയങ്ങാൻ കിടന്നു അവൻ….
എണീറ്റതും കണ്ണുകൾ തിരഞ്ഞത് അവളെയാണ്…കട്ടിലിൽ ഇല്ലെന്നു കണ്ടതും അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു…
എഴുന്നേറ്റ് അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു….തനിക്കുമുന്നേ എണീറ്റവനെ അവൻ ബോക്സറിനുള്ളിലേക്ക് ഒതുക്കിവെച്ചു…
“ആ പെണ്ണ് കണ്ടു കാണുവോ…ഹേയ് താൻ കമിഴ്ന്നല്ലേ ഉറങ്ങിയത്” ആത്മഗതിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു…
“ചൂടുവെള്ളം വേണോ” ബാത്‌റൂമിലേക്ക് നടക്കുമ്പോൾ അവൾപിറകേന്ന് ചോദിച്ചു…
“വേണ്ട…അതൊക്കെ നിന്നെപോലുള്ള അമുൽ ബേബിക്ക്….”
വെള്ളമൊഴിച്ചതും കിടുങ്ങിപ്പോയി അവൻ…മര്യാദക്കാ ചൂടുവെള്ളം വാങ്ങിയാൽ മതിയാരുന്നു പുല്ല്…..
തണുത്തുവിറച്ചു കൊണ്ട് പല്ലുതേച്ചു മുഖം കൂടി കഴുകിയവൻ ഇറങ്ങി…
