ക്യാമ്പസ്‌ സ്റ്റോറീസ് 20അടിപൊളി  

ക്യാമ്പസ്‌ സ്റ്റോറീസ്

Campus Stories | Author : Lee Child


 

എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകിട്ട് പുറപ്പെട്ട മംഗള എക്സ്പ്രസ്സ്. ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പയിൽ ആദിത്യ നാരായണൻ ഒറ്റയ്ക്കായിരുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി നാരായണ മേനോന്റെ മകനാണെങ്കിലും, ആഡംബരത്തേക്കാൾ അവൻ പ്രണയിച്ചത് ടെക്നോളജിയെയാണ്….. എപ്പോഴും അച്ഛന്റെ നിലവിൽ തന്നെ ഒതുങ്ങിയിരിക്കുന്നവന്നല്ല താൻ എന്ന നിർബന്ധ അവനുണ്ടായിരുന്നു…

ലാപ്ടോപ്പിലെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.

​കമ്മ്യൂണിക്കേഷൻ സ്ക്രീനിൽ അവന്റെ ടീം മെമ്പർമാർ – രാഹുലും വരുണും.

​ആദിത്യ: “Listen guys, ഈ പുതിയ ഡ്രോൺ പ്രോട്ടോടൈപ്പിന്റെ സ്റ്റെബിലിറ്റിയിൽ എനിക്ക് ഇപ്പോഴും കോൺഫിഡൻസ് ഇല്ല. 1000 അടി ഉയരത്തിൽ കാറ്റിന്റെ വേഗത കൂടുമ്പോൾ ഗൈറോസ്കോപ്പ് സെൻസറുകൾക്ക് ചെറിയൊരു ലാഗ് വരുന്നുണ്ട്. നമുക്ക് ഈ വീക്കിലി ടാർഗെറ്റ് മിസ്സ് ചെയ്യാൻ പറ്റില്ല. വാല്യുവേഷൻ വൺ ബില്യൺ ഡോളറിൽ എത്തണമെങ്കിൽ ഈ ബഗ് ഫിക്സ് ചെയ്തേ തീരൂ.”

​അവൻ സംസാരിച്ചുകൊണ്ടിരിക്കെ പുറത്ത് റെയിൽവേ അനൗൺസ്‌മെന്റ് മുഴങ്ങി:

​”ശ്രദ്ധിക്കുക, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നു…”

​ട്രെയിൻ പതുക്കെ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങി നിന്നു. പെട്ടെന്നാണ് കൂപ്പയുടെ വാതിൽ പതിയെ തുറന്നത്. ആദിത്യ തന്റെ സൂം മീറ്റിംഗിൽ മുഴുകിയിരിക്കുകയായിരുന്നു.

​ഒരു കയ്യിൽ പഴയൊരു ട്രങ്ക് പെട്ടിയും, മറുകയ്യിൽ ഒരു ഫയലുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി….

അവളുടെ സൗന്ദര്യം ഒരു പ്രത്യേക തരത്തിലുള്ളതായിരുന്നു; ആരെയും ആകർഷിക്കുന്ന എന്നാൽ ഒട്ടും പ്രകടനപരമല്ലാത്ത ഒരു ഗാംഭീര്യം അതിലുണ്ടായിരുന്നു. പാലക്കാട്ടെ വെയിലേറ്റു വാടിയ കവിളുകളിൽ ഒരു തരം പ്രഭയുണ്ട്. വലിയ, വിടർന്ന കണ്ണുകളിൽ ഒരു നിഗൂഢമായ ശാന്തതയും എന്നാൽ അതിലേറെ നിശ്ചയദാർഢ്യവും നിഴലിച്ചു. മുടി പിന്നിൽ ഒതുക്കിക്കെട്ടി, ഒരു ലളിതമായ ചുരിദാർ ധരിച്ച അവൾ, ഒരു പുരാതന കാവ്യത്തിലെ നായികയെപ്പോലെ തോന്നിപ്പിച്ചു. അധികം ആഭരണങ്ങളില്ല, കയ്യിലുള്ള ഒരു ചെറിയ വാച്ചും കഴുത്തിലെ നേർത്ത സ്വർണ്ണമാലയും മാത്രം.

​അവൾ അകത്തേക്ക് കയറി തന്റെ ബാഗ് ഒതുക്കി വെച്ചു. ആദിത്യയെ ഒന്ന് നോക്കിയെങ്കിലും ഉടനെ തന്നെ കണ്ണുകൾ പിൻവലിച്ചു. അമിതമായ സംസാരമോ ചിരിയോ അവളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അവളുടെ ആ നിൽപ്പ് തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു…

​ആദിത്യ: (ടീമിനോട് താഴ്ന്ന സ്വരത്തിൽ) “Later, guys. I’ll update you in an hour.”

​അവൻ ലാപ്ടോപ്പ് പകുതി മടക്കി വെച്ചു. കൂപ്പയിൽ വീണ്ടും നിശബ്ദത പടർന്നു. ശിവാനി ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ മുഖത്തെ ഗൗരവം ആദിത്യയിൽ ഒരു കൗതുകമുണ്ടാക്കി. സാധാരണ തന്റെ വേഷവും ആറ്റിറ്റ്യൂഡും കാണുമ്പോൾ പെൺകുട്ടികൾ സംസാരിക്കാൻ വരാറുണ്ട്, എന്നാൽ ഇവൾ തികച്ചും വ്യത്യസ്തയാണ്….

​ആദിത്യ: “ഷൊർണൂരിൽ നിന്നാണോ?”

​അവൻ ചോദിച്ചപ്പോൾ അവൾ മെല്ലെ തല തിരിച്ചു. ഒരു ചെറിയ തലയാട്ടൽ മാത്രം. മറുപടി പറയാൻ അവൾക്ക് വലിയ താല്പര്യമില്ലാത്തതുപോലെ.

“അതെ.”

​വാക്കുകൾ ചുരുങ്ങിയതായിരുന്നു. അവൾ തന്റെ ബാഗിൽ നിന്ന് ഒരു പുസ്തകം എടുത്ത് തുറന്നു. ‘Introduction to Algorithms’…

ഇവൾ ആള് കൊള്ളാമല്ലോ…

​ആദിത്യ: “മുംബൈയിലേക്കാണോ?”

“അതെ. MITബോംബെ.”

​അത്രയും പറഞ്ഞ് അവൾ വീണ്ടും പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചു. അവളുടെ ലോകത്തേക്ക് ആരെയും കടത്തിവിടാൻ അവൾ ആഗ്രഹിക്കുന്നില്ലെന്ന് ആ വായന പറഞ്ഞുതരുന്നു. മുംബൈയിലെ തിരക്കുകളിലേക്കും തന്റെ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് ലോകത്തേക്കും മടങ്ങുന്ന ആദിത്യയ്ക്ക്, ആ ശാന്തമായ മുഖം ഒരു പുതിയ അനുഭവമായിരുന്നു.

​ട്രെയിൻ ഷൊർണൂർ വിട്ടു. പുറത്ത് ഭാരതപ്പുഴയുടെ മണൽപരപ്പിലൂടെ ട്രെയിൻ നീങ്ങുമ്പോൾ, തന്റെ അരികിലിരിക്കുന്നത് തന്റെ വരാനിരിക്കുന്ന സ്റ്റാർട്ടപ്പിലെ ഏറ്റവും വലിയ പ്രതിഭയായിരിക്കുമെന്ന് ആദിത്യ അറിഞ്ഞിരുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *